![]()
“ഞാനിപ്പോള്‍ പറയാന്‍ പോവുന്നകാര്യം ഇതുവരെ നിന്നോടു പറഞ്ഞിട്ടില്ല. നീ ഇത് രഹസ്യമായി സൂക്ഷിക്കണം. ഞാനല്ല കടല്‍ക്കൊള്ളക്കാരനായ റോബര്‍ട്ട്. എന്റെ പേര് റ്യാന്‍ എന്നാണ്. ഞാനീ കപ്പല്‍ റോബര്‍ട്ടില്‍ നിന്ന് നേടിയതാണ്. നീ ഇപ്പോള്‍ എന്റെ കയ്യില്‍നിന്ന് നേടുന്നതുപോലെ. ഞാനീ പണി മതിയാക്കുകയാണ് വെസ്റ്റ്‌ലി. ഇനി “റിവന്‍ജ്” നിന്റേതാണ്.”
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അന്യോന്യം സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. വാള്‍പ്പയറ്റും കത്തിയേറുമൊക്കെ. ഒരിക്കല്‍ റോബര്‍ട്ട് എന്നോടു പറഞ്ഞു. ഈ ഭൃത്യവേല നമുക്കിനി നിര്‍ത്താം. ഇനി മുതല്‍ നീ കപ്പലില്‍ രണ്ടാമനാണ്.
“നന്ദി. പക്ഷേ, എനിക്കൊരിക്കലും കടല്‍ക്കൊള്ളക്കാരനാവാന്‍ പറ്റില്ല.” അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: “നിനക്ക് നിന്റെ സ്വര്‍ണമുടിക്കാരിയുടെ അടുക്കലേക്ക് തിരിച്ചുപോവണമല്ലെ? ഒന്നോ രണ്ടോ കൊല്ലംകൊണ്ട് നിനക്ക് ഏറെ പണം സമ്പാദിക്കാം. എന്നിട്ട് തിരിച്ചുപോവാം.”
“നിങ്ങളുടെ ആള്‍ക്കാര്‍ വര്‍ഷങ്ങളായി നിങ്ങളുടെ കൂടെ കഴിയുന്നു. എന്നിട്ടവരാരും പണക്കാരായില്ലല്ലോ?”[]
“അവര്‍ ക്യാപ്റ്റന്മാരായിരുന്നില്ല. ഞാനീ പണി മതിയാക്കുകയാണ് വെസ്റ്റ്‌ലി. ഇനി “റിവന്‍ജ്” നിന്റേതാണ്.”
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് രണ്ട് കടല്‍ക്കൊള്ളകളില്‍ ഞാനയാളുടെ കൂടെ പങ്കെടുത്തു. എനിക്കതിഷ്ടമാവുകയും ചെയ്തു.
ഒരു വമ്പന്‍ എലി അവരെ പിന്തുടരുന്നുണ്ടായിരുന്നു. ബട്ടര്‍കപ്പും അതു കണ്ടു. അവള്‍ പേടിയോടെ വിളിച്ചു: “വെസ്റ്റ്‌ലീ…!”
“ശൂ… ഞാന്‍ കണ്ടിട്ടുണ്ട്. ഞാനതിനെ കൊല്ലാം. എന്നാല്‍ നിന്റെ മനസ്സ് ശാന്തമാവുമല്ലോ.”
“നീ പിന്നെ കടല്‍ക്കൊള്ളകളില്‍ പങ്കെടുത്തു. നിനക്കതിഷ്ടവുമായി പിന്നെ-”
പെട്ടെന്നുയര്‍ന്നുപൊങ്ങിയ തീ വെസ്റ്റ്‌ലി കണ്ടു. അവന്‍ അവളെ പിടിച്ചുമാറ്റി.
“ഞാന്‍ പങ്കെടുത്തുവെന്നു മാത്രമല്ല, ഞാനതില്‍ കഴിവുറ്റവനാണെന്നു തെളിഞ്ഞു. ഏപ്രില്‍ മാസത്തില്‍ ഒരു ദിവസം റോബര്‍ട്ട് എന്നോടു പറഞ്ഞു: “വെസ്റ്റ്‌ലി, അടുത്ത കപ്പല്‍ നിന്റേതാണ്.” അന്ന് ഉച്ചകഴിഞ്ഞ് ഞങ്ങളൊരു വലിയ സ്പാനിഷ് കപ്പല്‍ കണ്ടു. അത് മാഡ്രിഡിലേക്കുള്ള യാത്രയിലായിരുന്നു. ഞങ്ങളുടെ കപ്പല്‍ അതിനടുത്തെത്തി. കപ്പലിലെ ക്യാപ്റ്റന്‍ ചോദിച്ചു:
“നീ ആരാണ്?”
“വെസ്റ്റ്‌ലി.”
“അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടേ ഇല്ലല്ലോ?” ഇത്രയും പറഞ്ഞവര്‍ വെടി തുടങ്ങി. അവര്‍ക്കൊട്ടും പേടിയില്ലായിരുന്നു. ഞാന്‍ ചെയ്തതൊക്കെ തെറ്റി. അവര്‍ രക്ഷപ്പെടുകയും ചെയ്തു.
റോബര്‍ട്ട് എന്നെ ക്യാബിനിലേക്ക് വിളിച്ചു. എന്നിട്ട് വാതിലടയ്ക്കാന്‍ പറഞ്ഞു. ചൂരല്‍പ്പഴം കിട്ടിയ ഒരു കുട്ടിയെപ്പോലെ ഞാനൊരു മൂലയ്ക്ക് ഒതുങ്ങിനിന്നു. റോബര്‍ട്ട് പറഞ്ഞുതുടങ്ങി.
“ഞാനിപ്പോള്‍ പറയാന്‍ പോവുന്നകാര്യം ഇതുവരെ നിന്നോടു പറഞ്ഞിട്ടില്ല. നീ ഇത് രഹസ്യമായി സൂക്ഷിക്കണം. ഞാനല്ല കടല്‍ക്കൊള്ളക്കാരനായ റോബര്‍ട്ട്. എന്റെ പേര് റ്യാന്‍ എന്നാണ്. ഞാനീ കപ്പല്‍ റോബര്‍ട്ടില്‍ നിന്ന് നേടിയതാണ്.
നീ ഇപ്പോള്‍ എന്റെ കയ്യില്‍നിന്ന് നേടുന്നതുപോലെ. എന്റെ മുമ്പിലെ റോബര്‍ട്ടും യഥാര്‍ത്ഥ റോബര്‍ട്ടായിരുന്നില്ല. അയാളുടെ പേര് ഒമ്പര്‍ബാന്‍സ് എന്നായിരുന്നു. യഥാര്‍ഥ റോബര്‍ട്ട് സ്ഥാനമൊഴിഞ്ഞിട്ട് പതിനഞ്ച് കൊല്ലമായി.
നിനക്ക് നിന്റെ സ്വര്‍ണമുടിക്കാരിയുടെ അടുക്കലേക്ക് തിരിച്ചുപോവണമല്ലെ? ഒന്നോ രണ്ടോ കൊല്ലംകൊണ്ട് നിനക്ക് ഏറെ പണം സമ്പാദിക്കാം. എന്നിട്ട് തിരിച്ചുപോവാം
അയാളിപ്പോള്‍ പടഗോണിയയില്‍ ഒരു രാജാവിനെപ്പോലെ കഴിയുന്നു. ആദ്യത്തെ റോബര്‍ട്ട് പണക്കാരനായതിനുശേഷം അയാള്‍ ശാന്തമായ ഒരു ജീവിതം നയിക്കാനാഗ്രഹിച്ചു. ക്ലൂണിയായിരുന്നു അയാളുടെ സഹചാരി. അയാള്‍ ക്ലൂണിയെ കപ്പലേല്പിച്ചു.
ക്ലൂണിയുടെ ആദ്യശ്രമം തന്നെ പരാജയപ്പെട്ടു. അപ്പോഴാണയാള്‍ മനസ്സിലാക്കുന്നത് റോബര്‍ട്ട് എന്ന പേരാണ് ഭയമുണ്ടാക്കുന്നത്. അയാള്‍ കപ്പല്‍ ഒരു തുറമുഖത്തോടടുപ്പിച്ചു.
കപ്പലിലെ ജോലിക്കാരെ മുഴുവനും മാറ്റി. എന്നിട്ട് പുതിയ ആള്‍ക്കാരെ എടുത്തു. അവരോട് താനാണ് റോബര്‍ട്ട് എന്നു പറഞ്ഞു. ക്ലൂണി പിരിഞ്ഞപ്പോള്‍ കുംബര്‍ബാന്‍ഡ് ആയി റോബര്‍ട്ട്.
കുംബര്‍ബാന്‍ഡിനുശേഷം റ്യാന്‍. ഫെലിക്‌സ് റയ്മണ്‍ഡ് റ്യാന്‍. ലിവര്‍പൂളിനടുത്തുള്ള ബ്യൂസിലിലെ റ്യാന്‍ വെസ്റ്റ്ലിയെ അടുത്ത റോബര്‍ട്ടായി സ്ഥാനാരോഹണം ചെയ്യുന്നു.
നമുക്കിനി വേണ്ടത് കപ്പല്‍ കരയില്‍ അടുപ്പിക്കുകയാണ്. എന്നിട്ട് പുതിയ ആള്‍ക്കാരെ എടുക്കലാണ്. ഞാന്‍ നിന്റെ കൂടെ കുറച്ചുനാള്‍ കൂടി സഞ്ചരിക്കും. നിന്റെ അസിസ്റ്റന്റ് റ്യാന്‍ ആയി. എല്ലാവരോടും നീയെന്ന റോബര്‍ട്ടിനെക്കുറിച്ച് പറയും. അതിനുശേഷം നീ എന്നെ പോകാനനുവദിക്കണം. ലോകത്തിലെ മുഴുവന്‍ കടലും നിന്റേതാണ്.”
വെസ്റ്റ്‌ലി ഒരു പുഞ്ചിരിയോടെ ബട്ടര്‍കപ്പിനോട് പറഞ്ഞു: “ഇപ്പോള്‍ നിനക്ക് മനസ്സിലായില്ലെ, പേടിക്കുന്നത് വിഡ്ഢിത്തമാണെന്ന്.”
“പക്ഷേ, എനിക്ക് പേടിയാവുന്നു.”
“എല്ലാം സന്തോഷകരമായിത്തീരും. മൂന്നുകൊല്ലത്തിനുമുമ്പ് നീയൊരു പാല്‍ക്കാരി ആയിരുന്നു. ഞാനൊരു കാലിപ്പയ്യനും. നീയിപ്പോള്‍ ഏറെക്കുറേ രാജ്ഞിയാണ്. ഞാന്‍ കടലിലെ ചോദ്യംചെയ്യപ്പെടാത്ത രാജാവും. ഇത്തരം ആള്‍ക്കാര്‍ ഒരിക്കലും ഒരു തീ ചതുപ്പില്‍ കിടന്ന് മരിക്കില്ല.”
“എങ്ങനെ ഉറപ്പിക്കാം.”
“കാരണം നമ്മളൊന്നിച്ചാണ്. കൈകോര്‍ത്തു പിടിച്ചുകൊണ്ട്, പ്രേമിച്ചുകൊണ്ട്.”
“ഓഹ് ശരി. ഞാനതു മറക്കുന്നു.”
പക്ഷേ, അവളുടെ ശബ്ദം ഇടറിയിരുന്നു. ഒരു മരത്തിന്റെ കൊമ്പില്‍ നിന്ന് ഒരു ഭീമന്‍ എലി വെസ്റ്റ്‌ലിയുടെ തോളില്‍ ചാടിക്കയറിക്കഴിഞ്ഞിരുന്നു. എന്നിട്ടതിന്റെ പല്ല് അവന്റെ തോളില്‍ ആഴ്ത്തിക്കഴിഞ്ഞിരുന്നു. വെസ്റ്റ്‌ലി താഴെ വീണു. അവരെ പിന്തുടര്‍ന്ന മറ്റ് രണ്ട് എലികള്‍ ഒറ്റ നിമിഷംപോലും പാഴാക്കാതെ ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന വെസ്റ്റ്‌ലിയുടെ നേരെ കുതിക്കുകയായിരുന്നു. ബട്ടര്‍കപ്പിനെ ആ എലികള്‍ ശ്രദ്ധിച്ചേ ഇല്ല…
![]()
ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…
ബട്ടര്‍കപ്പ്: ആമുഖം
കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : നാലാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : ആറാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഏഴാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: എട്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പത്താം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്
കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്
കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്
കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്
കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്
