ജിത്തു മാധവന്റെ സംവിധാനത്തില് സൂര്യ നായകനായെത്തിയ തമിഴ് ആക്ഷൻ-കോമഡി ക്രൈം ത്രില്ലറായ സീൻ റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്കെത്തുമ്പോൾ ആഗോളതലത്തിൽ 200 കോടിയോടടുത്ത് വിജയകുതിപ്പ് തുടരുകയാണ്. ജിത്തു മാധവനെ കൂടാതെ ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത നസ്ലെന്റെയും സിനിമയിൽ സംഗീതം ഒരുക്കിയ സുഷിൻ ശ്യാമിന്റെയും തമിഴിലെ ആദ്യ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സീൻ. 12 വർഷത്തിന് ശേഷം നടി നസ്രിയ തമിഴിലേക്ക് തിരിച്ചുവന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അനുദിനം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സിനിമാ ലോകത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ദി ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് സിനിമയിലെ മോർച്ചറി സീനൊക്കെ എഴുത്തിന്റെ ഘട്ടത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും വേസ്റ്റ് ഇടുന്ന സ്ഥലത്ത് വെച്ച് ഇഷ്ടം തോന്നുന്നതൊക്കെ താനിഷ്ടപ്പെട്ടാണ് എഴുതിയതെന്നും ജിത്തു മാധവൻ പറഞ്ഞത്.
‘എഴുത്തിന്റെ ഘട്ടത്തിൽ ഉണ്ടായിരുന്നതാണ് ഈ പറഞ്ഞ മോർച്ചറി സീക്വൻസ് ഒക്കെ. ഈ കഥ നമുക്ക് കിട്ടിയപ്പോൾ ലഭിച്ച എക്സൈറ്റ്മെന്റുകളിൽ ഒന്നായിരുന്നു അത്. അതിലേക്ക് എങ്ങനെ എത്തിക്കാം എന്നുള്ളതൊക്കെയാണ് പിന്നീട് എഴുതി വന്നത്. അതുപോലെയാണ് മറ്റേ കുപ്പത്തൊട്ടിയിൽ അവിടെ വെച്ചിട്ടാണ് പ്രണയം ഉണ്ടാകുന്നത്.

സീൻ. Photo. Screen Grab/ Youtube.com
അതായത് ബാക്ഗ്രൗണ്ടിൽ അല്ല പ്രണയം നടക്കുന്നത് അല്ലെങ്കിൽ സിറ്റുവേഷനിൽ അല്ല, നമ്മൾ എവിടെ നിൽക്കുന്നു എന്നുള്ളത് അനുസരിച്ചല്ല ഈ പറയുന്ന നമ്മുടെ ഇമോഷൻസ് വർക്കാവുന്നത് എന്നുള്ളതാണ് എനിക്ക് തോന്നിയത്. എനിക്ക് ആ കോൺട്രഡിക്ഷൻ ഭയങ്കര ഇഷ്ടപ്പെട്ടു. നമ്മൾ ഭംഗിയുള്ള ഒരു സ്ഥലത്ത് നിന്ന് പറയുന്ന കാര്യങ്ങൾ ഒരു വേസ്റ്റ് ലാൻഡിൽ നിന്ന് പറയുമ്പോൾ എന്നുള്ളത് എനിക്കിഷ്ടപെട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.
തനിക്ക് മറ്റ് സിനിമകൾ വെച്ച് ഇതിൽ ഏറ്റവും ഇഷ്ടപെട്ടതും വ്യത്യസ്തവുമായ ഒരു കാര്യം സീൻ എന്ന സിനിമയിലെ എല്ലാ സീനിലും മിക്സ്ഡ് ഇമോഷൻസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ മാക്സിമം സീനുകളിലും ഒരേ സമയം ഒന്നിൽ കൂടുതൽ ഇമോഷൻസ് കൊണ്ട് വരാനാണ് താൻ ശ്രമിച്ചതെന്നും ജിത്തു വ്യക്തമാക്കി.
‘ഇപ്പോൾ ഈശ്വരനും ഇൻമ്പരാജും കൂടെ നേരിട്ട് ഫേസ് ടു ഫേസ് വരുന്ന സമയത്ത് അവിടെ നടക്കുന്ന ഇമോഷൻസ് എന്ന് വെച്ചാൽ ഈശ്വരനുള്ള ഒരു ഇമോഷൻ വേറെയും അല്ലാതെ അവർ തമ്മിലുള്ള റൊമാൻസിന്റെ സംസാരം വേറെയും നടക്കുന്നു. അങ്ങനെ മിക്സ്ഡ് ഇമോഷൻസാണ് നടക്കുന്നത്. അതെനിക്ക് എഴുതാൻ ഭയങ്കര ഇഷ്ടമായിരുന്നു. അങ്ങനെ ഒരേ സമയത്ത് മൾട്ടിപ്പിൾ ഇമോഷൻസാണ് എല്ലാ സീനിലും വർക്ക് ചെയ്തേക്കുന്നത്.
ഒരു 70 ശതമാനം സീനുകളിലും അറ്റ് എ ടൈം ഒന്ന് രണ്ട് ഇമോഷൻസ് വരുന്ന പോലെയാണ് പിടിച്ചിക്കുന്നത്. ആ ഒരു മിക്സ്ഡ് ഇമോഷൻ തന്നെയാണ് എന്നെ എക്സൈറ്റ് ചെയ്തത്’, അദ്ദേഹം പറഞ്ഞു.
Content Highlight: Jithu Madhavan said he enjoyed writing the mortuary proposal scene and the wasteland romance.
