അവള്‍ പറഞ്ഞുതുടങ്ങി. “തീചതുപ്പില്‍വെച്ച് ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ മഠയത്തരമാണ് കാണിച്ചത്. ഞാന്‍ വെസ്റ്റ്‌ലിയെ പ്രേമിക്കുന്നു. ഞാനെന്നും സ്‌നേഹിച്ചിരുന്നു. എന്നും സ്‌നേഹിക്കുമെന്നും എനിക്കു തോന്നുന്നു. നിങ്ങള്‍ വന്നപ്പോള്‍ എനിക്കതറിയില്ലായിരുന്നു. ഞാന്‍ പറയാന്‍ പോവുന്നത് നിങ്ങള്‍ ദയവുചെയ്ത് വിശ്വസിക്കണം.
butter-cup-1

കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം നാല്‍പ്പത്തിരണ്ട്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


[]അതിന് ശേഷം സ്വപ്‌നങ്ങള്‍ ഒന്നിനൊന്ന് ഭയാനകങ്ങളായിക്കൊണ്ടിരുന്നു. ഇനിയും അന്‍പത് നാള്‍ ബാക്കികിടക്കെ, ഒരു രാത്രി ബട്ടര്‍കപ്പ് ഹംപര്‍ഡിന്‍ക് രാജകുമാരന്റെ അറവാതില്‍ മുട്ടി പതുക്കെ മുറിക്കുള്ളില്‍ പ്രവേശിച്ചു.

“എന്തുപറ്റി? നിനക്കെന്തോ അസുഖം ബാധിച്ചതുപോലെ.” ഹംപര്‍ഡിന്‍ക് രാജകുമാരന്‍ ചോദിച്ചു. അവളപ്പോഴും സുന്ദരിയായിരുന്നു. എങ്കിലും അവള്‍ക്ക് സുഖമില്ലായിരുന്നു.

എങ്ങനെ തുടങ്ങണമെന്നവള്‍ക്കറിയില്ലായിരുന്നു.

രാജകുമാരന്‍ അവളെ ഒരു കസേരയില്‍ പിടിച്ചിരുത്തി. ഒരു ഗ്ലാസ് വെള്ളമെടുത്തവളുടെ ചുണ്ടില്‍ ചേര്‍ത്തുവെച്ചു. അവളൊരു കവിള്‍ കുടിച്ചു. മുമ്പിലേക്ക് തുറിച്ചുനോക്കിക്കൊണ്ടവള്‍ തരിച്ചിരുന്നു.

അവള്‍ പറഞ്ഞുതുടങ്ങി. “തീചതുപ്പില്‍വെച്ച് ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ മഠയത്തരമാണ് കാണിച്ചത്. ഞാന്‍ വെസ്റ്റ്‌ലിയെ പ്രേമിക്കുന്നു. ഞാനെന്നും സ്‌നേഹിച്ചിരുന്നു. എന്നും സ്‌നേഹിക്കുമെന്നും എനിക്കു തോന്നുന്നു. നിങ്ങള്‍ വന്നപ്പോള്‍ എനിക്കതറിയില്ലായിരുന്നു. ഞാന്‍ പറയാന്‍ പോവുന്നത് നിങ്ങള്‍ ദയവുചെയ്ത് വിശ്വസിക്കണം.

നിങ്ങളെ വിവാഹം കഴിക്കുകയോ മരിക്കുകയോ ചെയ്യണമെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ “എന്നെ കൊല്ലൂ” എന്നല്ലെ ഞാന്‍ പറഞ്ഞത്. ഞാനതാണ് അര്‍ത്ഥമാക്കിയത്. ഇപ്പോഴും ഞാനതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. അന്‍പത് ദിവസത്തിനുള്ളില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിക്കണമെന്ന് നിങ്ങളിപ്പോള്‍ പറയുകയാണെങ്കില്‍ നാളെ രാവിലെ ഞാന്‍ മരിച്ചുകഴിഞ്ഞിരിക്കും.”

വിവാഹം നിശ്ചയിക്കുമ്പോള്‍, നമ്മളന്യോന്യം സ്‌നേഹിച്ചിരുന്നില്ല. ഞാനത് സമ്മതിക്കുന്നു. എന്നാല്‍ ഈ ഒരു മാസംകൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

രാജകുമാരന്‍ സ്തംഭിച്ചിരുന്നുപോയി.

ഏറെ നേരത്തിനുശേഷം അയാള്‍ ബട്ടര്‍കപ്പിന്റെ കസേരയ്ക്കരികില്‍ മുട്ടുകുത്തിനിന്നുകൊണ്ട് അയാളുടെ ഏറ്റവും മൃദുവായ സ്വരത്തില്‍ പറഞ്ഞു തുടങ്ങി,

“വിവാഹം നിശ്ചയിക്കുമ്പോള്‍, നമ്മളന്യോന്യം സ്‌നേഹിച്ചിരുന്നില്ല. ഞാനത് സമ്മതിക്കുന്നു. എന്നാല്‍ ഈ ഒരു മാസംകൊണ്ട് ഞാന്‍ നിന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിനക്കും മാറ്റമുണ്ടെന്നെനിക്കറിയാം.”

“എനിക്കറിയാം, നിങ്ങള്‍ മാന്യമായും പ്രണയപൂര്‍വമായും എന്നോട് പെരുമാറിയിട്ടുണ്ട്.”

“നന്ദി. അതു പറഞ്ഞതിന് നന്ദി. ഞാനിനി പറയാന്‍ പോകുന്നത് എത്ര ദുഃഖത്തോടെയാണെന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ ആശിക്കുന്നു.
നീ പ്രേമിക്കുന്ന ആളെ വിവാഹം കഴിക്കുന്നതില്‍നിന്ന് നിന്നെ തടയുന്നതിനേക്കാളേറെ മരണമാണെനിക്ക് ഇഷ്ടം.”

ബട്ടര്‍കപ്പിന് നന്ദികൊണ്ട് കരച്ചില്‍വന്നു.

“നിങ്ങളുടെ ദയയ്ക്ക് ഞാനെന്നും നന്ദിയുള്ളവളായിരിക്കും.” അവളെണീറ്റു. “അപ്പോള്‍ അക്കാര്യം ഉറച്ചു അല്ലേ. നമ്മുടെ വിവാഹം നിര്‍ത്തിവെച്ചു ഇല്ലേ?”

അയാളും എഴുന്നേറ്റു “ഒരുപക്ഷേ, ഒരു കാര്യംകൊണ്ടുമാത്രം…”

“എന്താണത്?” -ബട്ടര്‍കപ്പ്.

“ഒരുപക്ഷേ, അവന് നിന്നെ വിവാഹം ചെയ്യണമെന്ന് തോന്നിയില്ലെങ്കിലോ?”- ഹംപര്‍ഡിന്‍ക്.

അതുവരെ അവളതേക്കുറിച്ചാലോചിച്ചിരുന്നില്ല.

“നിന്നെ ഇതോര്‍മിപ്പിക്കുന്നത് സങ്കടകരമാണ്. തീ ചതുപ്പില്‍ അവന്റെ വികാരങ്ങളെ ഒട്ടും ഗൗനിക്കാതെ നീ അവനെ ഉപേക്ഷിച്ചില്ലേ?”

അവളിരുന്നുപോയി. ഇപ്പോഴവളാണ് സ്തംഭിച്ചത്.

ഹംപര്‍ഡിന്‍ക് വീണ്ടും അവളുടെ അരികില്‍ മുട്ടുകുത്തി. “നിന്റെ ഈ വെസ്റ്റ്‌ലി, ഈ നാവികന്‍, അവന്‍ അഭിമാനിയാണോ?”

“ജീവിച്ചിരിക്കുന്നവരില്‍ വെച്ചേറ്റം”-ബട്ടര്‍കപ്പ് പിറുപിറുത്തു.
അടുത്ത പേജില്‍ തുടരുന്നു


അവന്റെ മനസ്സിലെന്തായാലും ശരി, ഇനിയുള്ള നാളുകളില്‍ അവനവളെ പ്രേമിക്കുകതന്നെ ചെയ്യും. കാരണം കല്യാണരാത്രിയില്‍ അവള്‍ കൊലചെയ്യപ്പെടുമ്പോള്‍ ഫ്‌ളോറിനിലെ ജനം മുഴുവന്‍ അവന്റെ പ്രേമത്തിന്റെ ആഴം അറിയണം. അവന്റെ നഷ്ടത്തിന്റെ ഗരിമ അവരറിയണം.


buttercup-42

“അപ്പോള്‍ പ്രിയപ്പെട്ടവളെ, ഓര്‍ത്തുനോക്കൂ. അവനിപ്പോളേതെങ്കിലും കടലില്‍ റോബര്‍ട്ടെന്ന കടല്‍ക്കൊള്ളക്കാരനൊപ്പം അലയുകയായിരിക്കും. നീയേല്പിച്ച മാനസികാഘാതത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ വേണ്ടത്ര സമയമായി.

അവനിനി ഒറ്റയ്ക്ക് കഴിയാനാണാഗ്രഹിക്കുന്നതെങ്കിലോ? അല്ലെങ്കില്‍ അവന്‍ മറ്റാരെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിലോ?”

ബട്ടര്‍കപ്പിന്റെ ശബ്ദം പൊങ്ങിയില്ല.

“അതുകൊണ്ട്, എന്റെ ചക്കരത്തുണ്ടേ, നമുക്കൊരു സന്ധിയിലെത്താം. വെസ്റ്റ്‌ലി ഇനിയും നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ രണ്ടുപേരേയും അനുഗ്രഹിക്കാം.

അവനതാഗ്രഹിക്കുന്നില്ലെങ്കില്‍, അവന്റെ അഭിമാനം അത് സമ്മതിക്കുന്നില്ലെങ്കില്‍ നീ എന്നെ വിവാഹം കഴിക്കും. പരിപാടി പോലെ. എന്നിട്ട് ഫ്‌ളോറിനിലെ രാജ്ഞിയാകും.”

“അവന്‍ വേറെ ആരെയും വിവാഹം കഴിക്കില്ല. എന്റെ വെസ്റ്റ്‌ലി. എനിക്കറിയാം. പക്ഷേ, ഞാനവനെ എങ്ങനെ കണ്ടെത്തും?”

“അതെത്ര എളുപ്പമാണ്. നീ അവനൊരു കത്തെഴുതുക. എല്ലാം തുറന്നുപറഞ്ഞുകൊണ്ട്. നമ്മളത് നാല് കോപ്പിയാക്കും. ഞാനെന്റെ ഏറ്റവും വേഗതയുള്ള നാല് കപ്പലുകളെ നാല് ദിശയിലേക്കും അയയ്ക്കും.

അവന്റെ കപ്പല്‍ കണ്ടെത്തിയാല്‍ എന്റെ കപ്പല്‍ വെള്ളക്കൊടി കാട്ടും. നിന്റെ കത്തവനെ ഏല്പിക്കും. വെസ്റ്റ്‌ലി തീരുമാനിക്കട്ടെ. ഇല്ലെന്നാണുത്തരമെങ്കില്‍ അവനത് ക്യാപ്റ്റനോട് പറയും. “ശരി”യെന്നാണുത്തരമെങ്കില്‍ എന്റെ കപ്പലില്‍ അവനിവിടെയെത്തും. ഞാന്‍ മറ്റൊരു പെണ്ണിനെ തേടും.”

നീ അവനൊരു കത്തെഴുതുക. എല്ലാം തുറന്നുപറഞ്ഞുകൊണ്ട്. നമ്മളത് നാല് കോപ്പിയാക്കും. ഞാനെന്റെ ഏറ്റവും വേഗതയുള്ള നാല് കപ്പലുകളെ നാല് ദിശയിലേക്കും അയയ്ക്കും.

“എന്തോ… എനിക്കറിയില്ല. എന്നാല്‍ ഞാന്‍ കരുതുന്നു. ഇതാണേറ്റവും നല്ല തീരുമാനമെന്ന്.”

“ഇതിനു പകരമായി നീയെനിക്കൊരു ഉപകാരം ചെയ്യണം. ഏതെങ്കിലും വിധത്തില്‍ വെസ്റ്റ്‌ലിയുടെ തീരുമാനം അറിയുന്നതുവരെ നമ്മളിതുപോലെ തുടരും. ഉത്സവം നിലയ്ക്കാതിരിക്കട്ടെ. എനിക്ക് നിന്നോടുള്ള പ്രേമം വര്‍ദ്ധിക്കുകയാണെങ്കില്‍, എന്തു ചെയ്യണമെന്നെനിക്കറിയില്ല.”

“സമ്മതിച്ചു.” ഹംപര്‍ഡിന്‍കിന്റെ കവിളില്‍ ഒരു ചുംബനം നല്കിക്കൊണ്ടവള്‍ വാതില്ക്കലേക്ക് നടന്നു.

അവന്‍ അവളെ പിന്തുടര്‍ന്നു. “ഇനി പോയ്‌ക്കോളൂ. കത്തെഴുതിക്കോളൂ”. അവളുടെ ചുംബനം അവന്‍ തിരിച്ചുനല്കി. അവള്‍ ഇടനാഴിയില്‍ വളവുതിരിഞ്ഞുമറയുന്നതുവരെ കണ്ണില്‍ ചിരിയുമായവന്‍ അവളെ നോക്കിനിന്നു.

അവന്റെ മനസ്സിലെന്തായാലും ശരി, ഇനിയുള്ള നാളുകളില്‍ അവനവളെ പ്രേമിക്കുകതന്നെ ചെയ്യും. കാരണം കല്യാണരാത്രിയില്‍ അവള്‍ കൊലചെയ്യപ്പെടുമ്പോള്‍ ഫ്‌ളോറിനിലെ ജനം മുഴുവന്‍ അവന്റെ പ്രേമത്തിന്റെ ആഴം അറിയണം. അവന്റെ നഷ്ടത്തിന്റെ ഗരിമ അവരറിയണം. ഗില്‍ഡറിനെതിരെയുള്ള അവന്റെ പ്രതികാരയുദ്ധത്തില്‍ ഫ്‌ളോറിനിലെ ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കണം.

ആദ്യം സിസിലിയനെ വാടകയ്‌ക്കെടുക്കുമ്പോള്‍ ഗില്‍ഡറിലെ ചാരന്മാരുടെ വേലയാണിതെന്ന് തോന്നിപ്പിക്കണമെന്നയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കറുത്ത മുഖംമൂടി അയാളുടെ പദ്ധതികളൊക്കെ തകര്‍ത്തുകളഞ്ഞു.

കോപം കൊണ്ടയാള്‍ക്ക് ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി. എന്നാല്‍ അയാളുടെ ശുഭാപ്തിവിശ്വാസം എല്ലാം നല്ലതിനായിരുന്നെന്ന് അയാളോട് പറഞ്ഞുകൊണ്ടിരുന്നു. അവളെ തട്ടിക്കൊണ്ട് പോവുന്നതിന് മുന്‍പത്തെക്കാള്‍ ജനങ്ങള്‍ അവളുടെ പേരില്‍ ഭ്രാന്തെടുത്തുകൊണ്ടിരിക്കുന്നു.

ബാല്‍ക്കണിയില്‍ നിന്നുകൊണ്ടയാള്‍ ബട്ടര്‍കപ്പ് കൊലചെയ്യപ്പെട്ട വിവരം ജനങ്ങളെ അറിയിക്കുമ്പോള്‍, അയാളുടെ രാജ്യത്തിന്റെ അഞ്ഞൂറാം വാര്‍ഷികനാളില്‍ അക്കാര്യം ജനങ്ങളെ അറിയിക്കുമ്പോള്‍ അങ്കണത്തില്‍ കരയാത്തവരാരുമുണ്ടാവില്ലെന്നയാള്‍ക്കറിയാം.

അയാള്‍ കരഞ്ഞുകൊണ്ടു വിശദീകരിക്കും. അയാള്‍ കിടപ്പുമുറിയിലെത്തുമ്പോഴേക്കും അവളുടെ കഴുത്തൊടിഞ്ഞിരുന്നു. ജനലിലൂടെ ഒരു ഗില്‍ഡര്‍ പടയാളി ചാടിയോടുന്നതാണയാള്‍ കണ്ടത്.

അയാളൊരിക്കലും നഗ്നമായ തന്റെ കൈകള്‍കൊണ്ടൊരു പെണ്ണിനെ ഞെരിച്ചുകൊന്നിട്ടില്ലെന്നത് ഒരു നേര്‍ത്ത പരിഭ്രമമായി അയാളുടെ ഉള്ളില്‍ കിടന്നിരുന്നു. എല്ലാറ്റിനും ഒരാദ്യമുണ്ടല്ലോ! മാത്രമല്ല, “ഒരു കാര്യം നേരെചൊവ്വേ ആവണമെങ്കില്‍ നമ്മള്‍തന്നെ അതു ചെയ്‌തേ പറ്റൂ.”

ബാബു ഭരദ്വാജ്‌

babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

william-goldmanഅമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയൊമ്പത്

 കുട്ടികള്‍ക്കുള്ള നോവല്‍ ബട്ടര്‍കപ്പ് ഭാഗം നാല്‍പ്പത്

കുട്ടികള്‍ക്കുള്ള നോവല്‍ ബട്ടര്‍കപ്പ് ഭാഗം നാല്‍പ്പത്തൊന്ന്