ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞദിവസം കൊച്ചിയില്‍ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 2012ല്‍ തിയേറ്ററുകളിലെത്തിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലായാണ് ചിത്രം ഒരുങ്ങുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ലഭിക്കുന്നത്.
ചിത്രത്തിലെ താരങ്ങളുടെ പ്രസംഗവും ചോദ്യോത്തരങ്ങളുമായിരുന്നു ഇവന്റിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതിനെക്കാള്‍ ശ്രദ്ധ നേടിയത് ഇവന്റിനിടയിലെ ചെറിയൊരു മൊമന്റാണ്. ചടങ്ങില്‍ നസ്‌ലെനും ചന്തു സലിംകുമാറും അടുത്തടുത്തായിരുന്നു ഇരുന്നത്. നസ്‌ലെന്‍ തന്റെ കൈയിലെ ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

വെള്ളം ഇറക്കാതെ വായില്‍ തന്നെ വെച്ചിരിക്കുന്ന പോസിലായിരുന്നു നസ്‌ലെന്‍ ഫോട്ടോയിലുള്ളത്. ചന്തു മുഖം ഒരു സൈഡിലേക്ക് ചെറുതായി തിരിച്ച് നസ്‌ലെനെ നോക്കുന്നതും ഫോട്ടോയില്‍ കാണാം. മലയാളത്തിലെ ഐക്കോണിക് സിനിമകളിലൊന്നായ കല്യാണരാമനിലെ മീം ഇരുവരും ചേര്‍ന്ന് റീക്രിയേറ്റ് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടുള്ള ട്രോളുകള്‍ വൈറലായി.
കല്യാണരാമനില്‍ ഹനുമാന്റെ ഗെറ്റപ്പില്‍ ദിലീപ് പ്രത്യക്ഷപ്പെടുമ്പോള്‍ സലിംകുമാറിന്റെ പ്യാരി എന്ന കഥാപാത്രം ഇതുപോലെ നോക്കുന്നുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം സലിംകുമാറിന്റെ മകന്‍ ഈ സീന്‍ മറ്റൊരു നടനൊപ്പം ചെയ്‌തെന്നുമാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍. ഇന്‍സ്റ്റഗ്രാമില്‍ ഗ്രാസ് ഹോപ്പര്‍ എന്ന പേജാണ് ഫോട്ടോ പങ്കുവെച്ചത്.

‘ദേജാവു കണ്ടിന്യൂസ്’ എന്ന ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമാപേജുകളില്‍ ഫോട്ടോ വൈറലായി. രജിഷ വിജയനടക്കും ഫോട്ടോയ്ക്ക് ലൈക്ക് നല്‍കിയിട്ടുണ്ട്. നസ്‌ലെന് കൂളിങ് ഗ്ലാസുണ്ടെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്നും ഹെയര്‍ സ്റ്റൈല്‍ പോലും ഒരുപോലെയുണ്ടെന്നും കമന്റുകളുണ്ട്.
അറിയാതെ സംഭവിച്ച ഈ സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ ഫോട്ടോയ്ക്ക് നസ്‌ലെനും ചന്തുവും കമന്റ് പങ്കുവെക്കുന്നത് കാണാനാണ് പലരും കാത്തിരിക്കുന്നത്. അടുത്ത പ്രസ് മീറ്റില്‍ ഈ ഫോട്ടോയെക്കുറിച്ച് ചോദ്യമുണ്ടാകുമെന്നും അതിന് നസ്‌ലെന്‍ നല്‍കുന്ന മറുപടി ഗംഭീരമാകുമെന്നും പ്രവചനങ്ങളുണ്ട്.
View this post on Instagram
Content Highlight: Naslen and Chandu Salimkuamr’s photo viral in social media
