![]()
അതുകൊണ്ട് ഞാന്‍ പാചകക്കാരനെ സഹായിച്ചു. കലവറ ശരിയാക്കി. എന്റെ കഴിവ് റോബര്‍ട്ട് മനസ്സിലാക്കുമെന്ന് ഞാന്‍ ആശിച്ചു. അടുത്തദിവസം അയാള്‍ താഴേക്ക് വന്നു. എന്നിട്ടു പറഞ്ഞു: “ശരി. നിന്നെ കൊല്ലാനാണ് ഞാന്‍ വന്നിരിക്കുന്നത്.” ഞാന്‍ പ്രതിവചിച്ചു: “നീ അധികം തന്ന സമയത്തിന് നന്ദി. ഈ സമയം വളരെ രസകരമായിരുന്നു. ഞാനെത്ര പഠിച്ചെന്നോ?”
![]()
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
എന്തുകൊണ്ടാണെന്ന് എനിക്കു പറയാനാവില്ല. എന്നെ കൊല്ലരുതെന്ന് ഞാനയാളോട് പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യുന്നപോലെ അയാളുടെ കാലുപിടിച്ചപേക്ഷിക്കുകയോ കരയുകയോ അയാള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ തുനിയുകയോ ചെയ്തില്ല.[]
ഉയര്‍ത്തിയ വാള്‍ അയാള്‍ താഴ്ത്തി, എന്നിട്ടെന്നോടു ചോദിച്ചു:”നിന്നെമാത്രം ഞാനെന്തിന് വെറുതെ വിടണം?” ഞാനെന്റെ യാത്രാരഹസ്യം അയാളോടു പറഞ്ഞു. അയാള്‍ പറഞ്ഞു. നീ വിചാരിക്കുന്നത്ര സുന്ദരിയാവില്ല, അവള്‍. എന്നിട്ടയാള്‍ വീണ്ടും വാളുയര്‍ത്തി.
അവളുടെ മുടി സ്വര്‍ണ്ണനിറത്തിലാണ്. ഞാന്‍ പറഞ്ഞു. അവളുടെ തൊലിക്ക് കടഞ്ഞ വെണ്ണയുടെ നിറമാണുള്ളത്. അയാള്‍ക്ക് താല്പര്യം വര്‍ദ്ധിച്ചു. ഞാന്‍ പിന്നെ നിന്നെ വര്‍ണ്ണിക്കാന്‍ തുടങ്ങി.
ഒടുവില്‍ അയാള്‍ പറഞ്ഞു: “ഞാനൊരു കാര്യം പറയാം. നിന്റെ കാര്യത്തില്‍ എനിക്കു സങ്കടമുണ്ട്. നിന്നെ വെറുതെ വിട്ടാല്‍ ജനങ്ങള്‍ കരുതും കടല്‍ക്കള്ളന്‍ റോബര്‍ട്ടിന്റെ ഹൃദയം മൃദുലമായിക്കൊണ്ടിരിക്കുകയാണെന്ന്. അതെന്റെ നാശത്തിന്റെ ആരംഭമായിരിക്കും.”
ഞാനപ്പോള്‍ പറഞ്ഞു: “ഞാനിതാരോടും പറയില്ല. എന്റെ പ്രേമഭാജനത്തോടുപോലും. നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിച്ചാല്‍ അഞ്ചുകൊല്ലം ഞാന്‍ നിങ്ങളുടെ ഭൃത്യനായി കഴിയാം. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ദേഷ്യം പിടിച്ചാല്‍ എന്നെ കൊല്ലാം. ആ നിമിഷത്തിലും ചുണ്ടില്‍ നിങ്ങളെക്കുറിച്ചുള്ള സ്തുതിയുമായി ഞാന്‍ മരിക്കാം.”
ഒടുവില്‍ അയാള്‍ പറഞ്ഞു: “താഴേക്കു പോവൂ. ഏതായാലും നാളെ ഞാന്‍ നിന്നെ കൊല്ലും.” തൊണ്ടശരിയാക്കാനെന്നതുപോലെ വെസ്റ്റ്‌ലി പറഞ്ഞു നിര്‍ത്തി. അയാള്‍ ബട്ടര്‍കപ്പിന്റെ പിന്നിലായി ഒരു കൂറ്റന്‍ എലി പാഞ്ഞടുക്കുന്നതു കണ്ടു കഴിഞ്ഞിരുന്നു.
അവളുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞാല്‍ അവള്‍ പേടിച്ച് ബോധംകെടും. അവളുടെ ശ്രദ്ധ തിരിയാതിരിക്കാനായി തൊണ്ട ശരിയാക്കുന്നതായി അഭിനയിച്ചു. എന്നിട്ട് പെട്ടെന്ന് അവളെയും കൊണ്ട് ആ വഴിയില്‍ നിന്ന് തെന്നിമാറി.
“പിറ്റേന്നെന്ത് സംഭവിച്ചു? പറയൂ”- ബട്ടര്‍കപ്പ്.
“ഞാനെത്ര പരിശ്രമശാലിയാണെന്ന് നിനക്കറിയാമല്ലോ. പഠിക്കാന്‍ എനിക്കെത്ര താല്പര്യമുണ്ടെന്നും നിനക്കറിയാം. ഒരു ദിവസം ഇരുപത് മണിക്കൂര്‍ ഞാന്‍ ജോലിചെയ്യാറുണ്ടെന്നും നിനക്കറിയാം.
വീണുകിട്ടിയ ഒരു ദിവസം കൊണ്ട് കടല്‍ക്കൊള്ളയെപ്പറ്റി കഴിയുന്നത്ര പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മാത്രമല്ല അടുത്തുവരുന്ന മരണത്തെപ്പറ്റി ഓര്‍ക്കാതിരിക്കുകയും ചെയ്യാമല്ലോ? അതുകൊണ്ട് ഞാന്‍ പാചകക്കാരനെ സഹായിച്ചു. കലവറ ശരിയാക്കി.
എന്റെ കഴിവ് റോബര്‍ട്ട് മനസ്സിലാക്കുമെന്ന് ഞാന്‍ ആശിച്ചു. അടുത്തദിവസം അയാള്‍ താഴേക്ക് വന്നു. എന്നിട്ടു പറഞ്ഞു: “ശരി. നിന്നെ കൊല്ലാനാണ് ഞാന്‍ വന്നിരിക്കുന്നത്.” ഞാന്‍ പ്രതിവചിച്ചു: “നീ അധികം തന്ന സമയത്തിന് നന്ദി. ഈ സമയം വളരെ രസകരമായിരുന്നു. ഞാനെത്ര പഠിച്ചെന്നോ?”
“ഒരു രാത്രികൊണ്ടോ? ഇത്ര കുറഞ്ഞ സമയംകൊണ്ട് നിനക്കെന്ത് പഠിക്കാന്‍ കഴിയും?”- റോബര്‍ട്ട്.
“ആരും നിങ്ങളുടെ പാചകക്കാരോട് ഉപ്പും കുരുമുളക്‌പൊടിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊടുത്തിട്ടില്ലായിരുന്നു”- വെസ്റ്റ്‌ലി.
“പിന്നെ. വേറെന്താണ്?”- റോബര്‍ട്ട്.
“നേരത്തെ അടുക്കിയതില്‍നിന്നും വ്യത്യസ്തമായി സാധനങ്ങള്‍ അടുക്കിയാല്‍ കലവറയില്‍ കൂടുതല്‍ സ്ഥലം ഉണ്ടാവുമെന്ന് ഞാന്‍ വിശദീകരിച്ചു. ഞാന്‍ സംഗതികള്‍ ആകെ മാറ്റിമറിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി. എന്റെ ഭാഗ്യത്തിന് ഇപ്പോള്‍ ധാരാളം അധികസ്ഥലം ഉണ്ടായിരുന്നു.
ഒടുവില്‍ അയാള്‍ പറഞ്ഞു: “നല്ലത്. നിനക്കൊരു ദിവസം എന്റെ ഭൃത്യനായിരിക്കാം. എനിക്കൊരിക്കലും ഒരു സ്വകാര്യ ഭൃത്യനുണ്ടായിരുന്നില്ല. ഒരുപക്ഷേ എനിക്കതിഷ്ടമായിരിക്കില്ല. നാളെ ഞാന്‍ നിന്നെ കൊല്ലും. രാവിലെത്തന്നെ.”
എല്ലാ രാത്രികളിലും ഇതാവര്‍ത്തിച്ചു. ഒരു കൊല്ലം കഴിയുന്നതുവരെ എല്ലാ രാത്രിയിലും അയാള്‍ പറയും: “നിന്നെ ഞാന്‍ നാളെ രാവിലെ എന്തായാലും കൊല്ലും.”തുടരും…
![]()
ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
