മലയാളി പ്രേക്ഷകര്‍ക്കിടയിലടക്കം വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു മൊത രാത്രി. മലയാളിയായ അനിഷ്മ അനില്‍കുമാറും റിഷികാന്തും പ്രധാനവേഷത്തിലെക്കിയ ചിത്രം വലിയ താരനിരയോ ബജറ്റോ ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. തിരുനെല്‍വേലിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ.

രാജാ കറുപ്പസ്വാമി. Photo: Screen Grab/ Cue Studio/ Youtube.com

അരങ്ങേറ്റക്കാരനായ രാജാ കറുപ്പസാമിയാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാജ ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ നിതീഷായി വേഷമിട്ടതും രാജയാണ്. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്‍ക്കിടയിലും ചിത്രം ചര്‍ച്ചയായിരുന്നു. കോമഡി ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും വിമര്‍ശിച്ചിരുന്നു.

മലയാള ചിത്രങ്ങളുടെ ആസ്വാദകന്‍ കൂടിയായ കറുപ്പസ്വാമി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ യുവതാരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴിനെ അപേക്ഷിച്ച് മലയാളത്തില്‍ ഒട്ടനവധി യുവതാരങ്ങളും ഓപ്ഷന്‍സും ഉണ്ടെന്നും എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജാ കറുപ്പസ്വാമി. Photo: X.com

‘നിങ്ങള്‍ക്ക് നസ്‌ലെനുണ്ട്, സന്ദീപ് പ്രദീപുണ്ട്, ഹാഷിറുണ്ട്, അമല്‍ ഡേവിസായി വേഷമിട്ട സംഗീത് പ്രതാപ് തുടങ്ങി നിറയെ ആള്‍ക്കാരുണ്ട്. എന്നാല്‍ തമിഴ് സിനിമയില്‍ അങ്ങനെയല്ല. 22-30 വയസിനിടയില്‍ പ്രായമുള്ള താരങ്ങള്‍ തമിഴിലില്ല. ആ ഏജ് കാറ്റഗറിയില്‍ അബിഷാന്‍ ജീവന്തും, കെന്‍ കരുണാസും ഉണ്ടെന്ന് പറയാം. ഇപ്പോള്‍ ഋഷി ചേട്ടനും സനന്തും വന്നപ്പോള്‍ അവരുമുണ്ടെന്ന് പറയാം. അതല്ലാതെ വേറെ ആരുമില്ല,’ രാജാ കറുപ്പസ്വാമി പറഞ്ഞു.

Content Highlight: Raja Karuppaswamy talks about young stars in Malayalam cinema