ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കോഹ്‌ലിക്കും സച്ചിനും തമ്മില്‍ രണ്ട് സാമ്യതകളുണ്ടെന്നും ഇരുവര്‍ക്കും സ്വന്തം പ്രകടനങ്ങളെക്കുറിച്ച് ഒരിക്കലും അഹങ്കാരമുണ്ടായിരുന്നില്ലെന്നും കൈഫ് പറഞ്ഞു. സ്വന്തം റെക്കോഡുകളെക്കുറിച്ച് അവര്‍ക്ക് യാതൊരു അഹങ്കാരവുമില്ലെന്നും അവര്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവന്‍ (കോഹ്‌ലി) എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നേരത്തെ തന്നെ മനസില്‍ വിഭാവനം ചെയ്തിട്ടുണ്ടാകും. അനുഭവത്തിലൂടെയാണ് ഇത് ലഭിക്കുന്നത്. കോഹ്‌ലിക്കും സച്ചിനും തമ്മില്‍ രണ്ട് സാമ്യതകളുണ്ട്. ഇരുവര്‍ക്കും സ്വന്തം പ്രകടനങ്ങളെക്കുറിച്ച് ഒരിക്കലും അഹങ്കാരമുണ്ടായിരുന്നില്ല. കോഹ്‌ലിക്ക് തന്റെ സ്വഭാവം നിയന്ത്രിക്കുന്നതില്‍ കുറച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നു. എന്നാല്‍ സച്ചിന്‍ തുടക്കം മുതല്‍ തന്നെ അങ്ങനെയായിരുന്നു.
ഇപ്പോള്‍ ഇരുവരെയും നോക്കുകയാണെങ്കില്‍, സ്വന്തം റെക്കോഡുകളെക്കുറിച്ച് അവര്‍ക്ക് യാതൊരു അഹങ്കാരവുമില്ല. അവര്‍ കളിക്കുന്നു, തങ്ങളുടെ ജോലി ചെയ്യുന്നു, രാജ്യത്തിനായി മത്സരങ്ങള്‍ വിജയിപ്പിക്കുന്നു, പിന്നീട് മുന്നോട്ട് പോകുന്നു,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.
88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിന ചരിത്രത്തില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമാകാനും വിരാടിന് സാധിച്ചു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഈ നാഴികക്കല്ലിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് വിരാട്.
Content Highlight: Mohammed Kaif Talking About Sachin Tendulkar And Virat Kohli
