അവള്‍ രാജ്ഞിയായിക്കഴിഞ്ഞിരുന്നു. അവളുടെ ജീവിതം, അതിനെന്തു വിലയുണ്ടെങ്കിലും, ഇപ്പോഴത് ജനങ്ങളുടേതായിക്കഴിഞ്ഞിരുന്നു. ജനങ്ങളുടെ അവസാനിക്കാത്ത ആരവത്തില്‍ ആഹ്ലാദപ്രകടനങ്ങളില്‍ ലയിച്ചവര്‍ ഒരുമിച്ചവിടെ നിന്നു. ബട്ടര്‍കപ്പ് പറഞ്ഞു: “നോക്കൂ, ഒരിക്കല്‍ കൂടെ ഞാനവരുടെ ഇടയിലൂടെ നടക്കട്ടെ.” രാജാവ് തലയാട്ടി.

butter-cup-1

കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: നാല്‍പ്പത്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


[]മുപ്പതു ദിവസത്തെ ഉത്സവാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍, അറുപതു നാളത്തെ ഉത്സവാഘോഷങ്ങള്‍ ബാക്കിയിരിക്കെ ഇത് മുഴുവനും സഹിക്കാന്‍ മാത്രമുള്ള ശക്തി തനിക്കില്ലെന്ന് ബട്ടര്‍കപ്പറിഞ്ഞു.

മന്ദഹസിക്കുക, വീണ്ടും മന്ദഹസിക്കുക, കൈ പിടിച്ചു കുലുക്കുക, തല കുനിക്കുക, നന്ദിപറയുക. ഇതൊക്കെ വീണ്ടും വീണ്ടും വയ്യ. ഒരു മാസം കൊണ്ടവള്‍ തളര്‍ന്നു. ഇനി രണ്ടുമാസംകൂടി എങ്ങനെ ഇതൊക്കെ സഹിക്കും.

അവളുടെ ഭാഗ്യത്തിന് അതൊന്നും വേണ്ടിവന്നില്ല. അന്‍പത്തിയഞ്ച് ഉത്സവനാളുകള്‍കൂടി ബാക്കിയിരിക്കെ ലോതാറന്‍ രാജാവിന്റെ അസുഖം വര്‍ധിച്ചു. ഹംപര്‍ഡിന്‍ക് രാജകുമാരന്‍ പുതിയ ഡോക്ടര്‍മാരെ തേടി.

അത്ഭുതം കാണിക്കുന്ന മാക്‌സ് അപ്പോഴും ജീവനോടെ ഇരിപ്പുണ്ടായിരുന്നു. പക്ഷേ, അവരയാളെ നേരത്തെതന്നെ പുറത്താക്കിയിരുന്നു. ഇനി ഇപ്പോഴീ അവസാനനിമിഷത്തില്‍ അയാളെ കൊണ്ടുവന്നിട്ടെന്തു കാര്യം!

ഡോക്ടര്‍മാരുടെ ഒരു പടയണി ദീര്‍ഘനേരം മരുന്നുകളെക്കുറിച്ചു ചര്‍ച്ച നടത്തി. അവരെങ്ങുമെത്തിയില്ല. എന്തായാലും നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ ലോതാറന്‍ രാജാവ് കാലഗതി പൂകി. രാജാവ് നീണാള്‍ വാഴട്ടെ!

തീര്‍ച്ചയായും വിവാഹത്തീയതി മാറ്റിയില്ല. ഒരു രാജ്യത്തിന് ഏത് ദിവസവും അഞ്ഞൂറാം വാര്‍ഷികദിനമാവാന്‍ വയ്യല്ലോ? പക്ഷേ, ആഘോഷങ്ങളൊക്കെ വെട്ടിച്ചുരുക്കി. ചിലതൊക്കെ ഒഴിവാക്കി. ചിലത് പേരിനുമാത്രം. ഹംപര്‍ഡിന്‍ക് രാജകുമാരന്‍ വിവാഹത്തിന് നാല്പത്തിയഞ്ചു ദിവസം മുന്‍പെ ഫ്‌ളോറിന്റെ രാജാവായി.

രാജ്യം ഭരിക്കാന്‍ പഠിക്കണ്ടെ? അയാള്‍ പുസ്തകങ്ങളില്‍ തല പൂഴ്ത്തി. അയാള്‍ക്ക് ചുറ്റും ബുദ്ധിജീവികള്‍ നിരന്നു. നികുതികള്‍, വിദേശനയം, ഭരണരഹസ്യങ്ങള്‍, ഗൂഢാലോചനകള്‍, കാര്യാലോചനകള്‍, ബട്ടര്‍കപ്പിന്റെ കണ്ണിന് മുന്‍പില്‍ ഹംപര്‍ഡിന്‍ക് ഓരോ ദിവസവും വിവേകിയായ ഒരു രാജാവായി വളര്‍ന്നുകൊണ്ടിരുന്നു.

രാജാവായതോടെ സംഗതികള്‍ അപ്പാടെ മാറി. ഇതുവരെ രാജകുമാരന് നായാട്ടേ അറിയുമായിരുന്നുള്ളൂ. അയാള്‍ക്കിപ്പോള്‍ എല്ലാം ആദ്യം മുതലേ പഠിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു.

രാജ്യം ഭരിക്കാന്‍ പഠിക്കണ്ടെ? അയാള്‍ പുസ്തകങ്ങളില്‍ തല പൂഴ്ത്തി. അയാള്‍ക്ക് ചുറ്റും ബുദ്ധിജീവികള്‍ നിരന്നു. നികുതികള്‍, വിദേശനയം, ഭരണരഹസ്യങ്ങള്‍, ഗൂഢാലോചനകള്‍, കാര്യാലോചനകള്‍, ബട്ടര്‍കപ്പിന്റെ കണ്ണിന് മുന്‍പില്‍ ഹംപര്‍ഡിന്‍ക് ഓരോ ദിവസവും വിവേകിയായ ഒരു രാജാവായി വളര്‍ന്നുകൊണ്ടിരുന്നു.

അതുകൊണ്ടൊടുവില്‍ ശരിക്കും വിവാഹം നടന്നപ്പോള്‍, അതൊരു ചെറിയ ചടങ്ങായിരുന്നു. ഒരു മന്ത്രിസഭായോഗത്തിനും ഒരു നാണയക്കുഴപ്പത്തിനുമിടയിലുളള ഒരു ചെറിയ കാര്യം.

അവളുടെ ആദ്യ സായാഹ്നം കോട്ടയ്ക്ക് ചുറ്റും എന്തു ചെയ്യേണ്ടുവെന്നറിയാതെ അലഞ്ഞുതിരിയുന്ന ഒരു രാജ്ഞിയുടേതായിരുന്നു. വെളിയില്‍ അന്ന് പകല്‍ മുഴുവനും ആകാംക്ഷയോടെ കാത്തിരുന്ന പ്രജകളെ അഭിവാദ്യം ചെയ്യാന്‍ രാജാവിനോടൊപ്പം ബാല്‍ക്കണിയിലേക്ക് വന്നപ്പോഴേ അത് സംഭവിച്ചുകഴിഞ്ഞുവെന്ന് അവളറിഞ്ഞുള്ളൂ.

അവള്‍ രാജ്ഞിയായിക്കഴിഞ്ഞിരുന്നു. അവളുടെ ജീവിതം, അതിനെന്തു വിലയുണ്ടെങ്കിലും, ഇപ്പോഴത് ജനങ്ങളുടേതായിക്കഴിഞ്ഞിരുന്നു. ജനങ്ങളുടെ അവസാനിക്കാത്ത ആരവത്തില്‍ ആഹ്ലാദപ്രകടനങ്ങളില്‍ ലയിച്ചവര്‍ ഒരുമിച്ചവിടെ നിന്നു. ബട്ടര്‍കപ്പ് പറഞ്ഞു: “നോക്കൂ, ഒരിക്കല്‍ കൂടെ ഞാനവരുടെ ഇടയിലൂടെ നടക്കട്ടെ.” രാജാവ് തലയാട്ടി.

അവള്‍ താഴേക്കിറങ്ങി. വിവാഹപ്രഖ്യാപന ദിവസത്തെപ്പോലെ അവളൊറ്റയ്ക്ക്, പ്രഭ ചൊരിഞ്ഞുകൊണ്ടവരുടെ ഇടയിലൂടെ നീങ്ങി. ജനങ്ങള്‍ അവള്‍ക്ക് വഴി കൊടുത്തു. കരഞ്ഞുകൊണ്ട്, ആരവമുയര്‍ത്തിക്കൊണ്ട്, വണങ്ങിക്കൊണ്ട്.
അടുത്ത പേജില്‍ തുടരുന്നു

 

 “നിന്റെ കയ്യില്‍ സ്‌നേഹമുണ്ടായിരുന്നു, നീയത് സ്വര്‍ണത്തിനുവേണ്ടി ഉപേക്ഷിച്ചു.” അവള്‍ ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു. എന്നിട്ടുച്ചത്തില്‍ വിളിച്ചുപറഞ്ഞു: “തീ ചതുപ്പില്‍ അവളോടൊപ്പം സ്‌നേഹമുണ്ടായിരുന്നു. അവളത് വിരല്‍ത്തുമ്പുകളിലൂടെ ചണ്ടിപോലെ താഴെയിട്ടു. അതാണവള്‍. ചവറ് രാജ്ഞി.”

buttercup40

പക്ഷേ, ആരോ ഒരാള്‍ കൂവി. ഹംപര്‍ഡിന്‍ക് ഞെട്ടി. പടയാളികളെ കൂവല്‍ കേട്ട ഭാഗത്തേക്കൊരൊറ്റ നിമിഷം കൊണ്ടയാള്‍ അയച്ചു. കൂടുതല്‍ പടയാളികളെ രാജ്ഞിയുടെ ചുറ്റും നിരത്തി. ബട്ടര്‍കപ്പിപ്പോള്‍ സുരക്ഷിതയാണ്. കൂവിയ ആളെ കയ്യോടെ പിടികൂടി.

“ഒരു നിമിഷം നില്ക്കൂ.” പകച്ചുനിന്നിരുന്ന ബട്ടര്‍കപ്പ് വിളിച്ചുകൂവി. കൂവിയ ആളെ പിടിച്ചു പടയാളി നിന്നു. “അവളെ ഇങ്ങു കൊണ്ടുവരൂ” -ബട്ടര്‍കപ്പ് ആജ്ഞാപിച്ചു. തടവുപുള്ളി ബട്ടര്‍കപ്പിന്റെ മുമ്പിലെത്തി. ബട്ടര്‍കപ്പിന്റെ കണ്ണിലേക്ക് തറച്ചുനോക്കിക്കൊണ്ടവള്‍ നിന്നു.

അതൊരതിപുരാതന ജീവിയായിരുന്നു. മൂത്തുനരച്ച് നടുവൊടിഞ്ഞ ഒരു സ്ത്രീ. താന്‍ കണ്ട എല്ലാ സ്ത്രീകളെയും കുറിച്ചവള്‍ ആലോചിക്കാന്‍ തുടങ്ങി. ഈ മുഖം എവിടെയും കണ്ട ഓര്‍മയില്ല. “നമ്മളെവിടെവെച്ചെങ്കിലും ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ?” രാജ്ഞി ചോദിച്ചു. അവള്‍ ഇല്ലെന്ന് തലയാട്ടി.

“പിന്നെ എന്തിന്? എന്തിനീ ദിവസം? നീ രാജ്ഞിയെ അപമാനിച്ചു.””നീ, നീ ആര്‍പ്പുവിളി അര്‍ഹിക്കുന്നില്ല. അതുകൊണ്ടുതന്നെ.” അവര്‍ ക്രോധത്തോടെ വീണ്ടും പറയാന്‍ തുടങ്ങി.

വിവാഹത്തിന് ഇനിയും അറുപത് ദിവസം ബാക്കിയുണ്ട്. പക്ഷേ, അവളുടെ ദുഃസ്വപ്‌നങ്ങളുടെ രാത്രികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

“നിന്റെ കയ്യില്‍ സ്‌നേഹമുണ്ടായിരുന്നു, നീയത് സ്വര്‍ണത്തിനുവേണ്ടി ഉപേക്ഷിച്ചു.” അവള്‍ ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു. എന്നിട്ടുച്ചത്തില്‍ വിളിച്ചുപറഞ്ഞു: “തീ ചതുപ്പില്‍ അവളോടൊപ്പം സ്‌നേഹമുണ്ടായിരുന്നു. അവളത് വിരല്‍ത്തുമ്പുകളിലൂടെ ചണ്ടിപോലെ താഴെയിട്ടു. അതാണവള്‍. ചവറ് രാജ്ഞി.”

“ഞാന്‍ രാജകുമാരന് വാക്കുകൊടുത്തിരുന്നു…” ബട്ടര്‍കപ്പ് പറയാന്‍ തുടങ്ങി. പക്ഷേ, വൃദ്ധ നിര്‍ത്തിയിരുന്നില്ല. “തീ ചതുപ്പിലൂടെ അവളെങ്ങനെയാണ് കടന്നുപോന്നതെന്നവളോടു ചോദിക്കൂ.

അവളൊറ്റയ്ക്കാണോ അതൊക്കെ ചെയ്തതെന്ന് ചോദിക്കൂ. അവള്‍ പ്രേമം വലിച്ചെറിഞ്ഞു. കുപ്പയുടെ രാജ്ഞിയാവാന്‍. ഞാന്‍ വൃദ്ധയാണ്. ജീവിതം എനിക്കൊന്നുമല്ല. സത്യം പറയാന്‍ എനിക്കേ ധൈര്യമുണ്ടാവുകയുള്ളൂ.

ചേറിലെ രാജ്ഞി, ചെളിക്കുണ്ടിലെ രാജ്ഞിക്ക് ആര്‍പ്പുവിളിക്കൂ നിങ്ങള്‍ക്ക് വേണമെങ്കില്‍ -ഞാനില്ല. ചെളിക്കുണ്ടിലെ രാജ്ഞിയുടെ സൗന്ദര്യത്തില്‍ ആവേശം കൊണ്ടോളൂ. ഞാനില്ല, ഞാനില്ല.” അവള്‍ ബട്ടര്‍കപ്പിന്റെ നേരെ കയ്യോങ്ങിയടുത്തു.

“അവളെ കൊണ്ടുപോവൂ.” ബട്ടര്‍കപ്പ് ആജ്ഞാപിച്ചു.
പക്ഷേ, പടയാളികള്‍ക്കവളെ പിടിച്ചുനിര്‍ത്താനായില്ല. അവള്‍ അടുത്തേക്ക് നടന്നടുക്കുകയാണ്. അവളുടെ ശബ്ദം ഉച്ചത്തിലുച്ചത്തിലാവുകയാണ്. ഉച്ചത്തിലുച്ചത്തില്‍ ഉച്ചത്തില്‍… ഉച്ചത്തില്‍…

ബട്ടര്‍കപ്പ് ആര്‍ത്തുകരഞ്ഞുകൊണ്ട് ഞെട്ടി ഉണര്‍ന്നു.

അവള്‍ അവളുടെ കിടക്കയിലായിരുന്നു. സുരക്ഷിതയായി. വിവാഹത്തിന് ഇനിയും അറുപത് ദിവസം ബാക്കിയുണ്ട്. പക്ഷേ, അവളുടെ ദുഃസ്വപ്‌നങ്ങളുടെ രാത്രികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

അടുത്ത രാത്രി ആദ്യത്തെ കുഞ്ഞിന് അവള്‍ ജന്മം നല്‍കുന്നതായി സ്വപ്‌നം കണ്ടു.

ബാബു ഭരദ്വാജ്‌

babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

william-goldman

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയൊമ്പത്