വസിനി പോയ വഴിയെ ഫെസിക് വെച്ചടിച്ചു. വസിനി ഉറങ്ങുകയായിരുന്നു. വൈന്‍ കുടിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാവാം. വസിനിയുടെ കാല്ക്കല്‍ വീണയാള്‍ വിലപിച്ചു: “വസിനീ, എനിക്ക് മാപ്പു തരൂ…” വസിനി പിന്നെയും ഉറങ്ങുകതന്നെയാണ്. ഫെസിക്കവനെ പിടിച്ചുകുലുക്കി. വസിനി ഉണര്‍ന്നില്ല. പിന്നെ ഉറക്കെയുറക്കെ കുലുക്കി. അവനുണര്‍ന്നില്ല.

butter-cup-1കുട്ടികള്‍ക്കുള്ള നോവല്‍

ഭാഗം: മുപ്പത്തിയൊമ്പത്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


താനെത്രനേരം ഉറങ്ങിയെന്ന് ഫെസിക്കിനറിയില്ലായിരുന്നു. ആ മലമ്പാതയില്‍ എഴുന്നേറ്റുനില്ക്കാന്‍ ശ്രമിക്കുമ്പോള്‍ കറുത്ത മുഖംമൂടി ഞെരിച്ചുകളഞ്ഞ തന്റെ കഴുത്ത് വേദനിക്കുന്നുണ്ടെന്നയാള്‍ അറിഞ്ഞു.

എന്താണ് ചെയ്യേണ്ടത്? പരിപാടിയൊക്കെ പൊളിഞ്ഞല്ലോ. പരിപാടി തെറ്റുമ്പോള്‍ പോകാനൊരു സ്ഥലമുണ്ട്. എവിടെയാണെന്നൊരു പിടിയും കിട്ടുന്നില്ല. ഇനിഗോ അവനുവേണ്ടി പാട്ടും ഉണ്ടാക്കിയിരുന്നു. എന്നിട്ടും അവനത് മറന്നു.

“മഥനോടൊപ്പം
വസിനി വരാന്‍
വഴിക്കണ്ണുമായി കാക്കുക മണ്ടച്ചാരേ!” എന്നാണോ?

പുന്നാര മ•ഥനെവിടെ? അതോ
“മിണ്ടാപ്പൂതം, മിണ്ടാപ്പൂതം
പോവൂ പള്ളനിറയ്ക്കൂ.”

അതാണോ? ഒന്നും പിടികിട്ടുന്നില്ല.

“മൂഢാ, മൂഢാ, തലമണ്ടയ്ക്കുള്ളിലെ
മൂളയൊരിക്കല്‍ പുറത്തെടുക്കൂ” -അതാണോ?

ഒരു രക്ഷയുമില്ല. ജീവിതത്തില്‍ ഒരു വട്ടമെങ്കിലും അയാളൊന്നും ഒറ്റയ്ക്ക് ശരിയായി ചെയ്തിട്ടില്ല. പിന്നെയാണ് വസിനി വന്നത്. പിന്നെ ആലോചിക്കാന്‍ നിന്നില്ല.

വസിനി പോയ വഴിയെ ഫെസിക് വെച്ചടിച്ചു. വസിനി ഉറങ്ങുകയായിരുന്നു. വൈന്‍ കുടിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാവാം. വസിനിയുടെ കാല്ക്കല്‍ വീണയാള്‍ വിലപിച്ചു: “വസിനീ, എനിക്ക് മാപ്പു തരൂ…” വസിനി പിന്നെയും ഉറങ്ങുകതന്നെയാണ്. ഫെസിക്കവനെ പിടിച്ചുകുലുക്കി. വസിനി ഉണര്‍ന്നില്ല. പിന്നെ ഉറക്കെയുറക്കെ കുലുക്കി. അവനുണര്‍ന്നില്ല.

“ശരി, നീ ചത്തുതുലഞ്ഞു, അല്ലേ?” അവനെണീറ്റുനിന്നു.
“അവന്‍ മരിച്ചു. വസിനി മരിച്ചു.” പേടി ഒരലര്‍ച്ചയായി അവന്റെ തൊണ്ടയില്‍നിന്നു ചാടി. “ഇനിഗോ!” അവനലറി. അവന്‍ പുറകോട്ടുതിരിഞ്ഞു.

ആ മലമ്പാതയിലൂടെ പിന്നോട്ടേക്കോടാന്‍ തുടങ്ങി. ഇനിഗോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ രക്ഷയായി. എങ്കിലും വസിനി അവരെ നയിക്കാനില്ലെങ്കില്‍ ശരിയാവില്ല. എങ്കിലും ഇനിഗോ കൂടെയുണ്ടെങ്കില്‍ ഒരു പാട്ടെങ്കിലും മൂളാന്‍ സമയം കിട്ടും. ഫെസിക് ഭ്രാന്തന്‍ കൊടുമുടിയുടെ നെറുകയിലിരുന്നു.

“ഇനിഗോ, ഇനിഗോ, നിന്റെ ഫെസിക്കാണിത്.” “ഇനിഗോ ഇനിഗോ നീ എവിടെയാണ്, ഒന്നു മിണ്ടൂ.” അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നു. വസിനിയില്ല, ഇനിഗോയുമില്ല. എന്തൊരു ദുരന്തമാണിത്?

പാറയോടയാള്‍ പറഞ്ഞു: “ഇനിഗോ, ഇനിഗോ, നിന്റെ ഫെസിക്കാണിത്.” “ഇനിഗോ ഇനിഗോ നീ എവിടെയാണ്, ഒന്നു മിണ്ടൂ.” അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നു. വസിനിയില്ല, ഇനിഗോയുമില്ല. എന്തൊരു ദുരന്തമാണിത്?

കരഞ്ഞുവിളിച്ചുകൊണ്ടയാള്‍ ഓടാന്‍ തുടങ്ങി “ഒരു മിനിട്ടിനുള്ളില്‍ ഞാന്‍ നിന്റെ അടുക്കലെത്തും, ഇനിഗോ”. “നിന്റെ പിന്നില്‍ത്തന്നെ ഞാനുണ്ട്, ഇനിഗോ”.

“ഇനിഗോ ഒന്നു നില്ക്കൂ”. അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നു. അയാളുടെ തൊണ്ടയില്‍നിന്ന് ശബ്ദം വരാതെയായി. കറുത്ത മുഖംമൂടി ആ കഴുത്ത് അങ്ങനെയാക്കിയിരുന്നു.

എങ്കിലും ഫെസിക്കോടിക്കൊണ്ടിരുന്നു. ഒടുവില്‍ അയാളൊരു ഗ്രാമത്തിലെത്തി. ഗ്രാമത്തിന് പുറത്തൊരു പാറക്കൂട്ടത്തിനിടയില്‍ അയാള്‍ക്കിരിക്കാനൊരിടം കണ്ടെത്തി.

കാല്‍മുട്ടുകളില്‍ കൈകള്‍ പിണച്ച് പുറം ഒരു പാറമേല്‍ ചാരി വേദനിക്കുന്ന തൊണ്ടയുമായി ഗ്രാമത്തിലെ കുട്ടികള്‍ അയാളെ കണ്ടെത്തുന്നതുവരെ അയാളവിടെ ഇരുന്നു.

ശബ്ദമുണ്ടാക്കാതെ അവരിഴഞ്ഞിഴഞ്ഞ് അയാളുടെ അടുക്കലെത്തി. അവര്‍ വേഗംതന്നെ സ്ഥലം വിടുമെന്ന് കരുതി ഫെസിക് വെറുതെ ഇരുന്നു. അയാളുടെ മനസ്സ് ഇനിഗോയുടെ കൂടെയായിരുന്നു.

വാക്കുകള്‍ കൊണ്ടവന്‍ പാട്ടുണ്ടാക്കുകയായിരുന്നു. പക്ഷേ, കുട്ടികള്‍ സ്ഥലം വിട്ടില്ല. അവരുടെ പേടിയൊക്കെ പോയി. അവരിപ്പോള്‍ ഇഴഞ്ഞിഴഞ്ഞയാളുടെ തൊട്ടടുത്തെത്തിയിരുന്നു. അവര്‍ ശബ്ദമുണ്ടാക്കാനും മുഖംകൊണ്ട് കോക്കിരി കാട്ടാനും തുടങ്ങി.

അയാള്‍ക്കവരെ കുറ്റപ്പെടുത്താനാവില്ല. ആ രൂപം കണ്ടാല്‍ ആരും കളിയാക്കിപ്പോകും. ഫെസിക്കിനവരുടെ പ്രായമാണുണ്ടായിരുന്നതെങ്കില്‍ അവനും അവരുടെ കൂടെ കൂടിയേനെ.

അവര്‍ക്കയാളൊരു കൗതുകവസ്തുവായിരുന്നു. അവരുച്ചത്തില്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ആ പാറക്കൂട്ടത്തിന്നിടയില്‍ കൂനിക്കൂടിയിരുന്നു ഫെസിക് ആലോചിക്കാന്‍ തുടങ്ങി.

അവരയാളെ കല്ലെറിയുന്നില്ലെന്നതുതന്നെ എത്ര സന്തോഷകരം. എന്തായാലും ഇതുവരെ എറിഞ്ഞില്ലെന്നതുതന്നെ എത്ര നല്ലത്.
അടുത്ത പേജില്‍ തുടരുന്നു

അയാളുടെ ശക്തി വീണ്ടെടുക്കുന്നതിനാവശ്യമായ നല്ല ഭക്ഷണമയാള്‍ക്ക് കൊടുക്കുന്നത്. ഇല്ല. അയാളുടെ മരണം അല്പമകലെയാണ്. എങ്കിലും അയാളെ തടവിലാക്കിയവരുടെ സ്വഭാവം കണക്കിലെടുത്താല്‍ ഏറെ യാതനകള്‍ അയാളവരില്‍ നിന്നനുഭവിക്കേണ്ടിവരും.

buttercup

ഒരു വമ്പന്‍ കൂട്ടില്‍ കാലിലും കൈകളിലും ചങ്ങലയണിഞ്ഞ നിലയിലാണ് വെസ്റ്റ്‌ലി ഉണര്‍ന്നത്. എലികള്‍ കടിച്ചുകീറിയ അവന്റെ ചുമല്‍ ചുട്ടുനീറാന്‍ തുടങ്ങിയിരുന്നു.

അയാളതൊന്നും ഓര്‍ത്തില്ല. തന്റെ പുതിയ പരിതഃസ്ഥിതികളുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. താന്‍ ഭൂമിക്കടിയിലാണെന്നയാള്‍ അറിഞ്ഞു.

ഇരുട്ടോ, ഇല്ലാത്ത ജനലുകളോ അല്ല അതയാളെ അറിയിച്ചത്. മുകളില്‍നിന്നെവിടെനിന്നോ അയാള്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. മൃഗങ്ങളുടെ ശബ്ദങ്ങള്‍. ഇടയ്ക്കിടെ സിംഹങ്ങള്‍ കരയുന്നു. പുലി കരയുന്നു.

ബോധം തെളിഞ്ഞല്പം കഴിഞ്ഞപ്പോള്‍ ആല്‍ബിനോ പ്രത്യക്ഷപ്പെട്ടു. ഒരുണങ്ങിയ മരംപോലെ രക്തമില്ലാത്ത രൂപം. കൂട്ടിലെ മെഴുകുതിരി വെളിച്ചത്തില്‍ ആല്‍ബിനോ സൂര്യനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരപൂര്‍വ്വ ജീവിയെപ്പോലെ തോന്നിച്ചു. ആല്‍ബിനോയുടെ കയ്യിലെ ട്രേയില്‍ ഒട്ടേറെ സാധനങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷണം, മരുന്നുകള്‍, ബാന്‍ഡേജുകള്‍, മദ്യം.

“നമ്മളെവിടെയാണ്?” -വെസ്റ്റ്‌ലി
ആല്‍ബിനോ ചുമല്‍ കുലുക്കി.
“നീ ആരാണ്?”
വീണ്ടും ചുമല്‍ കുലുക്കം.
ഒരു ചുമല്‍ കുലുക്കത്തിനപ്പുറം ആല്‍ബിനോയുടെ സംസാരം നീണ്ടില്ല. വെസ്റ്റ്‌ലി നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആല്‍ബിനോ അയാളുടെ മുറിവുകളൊക്കെ കെട്ടി.

കൂട്ടിലെ മെഴുകുതിരി വെളിച്ചത്തില്‍ ആല്‍ബിനോ സൂര്യനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരപൂര്‍വ്വ ജീവിയെപ്പോലെ തോന്നിച്ചു. ആല്‍ബിനോയുടെ കയ്യിലെ ട്രേയില്‍ ഒട്ടേറെ സാധനങ്ങള്‍ ഉണ്ടായിരുന്നു.

അയാളെ തീറ്റിച്ചു. ഭക്ഷണത്തിന് നല്ല രസമുണ്ടായിരുന്നു, ചൂടുണ്ടായിരുന്നു, ഇഷ്ടംപോലെയുണ്ടായിരുന്നു.”ഞാനിവിടെയുണ്ടെന്ന് ആരറിയും?”
ചുമല്‍ കുലുക്കല്‍.

“കള്ളം പറഞ്ഞോളൂ. എങ്കിലും എന്തെങ്കിലും എന്നോടു പറയൂ. ആരറിയും ഞാനിവിടെയുണ്ടെന്ന്?”
“എനിക്കറിയാം. അവര്‍ക്കറിയാം” -പിറുപിറുക്കല്‍.
“അവരോ?”
ചുമല്‍ കുലുക്കല്‍.
“രാജകുമാരനും പ്രഭുവും അല്ലേ?”
തലയാട്ടല്‍.
“അവര്‍ മാത്രം?”
തലയാട്ടല്‍.
“എന്നെ ഇതിനുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് പാതി ഓര്‍മയുണ്ടായിരുന്നു. പ്രഭു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നു പടയാളികളാണ് എന്നെ എടുത്തിരുന്നത്.”
“അവര്‍ക്കറിയാം, ഇല്ലേ?”
തലയാട്ടല്‍. പിറുപിറുക്കല്‍. “അറിയാമായിരുന്നു.”
“അവര്‍ മരിച്ചു, അതല്ലെ അതിനര്‍ഥം.”
ചുമല്‍ കുലുക്കല്‍.
“ഞാനും മരിക്കണം ഇല്ലേ?”
ചുമല്‍ കുലുക്കല്‍.
ആല്‍ബിനോ ട്രേയില്‍ പാത്രങ്ങള്‍ എടുത്തുവെക്കുന്നതും അയാള്‍ കൂടിന് വെളിയിലേക്ക് പോവുന്നതും നോക്കി വെസ്റ്റ്‌ലി കൂടിന്റെ നിലത്ത് കിടന്നു. പടയാളികളെ കൊന്നുകഴിഞ്ഞെങ്കില്‍ താനും അവരെ പിന്തുടരുമെന്ന കാര്യത്തില്‍ ഒട്ടും സംശയമേ വേണ്ട.

അവര്‍ക്കയാളെ നശിപ്പിക്കണമെന്നുണ്ടെങ്കില്‍ അത്ര പെട്ടെന്ന് അത് നടത്തണമെന്നാഗ്രഹമുണ്ടാവില്ല. അല്ലെങ്കിലെന്തിനാണവര്‍ അയാളുടെ മുറിവുകള്‍ കെട്ടുന്നത്.

അയാളുടെ ശക്തി വീണ്ടെടുക്കുന്നതിനാവശ്യമായ നല്ല ഭക്ഷണമയാള്‍ക്ക് കൊടുക്കുന്നത്. ഇല്ല. അയാളുടെ മരണം അല്പമകലെയാണ്. എങ്കിലും അയാളെ തടവിലാക്കിയവരുടെ സ്വഭാവം കണക്കിലെടുത്താല്‍ ഏറെ യാതനകള്‍ അയാളവരില്‍ നിന്നനുഭവിക്കേണ്ടിവരും.

വെസ്റ്റ്‌ലി കണ്ണുകളടച്ചു. വേദന പതുങ്ങിപ്പതുങ്ങി വരുന്നു. അയാളതിന് തയ്യാറായിരിക്കുകതന്നെ വേണം. അയാള്‍ക്കയാളുടെ തലച്ചോറിനെ തയ്യാറെടുപ്പിക്കണം.

മനസ്സിനെ നിയന്ത്രിക്കണം. എങ്കിലവര്‍ക്കയാളെ തകര്‍ക്കാനാവില്ല. എല്ലാറ്റിനുമെതിരെ, എന്തിനുമെതിരെ അയാളുടെ മനസ്സും ശരീരവും ഒറ്റക്കെട്ടായി നില്ക്കും.

തയ്യാറാവാന്‍ മാത്രം സമയം കിട്ടിയാല്‍ ഏത് വേദനയേയും അയാള്‍ക്ക് പരാജയപ്പെടുത്താം. അവരയാള്‍ക്ക് ഇഷ്ടംപോലെ സമയം കൊടുത്തു. യന്ത്രം തയ്യാറാവുന്നതിന് മുന്‍പായിരുന്നു, അത്. എങ്കിലും, എന്തായാലും, അവരയാളെ തകര്‍ത്തു.

ബാബു ഭരദ്വാജ്‌

babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


 

ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്