ബട്ടര്‍കപ്പ് പ്രതിമപോലെ പഴയസ്ഥാനത്തുതന്നെ മരവിച്ചു നില്ക്കുകയാണ്. “ബാന്‍ഡേജ് വേണം. വേഗം. മുറിവ് കെട്ടാന്‍ വേഗം തുണി ശരിയാക്കൂ. അല്ലെങ്കില്‍ നമ്മള്‍ രണ്ടുപേരും ഇപ്പോള്‍ തീരും.” അതു പറഞ്ഞവന്‍ നിലത്തുകിടന്നുരുണ്ടു. എരിഞ്ഞുകൊണ്ടിരുന്ന വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു.

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: മുപ്പത്തിയാറ്

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


വെസ്റ്റ്‌ലിയുടെ ശരീരം കടിച്ചുകീറാന്‍ വേണ്ടി എലികള്‍ അന്യോന്യം കടിച്ചുകീറിക്കൊണ്ടിരുന്നു. അവയുടെ കൂറ്റന്‍ പല്ലുകള്‍ അവന്റെ വസ്ത്രമില്ലാതിരുന്ന ഇടത്തെ തോളില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. []

ബട്ടര്‍കപ്പ് ബോധംകെട്ടോ എന്നവനറിയില്ല. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇപ്പോളെന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവള്‍ ബോധംകെടും.

അതുകൊണ്ടവന്‍ തീയിലേക്ക് ഉരുണ്ടു നീങ്ങി. വസ്ത്രങ്ങള്‍ കത്തിപ്പിടിച്ചു. അതവന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ചൂടുതട്ടിയപ്പോള്‍ ഒരു നിമിഷനേരത്തേക്ക് എലികള്‍ പിടഞ്ഞുമാറി എന്നതാണ്.

അവനത്രയും സമയംതന്നെ ധാരാളമായിരുന്നു. മിന്നല്‍വേഗത്തില്‍ അവന്‍ നീണ്ട കത്തി കടന്നെടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള എലിയുടെ കരളിലേക്കവനത് കുത്തിയാഴ്ത്തി.

മറ്റു രണ്ടെലികളും ഉടനെതന്നെ മുറിവേറ്റ എലിയുടെ നേരെ തിരിഞ്ഞു. മുരണ്ടുകൊണ്ടവ അതിനെ കടിച്ചുകീറി തിന്നാന്‍ തുടങ്ങി.

അപ്പോഴേക്കും വെസ്റ്റ്‌ലിക്കു വാള്‍ കിട്ടിക്കഴിഞ്ഞിരുന്നു. രണ്ടു വീശലിനവന്‍ മൂന്നെണ്ണത്തിനേയും കാലപുരിക്കയച്ചു. “വേഗം…, വേഗം…” അവന്‍ ബട്ടര്‍കപ്പിനുനേരെ വിളിച്ചുകൂവി.

ബട്ടര്‍കപ്പ് പ്രതിമപോലെ പഴയസ്ഥാനത്തുതന്നെ മരവിച്ചു നില്ക്കുകയാണ്. “ബാന്‍ഡേജ് വേണം. വേഗം. മുറിവ് കെട്ടാന്‍ വേഗം തുണി ശരിയാക്കൂ. അല്ലെങ്കില്‍ നമ്മള്‍ രണ്ടുപേരും ഇപ്പോള്‍ തീരും.” അതു പറഞ്ഞവന്‍ നിലത്തുകിടന്നുരുണ്ടു. എരിഞ്ഞുകൊണ്ടിരുന്ന വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു.

എന്നിട്ട് തോളിലെ ആഴമുള്ള മുറിവിനുള്ളില്‍ മണ്ണ് കുത്തിനിറയ്ക്കാന്‍ തുടങ്ങി. “അവ സ്രാവുകളെപ്പോലെയാണ്. രക്തം കുടിയന്മാര്‍. രക്തമാണവയെ നയിക്കുന്നത്.” അവന്‍ വീണ്ടും വീണ്ടും മുറിവായില്‍ മണ്ണു നിറച്ചു.

“ചോര വരുന്നത് വേഗം നിര്‍ത്തണം. മുറിവ് കെട്ടണം. അല്ലെങ്കില്‍ രക്തം മണക്കും. രക്തം മണത്തില്ലെങ്കില്‍ നമ്മള്‍ രക്ഷപ്പെടും. മണത്താല്‍ അതോടെ നമ്മുടെ കഥ കഴിഞ്ഞു. അതുകൊണ്ട് ദയവുചെയ്ത് എന്നെ സഹായിക്കൂ.” ബട്ടര്‍കപ്പ് അവളുടെ വസ്ത്രം ചെറിയ കഷ്ണങ്ങളായി വലിച്ചുകീറി.

എന്നിട്ട് മുറിവു കെട്ടാന്‍ തുടങ്ങി. ഒരു കെട്ടിന് മീതെ മറ്റൊന്ന്, വീണ്ടും മറ്റൊന്ന്.

bt-36-inner“നമുക്ക് പെട്ടെന്നറിയാന്‍ കഴിയും.” രണ്ടെലികള്‍ അവരെ നോക്കിക്കൊണ്ടു നില്ക്കുകയായിരുന്നു. അവന്‍ കയ്യില്‍ വാളുയര്‍ത്തിപ്പിടിച്ചു. “അവ ആഞ്ഞടിക്കുകയാണെങ്കില്‍ മണമുണ്ടെന്നാണര്‍ഥം”. അവന്‍ മന്ത്രിച്ചു.

കൂറ്റന്‍ എലികള്‍ അവരെത്തന്നെ നോക്കിക്കൊണ്ടിരുന്നു. “വരൂ…” വെസ്റ്റ്‌ലി മന്ത്രിച്ചു. രണ്ട് എലികള്‍ കൂടി ആദ്യത്തെ എലികളുടെ കൂട്ടത്തില്‍ വന്നുചേര്‍ന്നു.

മുന്നറിയിപ്പൊന്നും കൂടാതെ വെസ്റ്റ്‌ലിയുടെ വാള്‍ മിന്നി. തൊട്ടടുത്ത എലി രക്തത്തില്‍ കുളിച്ചുനിന്നു. മറ്റു മൂന്നെണ്ണം അതിനെ ശാപ്പിടാന്‍ തുടങ്ങി.
വെസ്റ്റ്‌ലി ബട്ടര്‍കപ്പിന്റെ കൈ പിടിച്ചു. എന്നിട്ടവര്‍ മുന്നോട്ടു നീങ്ങി.

“നീ എത്ര ചീത്തയാണ്.” അവള്‍ പറഞ്ഞു.
“എനിക്കൊട്ടും വയ്യ. നീ പറഞ്ഞ കാര്യത്തെപ്പറ്റി നമുക്ക് പിന്നീട് പറയാം. ഇപ്പോള്‍ നീ വേഗം നടക്ക്.” അവര്‍ വേഗം നടന്നു. ഒരു മണിക്കൂറോളം സമയം അവര്‍ തീ ചതുപ്പില്‍ കഴിച്ചുകൂട്ടിയിരുന്നു.

അവരെത്ര എളുപ്പം അത് തരണം ചെയ്തു. എന്തായാലും അവരത് ഒന്നിച്ച്, ജീവനോടെ കൈകോര്‍ത്തു പിടിച്ച് തരണം ചെയ്തു.

ഉള്‍ക്കടലില്‍ ഏറ്റവും ആഴം കൂടിയ ഇടത്ത് നങ്കൂരമിട്ടിരിക്കുന്ന “റിവന്‍ജ്” എന്ന അവന്റെ കപ്പല്‍ കാണുമ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞിരുന്നു. എന്നിട്ടും പരാജയബോധത്തോടെ തളര്‍ന്നവശനായി അവന്‍ മുട്ടുകുത്തിവീണു.

കാരണം അവനും കപ്പലിനുമിടയില്‍ മറ്റുചിലതുകൂടി ഉണ്ടായിരുന്നു.

ബാബു ഭരദ്വാജ്‌

babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

william-goldman

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്