എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്
എഡിറ്റര്‍
Monday 18th March 2013 12:10pm


നീ വളരെ ചെറുപ്പമാണ്. ജീവിച്ചിരുന്നാല്‍ നീയൊരു മഞ്ഞുമലയാവും.’
‘നീയെന്തിനാണ് എന്നെ തിരഞ്ഞുപിടിച്ചത്. ഞാനെന്റെ ജീവിതവുമായി രാജിയായിക്കഴിഞ്ഞിരുന്നു. അതെന്റെ കാര്യം. ഞാന്‍ സത്യം പറയട്ടെ. ഞാന്‍ തണുപ്പത്തിയല്ല. പക്ഷേ, ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറച്ചിരുന്നു. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഞാന്‍ ശീലിച്ചിരുന്നു. ഒരിക്കലും സന്തോഷത്തോടെയല്ല.’


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


നേരം വെളുക്കാറായപ്പോഴാണ് അവര്‍ കപ്പല്‍പ്പട കണ്ടത്. അവര്‍ കൊടുമുടിയുടെ മോന്തായത്തിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ നിന്നു. ബട്ടര്‍കപ്പ് വിശ്രമിക്കാനായി താഴെ ഇരുന്നു. മുഖംമൂടി നിശ്ശബ്ദനായി നിന്നു.

Ads By Google

‘നിന്റെ പ്രിയതമന്‍ വരുന്നു, ഒറ്റയ്ക്കല്ല.’
ബട്ടര്‍കപ്പിന് ഒന്നും മനസ്സിലായില്ല, മുഖംമൂടി താഴേക്ക് ചൂണ്ടിക്കാട്ടി. ഫ്‌ളോറിന്‍ ചാനല്‍ നിറയെ നക്ഷത്രങ്ങള്‍.

‘ഫ്‌ളോറിനിലെ എല്ലാ കപ്പലും നിന്റെ പിന്നാലെ അയാള്‍ തിരിച്ചു വിട്ടിരിക്കണം. ഇത്തരമൊരു കാഴ്ച ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല’- മുഖംമൂടി പറഞ്ഞു. അയാള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളിലെ വെളിച്ചങ്ങള്‍ നോക്കി നിന്നു.

‘നിനക്കയാളില്‍നിന്ന് രക്ഷപ്പെടാനാവില്ല. നീ എന്നെ വിട്ടാല്‍ നിന്നെ ഒരപകടവും പറ്റാതെ ഞാന്‍ നോക്കിക്കൊള്ളാം.’
‘നീ ഭയങ്കര ഉദാരമതിയാണ്, പക്ഷേ, എനിക്കത് സ്വീകരിക്കാനാവില്ല.’

‘നിന്റെ ജീവന്‍ നഷ്ടപ്പെടാതെ നീ രക്ഷപ്പെടുന്നതുതന്നെ എന്റെ ഔദാര്യമല്ലെ?.’
മുഖംമൂടി ബട്ടര്‍കപ്പിന്റെ കഴുത്തിനു കയറിപ്പിടിച്ചു. ‘എന്റെ ജീവനെപ്പറ്റി പറഞ്ഞാല്‍, ഞാന്‍ നിന്നെ ഇപ്പോള്‍ത്തന്നെ കൊല്ലും.’

‘നീ എന്നെ കൊല്ലില്ല. എന്നെ കൊല്ലാന്‍വേണ്ടി നീ കൊലപാതകികളുടെ കൈയില്‍നിന്നും രക്ഷിക്കില്ല.’
‘സുന്ദരിയാണ്. അതുപോലെ ബുദ്ധിമതിയും’- അയാള്‍ അവളെ പിടിവിട്ടു.

‘നായാട്ടിനെപ്പറ്റി സംസാരിക്കാറില്ല, സ്‌നേഹത്തിനെപ്പറ്റി സംസാരിക്കാറില്ല പിന്നെ നിങ്ങളെന്താണ് സംസാരിക്കാറ്?’
‘ഞങ്ങള്‍ തമ്മില്‍ അധികം കാണാറേ ഇല്ല.’

എന്നിട്ട് വീണ്ടും അവളേയും വലിച്ചുകൊണ്ട് ചുരത്തിലൂടെ ഓടാന്‍ തുടങ്ങി. കുറെ കഴിഞ്ഞയാള്‍ വീണ്ടും നിന്നു. വീണ്ടും അകലെ നിന്നടുക്കുന്ന കപ്പല്‍പ്പടയെ നോക്കി. എന്നിട്ടു പറഞ്ഞു:

‘സത്യം പറയട്ടെ, ഇത്രത്തോളമുണ്ടെന്ന് ഞാന്‍ കരുതിയിരുന്നില്ല.’
‘നിനക്കൊരിക്കലും എന്റെ രാജകുമാരനെപ്പറ്റി സങ്കല്പിക്കാനാവില്ല. അതുകൊണ്ടാണയാള്‍ ഏറ്റവും മഹാനായ വേട്ടക്കാരനായത്.’

‘ഞാനത്ഭുതപ്പെടുന്നു, അയാളൊറ്റ ഗ്രൂപ്പായിട്ടാണോ നീങ്ങുക. അതോ വിഭജിക്കുമോ. ഒരു കൂട്ടര്‍ തീരം വഴി നീങ്ങുക. മറ്റൊരു കൂട്ടര്‍ കരവഴി. നിനക്കെന്തു തോന്നുന്നു?’
‘അതെനിക്കറിയില്ല. അയാളെന്നെ കണ്ടുപിടിക്കും. അതുമാത്രമറിയാം. പിന്നെ, നിന്നെ വെറുതെ വിടുകയില്ലെന്നും.’

‘തീര്‍ച്ചയായും അയാള്‍ നിന്നോട് നായാട്ടിന്റെ രസങ്ങള്‍ പറഞ്ഞു കാണണം. കഴിഞ്ഞ കാലങ്ങളില്‍ ഈ കപ്പല്‍പ്പടകൊണ്ടയാള്‍ എന്താണ് ചെയ്തത്?’
‘ഞങ്ങള്‍ നായാട്ടിനെപ്പറ്റി സംസാരിക്കാറില്ല’.

‘നായാട്ടിനെപ്പറ്റി സംസാരിക്കാറില്ല, സ്‌നേഹത്തിനെപ്പറ്റി സംസാരിക്കാറില്ല- പിന്നെ നിങ്ങളെന്താണ് സംസാരിക്കാറ്?’
‘ഞങ്ങള്‍ തമ്മില്‍ അധികം കാണാറേ ഇല്ല.’

‘രസികന്‍ മിഥുനങ്ങള്‍.’
‘ഞങ്ങള്‍ അന്യോന്യം വിശ്വസ്തരാണ്. അധികം പേര്‍ക്കും അങ്ങനെ പറയാനാവില്ല.’

‘ഞാനൊരു കാര്യം പറയട്ടെ, രാജകുമാരീ. നീ തണുപ്പത്തിയാണ്.’
‘അല്ല…’- ബട്ടര്‍കപ്പ്.

‘ആണ്. നീ വളരെ ചെറുപ്പമാണ്. ജീവിച്ചിരുന്നാല്‍ നീയൊരു മഞ്ഞുമലയാവും.’


കപ്പല്‍പ്പട സൂചകവെടികള്‍ മുഴക്കാന്‍ തുടങ്ങി. വെടിയൊച്ച മലനിരകളില്‍ പ്രതിധ്വനിച്ചു. കപ്പല്‍പ്പട സ്ഥാനങ്ങള്‍ മാറുന്നത് നോക്കി മുഖംമൂടി നിന്നു. മുഖംമൂടി അത് നോക്കി നില്ക്കുന്നതിനിടയില്‍ ബട്ടര്‍കപ്പ് തന്റെ അവശേഷിച്ച ശക്തി മുഴുവനും സംഭരിച്ച് അയാളെ താഴേക്കു തള്ളി.


‘നീയെന്തിനാണ് എന്നെ തിരഞ്ഞുപിടിച്ചത്. ഞാനെന്റെ ജീവിതവുമായി രാജിയായിക്കഴിഞ്ഞിരുന്നു. അതെന്റെ കാര്യം. ഞാന്‍ സത്യം പറയട്ടെ. ഞാന്‍ തണുപ്പത്തിയല്ല. പക്ഷേ, ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറച്ചിരുന്നു. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ഞാന്‍ ശീലിച്ചിരുന്നു. ഒരിക്കലും സന്തോഷത്തോടെയല്ല.’

ബട്ടര്‍കപ്പിന്റെ ഹൃദയം ഒരു രഹസ്യത്തോട്ടമായിരുന്നു. അതിന്റെ ചുവരുകള്‍ വളരെ ഉയരത്തിലായിരുന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ വീണ്ടും തുടര്‍ന്നു. ‘ഒരിക്കല്‍ ഞാനൊരാളെ സ്‌നേഹിച്ചിരുന്നു. അതു തകര്‍ന്നു.’

“ഒരൊറ്റ നിമിഷം ആ ചുരത്തിന്റെ വക്കില്‍ ഒരു കാറ്റാടിയന്ത്രം പോലെ കൈവിരുത്തി അയാള്‍ ആടിയുലഞ്ഞു. പിന്നെ അയാള്‍ താഴേക്കു മറിഞ്ഞുവീണു ഉരുണ്ടുപോയി. എല്ലാ നിയന്ത്രണങ്ങളും വിട്ടയാള്‍ ആയിരമടി താഴേക്ക് ഉരുണ്ടുരുണ്ടുപോയി. ആ കുത്തന്‍ കൊടുമുടിയില്‍ അയാള്‍ക്ക് തടഞ്ഞുനില്ക്കാന്‍ ഒന്നും കിട്ടിയില്ല.”

‘മറ്റൊരു പണക്കാരന്‍. അയാള്‍ നിന്നെ മറ്റൊരു പണക്കാരിക്കുവേണ്ടി ഉപേക്ഷിച്ചു.’
‘അല്ല. പാവപ്പെട്ടവന്‍. അതുകാരണം അവന്‍ കൊല്ലപ്പെട്ടു.’

‘നിനക്ക് സങ്കടം വരുന്നോ? നിനക്ക് വേദന തോന്നുന്നോ? നിനക്കൊരു ചുക്കും തോന്നുന്നില്ല.’
‘എന്റെ ദുഃഖത്തെ പരിഹസിക്കാതിരിക്കൂ. ആ ദിവസം ഞാന്‍ മരിച്ചു.’

കപ്പല്‍പ്പട സൂചകവെടികള്‍ മുഴക്കാന്‍ തുടങ്ങി. വെടിയൊച്ച മലനിരകളില്‍ പ്രതിധ്വനിച്ചു. കപ്പല്‍പ്പട സ്ഥാനങ്ങള്‍ മാറുന്നത് നോക്കി മുഖംമൂടി നിന്നു. മുഖംമൂടി അത് നോക്കി നില്ക്കുന്നതിനിടയില്‍ ബട്ടര്‍കപ്പ് തന്റെ അവശേഷിച്ച ശക്തി മുഴുവനും സംഭരിച്ച് അയാളെ താഴേക്കു തള്ളി.

‘എന്റെ പ്രിയപ്പെട്ട വെസ്റ്റ്‌ലി. ഞാനെന്താണ് നിന്നെ ചെയ്തത്’ അവള്‍ കരഞ്ഞു. ചുരത്തിന്റെ അടിയില്‍നിന്ന് ഒരു ശബ്ദവും പുറത്തുവന്നില്ല. അവള്‍ കാത്തു നിന്നില്ല. അവളും താഴേക്കൂര്‍ന്നു.

ഒരൊറ്റ നിമിഷം ആ ചുരത്തിന്റെ വക്കില്‍ ഒരു കാറ്റാടിയന്ത്രം പോലെ കൈവിരുത്തി അയാള്‍ ആടിയുലഞ്ഞു. പിന്നെ അയാള്‍ താഴേക്കു മറിഞ്ഞുവീണു ഉരുണ്ടുപോയി. എല്ലാ നിയന്ത്രണങ്ങളും വിട്ടയാള്‍ ആയിരമടി താഴേക്ക് ഉരുണ്ടുരുണ്ടുപോയി. ആ കുത്തന്‍ കൊടുമുടിയില്‍ അയാള്‍ക്ക് തടഞ്ഞുനില്ക്കാന്‍ ഒന്നും കിട്ടിയില്ല.

ബട്ടര്‍കപ്പ് താന്‍ ചെയ്തതെന്താണെന്നോര്‍ത്ത് തരിച്ചുനിന്നു. ഒടുവില്‍ അവള്‍ വിളിച്ചുപറഞ്ഞു: ‘നീ അവിടെ കിടന്ന് മരിച്ചോ!’- എന്നിട്ടവള്‍ തിരിഞ്ഞു.

താഴെനിന്ന് ഒരു നേര്‍ത്ത ശബ്ദം അവളെ വിളിച്ചു:
‘നിന്റെ ഇഷ്ടംപോലെ.’

അവള്‍ക്ക് പരിചിതമായ ശബ്ദം. മലകളില്‍ പ്രഭാതം വിടര്‍ന്നു. അവള്‍ തിരിഞ്ഞ് ചുരത്തിന്റെ താഴേക്കുറ്റു നോക്കി. സൂര്യന്റെ ആദ്യപ്രകാശത്തില്‍ മുഖംമൂടി തന്റെ മുഖംമൂടി വലിച്ചുമാറ്റാന്‍ പാടുപെടുന്നു.

‘എന്റെ പ്രിയപ്പെട്ട വെസ്റ്റ്‌ലി. ഞാനെന്താണ് നിന്നെ ചെയ്തത്’- അവള്‍ കരഞ്ഞു. ചുരത്തിന്റെ അടിയില്‍നിന്ന് ഒരു ശബ്ദവും പുറത്തുവന്നില്ല. അവള്‍ കാത്തു നിന്നില്ല. അവളും താഴേക്കൂര്‍ന്നു.

താഴേക്കൂര്‍ന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ താഴെനിന്ന് വെസ്റ്റ്‌ലി എന്തോ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവളൊന്നും കേട്ടില്ല. അവളുടെ ഉള്ളില്‍ ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരുന്ന മതിലിന്റെ ഒച്ചയില്‍ അവളൊന്നും കേട്ടില്ല.

അവളതിവേഗം താഴേക്ക് വീണുകൊണ്ടിരുന്നു. താഴെ വെസ്റ്റ്‌ലി കാത്തു നില്ക്കുമെങ്കില്‍ ഒരായിരം അടി ഉയരത്തില്‍നിന്ന് താഴെ ഒരു ആണിക്കിടക്കയിലേക്ക് അവള്‍ വീഴില്ലേ?

തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും പാറകളില്‍ തലയും കാലുകളും ഇടിച്ചു. അവളതിവേഗം താഴേക്കുരുണ്ടുകൊണ്ടിരുന്നു. തന്റെ പ്രിയതമന്റെ ശിഷ്ട ദേഹത്തിനരികിലേക്ക്.

തുടരും

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

Advertisement