എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്
എഡിറ്റര്‍
Tuesday 26th March 2013 12:37pm

ഒരു മാനിനെ പിന്തുടരുകയാണെങ്കിലും വധുവിനെ പിന്തുടരുകയാണെങ്കിലും വേട്ടയുടെ നിയമങ്ങള്‍ ഒന്നുതന്നെ. ആദ്യം സൂക്ഷ്മമായി അറിയുക. പിന്നെ പ്രവര്‍ത്തിക്കുക. ചിന്തയില്‍ ലയിച്ചുകൊണ്ടയാള്‍ ഭ്രാന്തന്‍ കൊടുമുടിയെ സൂക്ഷിച്ചുനോക്കി.നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍

ഹംപര്‍ഡിന്‍ക് രാജകുമാരന്‍ കപ്പലില്‍ നിന്നുകൊണ്ട് ഭ്രാന്തന്‍ കൊടുമുടിയെ നോക്കി. അയാളെ സംബന്ധിച്ചിടത്തോളം ഈ വേട്ട മറ്റേതൊരു വേട്ടയേയും പോലെത്തന്നെയായിരുന്നു.

ഒരു മാനിനെ പിന്തുടരുകയാണെങ്കിലും വധുവിനെ പിന്തുടരുകയാണെങ്കിലും വേട്ടയുടെ നിയമങ്ങള്‍ ഒന്നുതന്നെ. ആദ്യം സൂക്ഷ്മമായി അറിയുക. പിന്നെ പ്രവര്‍ത്തിക്കുക. ചിന്തയില്‍ ലയിച്ചുകൊണ്ടയാള്‍ ഭ്രാന്തന്‍ കൊടുമുടിയെ സൂക്ഷിച്ചുനോക്കി.

Ads By Google

തീര്‍ച്ചയായും ആരോ കൊടുമുടി കയറിയിട്ടുണ്ട്. കൊടുമുടിയില്‍ താഴെനിന്ന് ഒരേ ലൈനില്‍ കാലുരഞ്ഞതിന്റെ പാടുകാണാം. അതുകൊണ്ടയാള്‍ ഒരു കയറുപയോഗിച്ചാണ് കയറിയതെന്ന് വ്യക്തം.

അത്തരം ഒരു കയറ്റത്തിന് ധൈര്യവും ശക്തിയും ബുദ്ധിയും വേണം. അതയാള്‍ മനസ്സില്‍ കുറിച്ചിട്ടു. അയാളുടെ കണ്ണുകള്‍ കൊടുമുടിയില്‍ നിന്ന് മുന്നൂറ് അടി താഴത്തൊരു ബിന്ദുവില്‍ ഉടക്കി. അവിടം മുതല്‍ കാല്പാടുകള്‍ കൂടുതല്‍ ആഴത്തിലാണ്, അടുത്തടുത്താണ്, ഒരേ നേര്‍വരയിലല്ലതാനും.

ഒരു പക്ഷേ, മുന്നൂറ് അടി താഴെ വച്ചയാള്‍ കയര്‍ ഉപേക്ഷിച്ചിരിക്കണം. അല്ലെങ്കില്‍ പൊട്ടിയിരിക്കണം. പക്ഷേ, ആര്‍ക്കാണിത്ര കഴിവുള്ളത്. മരണത്തില്‍നിന്ന് എഴുനൂറ് അടി ഉയരെവെച്ച് ഏക ആലംബം ഉപേക്ഷിക്കാന്‍ ധൈര്യമുള്ളവന്‍ ആര്? ‘ഭ്രാന്തന്‍ കൊടുമുടിയുടെ മുകള്‍ത്തട്ടു പരിശോധിക്കണം’. ഹംപര്‍ഡിന്‍ക് പിന്നോട്ടു തിരിയാതെ കല്‍പിച്ചു.

‘ചെയ്യാം’. പിന്നില്‍നിന്ന് റൂഗന്‍ പ്രഭു പറഞ്ഞു.

‘പകുതി കപ്പല്‍പ്പടയെ തീരംവഴി തെക്കുഭാഗത്തേക്കും പകുതിയെ വടക്കുഭാഗത്തേക്കും അയയ്ക്കുക. അവര്‍ നേരം പുലരുമ്പോള്‍ ഒന്നിച്ചുചേരണം. നമ്മുടെ കപ്പലിനെ ഏറ്റവും സൗകര്യമുള്ളടിത്ത് അടുപ്പിക്കുക. നിങ്ങള്‍ യോദ്ധാക്കളോടൊപ്പം എന്റെ കൂടെ വരിക. വെള്ളക്കുതിരകളെ തയ്യാറാക്കൂ’- രാജകുമാരന്‍.

പിന്നീടയാള്‍ കണ്ണടച്ചു. രക്തത്തിന്റെ മണം പിടിക്കാന്‍ ശ്രമിച്ചു. കാരണം അത്തരമൊരു ദ്വന്ദ്വയുദ്ധത്തില്‍ രക്തം ചിന്താതെ വയ്യ. രക്തം എത്ര അകലെയാണെങ്കിലും രാജകുമാരന് തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് അത് മണത്തുപിടിക്കാന്‍ പറ്റും.

റൂഗന്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു മിനുട്ടുകള്‍ക്കകം കപ്പല്‍പ്പട രണ്ടായിനീങ്ങി. അല്‍പസമയത്തിനുശേഷം രാജകുമാരന്റെ കപ്പല്‍ പറ്റിയൊരിടം തിരയാന്‍ തുടങ്ങി. അതല്‍പം സമയമെടുക്കുന്ന ജോലിയാണ്.

എങ്കിലും അധികം സമയമെടുത്തില്ല. കാരണം കപ്പിത്താന്‍ നല്ല കഴിവുള്ളവനായിരുന്നു. പിന്നെ രാജകുമാരന് ഒട്ടും ക്ഷമയുമില്ല. രാജകുമാരന്‍ അക്ഷമനാവുന്നതിനെ മറ്റുള്ളവര്‍ പേടിച്ചു.

ഹംപര്‍ഡിന്‍ക് കപ്പലില്‍നിന്ന് കരയിലേക്ക് ചാടി. പിന്നെ കരയിലേക്ക് ഒരു മരപ്പാലം സ്ഥാപിച്ചു. നാലു വെള്ളക്കുതിരകളെ ഇറക്കി. അത്യുഗ്രന്‍ കുതിരകള്‍. രാജകുമാരന്‍ ഈ നാലു കുതിരകളെയും ഒന്നിച്ചാണുപയോഗിക്കാറ്.

ഒന്നില്‍ സവാരിചെയ്യും. മൂന്നെണ്ണത്തിനെ വെറുതെ നടത്തും. ഇടയ്ക്കിടെ മാറിമാറിക്കയറും. അപ്പോള്‍ അവ തളരില്ലല്ലോ! ഈ കുതിരകള്‍ നിലത്ത് കുതിക്കും. കൊടുമുടികളില്‍ പറക്കും. അത്രയ്ക്ക് ഉശിരുണ്ടവയ്ക്ക്. രാജകുമാരന്‍ കുതിരപ്പുറത്തു കയറി പറന്നു.

ഒരു മണിക്കൂറിനുള്ളില്‍ അയാള്‍ കൊടുമുടിയിലെത്തി. അയാള്‍ താഴെയിറങ്ങി. നിലം പരിശോധിച്ചു. ഒരു മരത്തിന്റെ കൊമ്പില്‍നിന്ന് പൊട്ടിയ കയറയാള്‍ കണ്ടു. അപ്പോള്‍ ആദ്യം മുകളിലെത്തിയവന്‍ കയര്‍ അറുത്തിരിക്കണം. മറ്റേ ആള്‍ മുന്നൂറ് അടി താഴെ വെച്ച് ആ അവസ്ഥയെ സമചിത്തതയോടെ നേരിട്ടു.

കുറേ കാലടിപ്പാടുകള്‍ അയാളെ വല്ലാതെ വിഷമിപ്പിച്ചു. എന്താണ് നടന്നതെന്ന് തിട്ടപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. അയാള്‍ ചുറ്റുപാടും വീണ്ടും പരിശോധിച്ചു. അപ്പോള്‍ രണ്ട് കാര്യങ്ങള്‍ അയാള്‍ക്ക് ബോധ്യമായി. ഒരുഗ്രന്‍ വാള്‍പ്പയറ്റ് നടന്നിരിക്കുന്നു. പൊരുതിയവര്‍ രണ്ടും ‘മാസ്റ്റര്‍’മാരാണ്.

പിന്നീടയാള്‍ കണ്ണടച്ചു. രക്തത്തിന്റെ മണം പിടിക്കാന്‍ ശ്രമിച്ചു. കാരണം അത്തരമൊരു ദ്വന്ദ്വയുദ്ധത്തില്‍ രക്തം ചിന്താതെ വയ്യ. രക്തം എത്ര അകലെയാണെങ്കിലും രാജകുമാരന് തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് അത് മണത്തുപിടിക്കാന്‍ പറ്റും.

പണ്ടൊരു മുറിവ് പറ്റിയ നരിയെ തിരഞ്ഞുപിടിക്കാനയാള്‍ ഇതേ തന്ത്രമാണുപയോഗിച്ചത്. രാജകുമാരന്‍ കണ്ണുതുറന്നു. നേരെ കൂറ്റന്‍ ഉരുളന്‍കല്ലുകള്‍ കിടക്കുന്നിടത്തേക്ക് നടന്നു. തെറ്റിയില്ല. ചോരത്തുള്ളികള്‍. വളരെക്കുറച്ചുമാത്രം. അവ ഉണങ്ങിയിരുന്നു. മൂന്നു മണിക്കൂര്‍നേരത്തെ ഉണക്കം മാത്രം. രാജകുമാരന്‍ ചിരിച്ചു. കാരണം വെള്ളക്കുതിരകള്‍ ഉള്ളേടത്തോളംകാലം അയാള്‍ക്ക് മൂന്ന് മണിക്കൂര്‍ ഒരു ഞൊടിയിട മാത്രം.

പിന്നീടയാള്‍ വാള്‍പ്പയറ്റ് ശ്രദ്ധാപൂര്‍വം പരിശോധിക്കാന്‍ തുടങ്ങി. അതയാളെ ആകെ കുഴക്കി. കൊടുമുടിയുടെ അറ്റത്തേക്കും പിന്നോട്ടും പിന്നെ മുന്നോട്ടും അങ്ങനെ ആകെ കുഴഞ്ഞുകിടക്കുന്നു. ഇടയ്ക്ക് വലതുകാല്‍ നീങ്ങുന്നു. ഇടയ്ക്ക് ഇടതുകാല്‍. അതയാള്‍ക്ക് പിടികിട്ടിയില്ല.

ഒരുപക്ഷേ, പയറ്റുന്നവര്‍ കൈകള്‍ മാറിയിരിക്കണം. എന്തിന്? ഇത്രയും കഴിവുള്ളവര്‍ എന്തിന് കൈമാറണം. ഒരു കൈ തീര്‍ത്തും ഉപയോഗശൂന്യമാവുമ്പോഴല്ലേ മാറ്റേണ്ടൂ. കൈ ഉപയോഗശൂന്യമാവുന്ന വിധത്തില്‍ ആര്‍ക്കും മുറിവുപറ്റിയിട്ടില്ലെന്ന് രക്തത്തുള്ളികള്‍ സ്വയം വിളിച്ചറിയിക്കുന്നു.

‘നോക്കൂ, ഒരു പെണ്ണിന്റെ കാല്പാടുകള്‍. രാജകുമാരി ജീവിച്ചിരിക്കുന്നു!’ രാജകുമാരന്‍ ദൂരേക്ക് കൈ ചൂണ്ടിക്കാണിച്ചു.

പിന്നെന്തിന്? അത്ഭുതം തന്നെ! യുദ്ധത്തില്‍ ആരും മരിച്ചിട്ടില്ല. ഒരിടത്ത് ഒരാള്‍ വീണ പാടുണ്ട്. അയാള്‍ അല്പസമയം ബോധം കെട്ട് കിടന്നിരിക്കണം.

‘ഒരു ഭയങ്കരയുദ്ധം നടന്നിരിക്കുന്നു, ഇവിടെ’. രാജകുമാരന്‍ റൂഗന്‍ പ്രഭുവിനോട് പറഞ്ഞു. അപ്പോഴേക്കും റൂഗന്‍ പ്രഭുവും സൈനികരും അവിടെ എത്തിക്കഴിഞ്ഞിരുന്നു.
‘എനിക്ക് തോന്നുന്നത് ജയിച്ച ആള്‍ ഇതുവഴി പോയിരിക്കണം. തോറ്റ ആള്‍ നേരെ എതിരെയും’- രാജകുമാരന്‍.

‘നമുക്ക് രണ്ടു കൂട്ടരേയും പിന്തുടരാം’- റൂഗന്‍ പ്രഭു.

‘വേണ്ട. ജയിച്ചയാളെ പിന്തുടരാം. അയാളുടെ കയ്യിലായിരിക്കണം രാജകുമാരി. തോറ്റ ആള്‍ പോട്ടെ. മാത്രമല്ല, നമുക്ക് ശക്തി ഭാഗിക്കാന്‍ വയ്യ. എന്താണ് നമ്മളെ പ്രതീക്ഷിച്ചിരിക്കുന്നതെന്നാരറിഞ്ഞു. ഇത് ഗില്‍ഡര്‍കാര്‍ ഒരുക്കിയ കെണിയായിരിക്കണം.’- രാജകുമാരന്‍.

‘ഇതൊരു കെണിയാണെന്നാണോ പറയുന്നത്?’- റൂഗന്‍.

‘അതേ. മറിച്ചുതെളിയുന്നതുവരെ’- ഇതും പറഞ്ഞ് രാജകുമാരന്‍ വെള്ളക്കുതിരപ്പുറത്തു കയറി പറന്നു. ഇറങ്ങാതെതന്നെ അയാള്‍ക്കെല്ലാം വ്യക്തമായിരുന്നു.

‘ആരോ ഒരാള്‍ ഒരു ഭീമനെ തോല്പിച്ചിരിക്കുന്നു.’- രാജകുമാരന്‍.

‘നോക്കൂ, ഒരു പെണ്ണിന്റെ കാല്പാടുകള്‍. രാജകുമാരി ജീവിച്ചിരിക്കുന്നു!’ രാജകുമാരന്‍ ദൂരേക്ക് കൈ ചൂണ്ടിക്കാണിച്ചു. റൂഗന്‍ പ്രഭുവിന് ഒന്നും മനസ്സിലായില്ലെങ്കിലും അയാള്‍ മനസ്സിലായതുപോലെ കാണിച്ചു.

‘അതേ. അയോകേന്‍ പൊടി. ലോകത്തില്‍ നിശ്ശബ്ദം കൊല്ലാന്‍ പറ്റിയ ഏറ്റവും നല്ല വസ്തു.’ അയാള്‍ എണീറ്റുനിന്നു. ‘രാജകുമാരി ജീവിച്ചിരിക്കുന്നു. അവളുടെ കാലടികള്‍ നോക്കൂ.’ രാജകുമാരന്‍ താഴെയിറങ്ങി തനിക്കുമാത്രം വ്യക്തമായി കാണാവുന്ന കാലടികള്‍ പിന്തുടര്‍ന്ന് ഓടാന്‍ തുടങ്ങി.

കുതിരകള്‍ വീണ്ടും കുതിച്ചു. റൂഗന്‍ പ്രഭു പിന്നീട് രാജകുമാരനെ കാണുമ്പോള്‍ അയാള്‍ മരിച്ചുകിടക്കുന്ന കൂനന്റെ അടുത്തായിരുന്നു. പ്രഭു നിലത്തിറങ്ങി. രാജകുമാരന്‍ ഗ്ലാസ് പ്രഭുവിന്റെ നേരെ നീട്ടിപ്പറഞ്ഞു: ‘മണത്തുനോക്കൂ.’

‘മണമില്ലല്ലോ’- പ്രഭു.

‘അതേ. അയോകേന്‍ പൊടി. ലോകത്തില്‍ നിശ്ശബ്ദം കൊല്ലാന്‍ പറ്റിയ ഏറ്റവും നല്ല വസ്തു.’ അയാള്‍ എണീറ്റുനിന്നു. ‘രാജകുമാരി ജീവിച്ചിരിക്കുന്നു. അവളുടെ കാലടികള്‍ നോക്കൂ.’ രാജകുമാരന്‍ താഴെയിറങ്ങി തനിക്കുമാത്രം വ്യക്തമായി കാണാവുന്ന കാലടികള്‍ പിന്തുടര്‍ന്ന് ഓടാന്‍ തുടങ്ങി.

പടയാളികളും താഴെയിറങ്ങി. പടയാളികള്‍ താഴെയിറങ്ങിയതോടെ കുതിരകള്‍ തളര്‍ന്നു നിലത്തുവീണു. റൂഗന്‍ പ്രഭുവും പടയാളികളും വളരെ ബുദ്ധിമുട്ടി രാജകുമാരനെ പിന്തുടര്‍ന്നു. നേരം പുലര്‍ന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണയാള്‍ കിഴുക്കാംതൂക്കായ ചുരത്തിലെത്തിയത്. അവിടെവെച്ച് കാലടികള്‍ അവസാനിക്കുന്നു.

‘അത്ഭുതംതന്നെ’- രാജകുമാരന്‍.

‘രണ്ടു ശരീരങ്ങള്‍ താഴെ വീണിരിക്കുന്നു. പിന്നീട് മുകളില്‍ വന്നിട്ടില്ല.’- രാജകുമാരന്‍.

‘അത്ഭുതംതന്നെ.’- പ്രഭു.

‘അത്ഭുതം അതല്ല. ചരിവ് കുത്തനെ ആയതുകൊണ്ടവര്‍ തിരിച്ചു കയറിയില്ല. മാത്രമല്ല, അവര്‍ നമ്മുടെ പട കണ്ടിരിക്കണം. അതുകൊണ്ട് താഴെക്കൂടി ഓടുകയായിരിക്കണം നല്ലതെന്ന് തീരുമാനിച്ചിരിക്കണം.

അയാളെ ഞാന്‍ അഭിനന്ദിക്കുന്നു. അത്ഭുതം അതല്ല, വാള്‍പ്പയറ്റില്‍ മാസ്റ്റര്‍, ഭീമനെ തോല്പിക്കുന്നവന്‍, അയോകേന്‍ പൊടി ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥന്‍. ഇങ്ങനെയുള്ള ഒരാള്‍ താഴത്തെ പാത എവിടെയെത്തുമെന്ന് അറിയാതിരിക്കില്ല’- രാജകുമാരന്‍.

‘എവിടെയാണെത്തുക’- പ്രഭു.

‘തീചതുപ്പില്‍’- രാജകുമാരന്‍.

‘എങ്കില്‍ നമുക്കയാളെ കിട്ടി’- പ്രഭു.

‘അങ്ങനെത്തന്നെ’- രാജകുമാരന്‍ ചിരിച്ചു. ഒരു കൊലച്ചിരി.

തുടരും

ബാബു ഭരദ്വാജ്‌

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

Advertisement