മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ അഭിനേതാവാണ് അർജുൻ അശോകൻ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടൻ തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീട് ബി ടെക്ക്, പറവ, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു താരം. മെൽക്കൗ പോണ്ടിച്ചേരിയാണ് നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസുമായുള്ള അഭിമുഖത്തിൽ അച്ഛൻ ഹരിശ്രീ അശോകൻ തനിക്ക് ആദ്യമായ് ഉമ്മ നല്കിയതിനെക്കുറിച്ചും സിനിമയുമായി ബന്ധപെട്ട് അച്ഛൻ തന്ന ഉപദേശങ്ങളെക്കുറിച്ചും പറയുകയായിരുന്നു അർജുൻ അശോകൻ.

‘എനിക്ക് ഓർമ്മ വെച്ചതിനു ശേഷം ആദ്യമായിട്ട് അച്ഛൻ ഉമ്മ തരുന്നത് തലവര കണ്ട് ഇറങ്ങിയപ്പോഴാണ്. പുള്ളിക്ക് ഒന്നു കൂടി അത് കൊണ്ടതും എന്നെകൊണ്ട് പറ്റുമെന്ന് ഉള്ളിൽ തോന്നിയതും തലവര കണ്ടപ്പോഴാണ്. ‘നോക്കി ചെയ്യ്. തെറ്റും ശരിയും എന്തായാലും ഉണ്ടാവും. എല്ലാ പടവും നന്നായി വരലൊന്നും ഒരിക്കലും ഉണ്ടാവില്ല, കാരണം ഒറ്റക്ക് ചെയ്യുന്ന പണിയല്ല ടീം വർക്കാണ്. ഒരു കഥ കേട്ട് കഴിയുമ്പോൾ അത് ഇഷ്ടപ്പെട്ടാൽ ചെയ്യുക.

പിന്നെ നമുക്ക് വരുന്ന കഥകളിൽ നല്ലത് എടുക്കാനേ നമുക്ക് പറ്റുുള്ളൂ. നീ വേറെ പരിപാടികളും വേറെ ഒന്നും കണ്ട് ടെൻഷനാവണ്ട. നിനക്ക് വരുന്നത് വെച്ച് നല്ലതൊക്കെ ചെയ്യുക. നൂറ് ശതമാനം സത്യസന്ധമായിട്ട് എല്ലാവരുടെയും കൂടെ നിൽക്കുക. ആരെയും വേദനിപ്പിക്കാതെ നിൽക്കുക’ ഇതാണ് പറഞ്ഞു തന്നിരിക്കുന്നത്,’ താരം പരഞ്ഞു.

അർജുൻ അശോകൻ.Photo: Arjun Ashokan.Screen Grab/Facebook.com

പൈസ കറക്ടായി വാങ്ങിക്കണമെന്നും അച്ഛൻ പറഞ്ഞിട്ടുണ്ടെന്ന് തമാശരൂപേണ നടൻ കൂട്ടിച്ചേർത്തു. സിനിമയിലുള്ള ആർട്ടിസ്റ്റുകൾ, പ്രൊഡക്ഷൻ സൈഡിൽ നിന്നുള്ള ആൾക്കാർക്കുൾപ്പടെ പേയ്‌മെന്റ് കിട്ടാൻ ഡിലേ ആവാറുണ്ടെന്നും താരം വ്യക്തമാക്കി. അത്തരം കാര്യങ്ങൾ മുൻകൂട്ടി ജഡ്ജ് ചെയ്യാൻ കഴിയില്ലെന്നും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് കീപ് ചെയ്യാനാണ് എല്ലാവരും നോക്കേണ്ടതെന്നും അർജുൻ പറഞ്ഞു. അച്ഛനെ കണ്ടിട്ട് മാത്രമല്ല സിനിമയിലേക്ക് വരാൻ താൻ ആഗ്രഹിച്ചതെന്നും നടൻ വ്യക്തമാക്കി.

‘അച്ഛനെ കണ്ടപ്പോഴും സിനിമ ലൈഫ് ചെറുപ്പത്തിൽ അറിയാം. പക്ഷേ പിന്നീട് എനിക്ക് സിനിമയോട് കുറച്ചു കൂടി കൊതിയുണ്ടാക്കി തന്നത് സമീർക്കയുടെയൊക്കെ ചാപ്പാക്കുരിശ്, അന്നയും റസൂലുമൊക്കെ കണ്ടിട്ടാണ്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ബിഗ് ബി, ഛോട്ടാ മുംബൈയൊക്കെ കണ്ടപ്പോഴാണ്. എനിക്ക് ചാപ്പാകുരിശ് കണ്ട് കഴിഞ്ഞതിന് ശേഷമാണ് ആക്ച്വലി അഭിനയിക്കണമെന്ന് തോന്നിയത്.

അമലേട്ടന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് വരത്തനിൽ നടന്നു. സമീർക്കയുടെ കൂടെ മാത്രം എനിക്ക് വർക്ക് ചെയ്യാൻ പറ്റിയിട്ടില്ല. പിന്നെ ഏറ്റവും കൂടുതൽ ഒരു ബ്ലെസിങായിട്ട് എടുക്കുന്നത് രാജീവേട്ടന്റെ കൂടെ തുറമുഖം എന്ന പടത്തിൽ ഒരു മേജർ ക്യാരക്ടർ ചെയ്യാൻ പറ്റി എന്നുള്ളതാണ്. അത് ആക്ച്വലി എന്റെ ഒരു ആക്റ്റിങ് സൈഡിൽ നിന്നുള്ളൊരു ബ്രേക്ക് ത്രൂ ആയിരുന്നു. എനിക്ക് ഉള്ളിൽ പേർസണലി അത് വല്ലാത്തൊരു പരിപാടിയായിരുന്നു. അത് ആൾക്കാരുടെ അടുത്തേക്ക് എത്തിയില്ല എന്നുള്ള സങ്കടവും തലവരയും എത്തേണ്ട രീതിയിൽ എത്തിയില്ല എന്നുള്ള സങ്കടം മാത്രമേയുള്ളൂ,’ താരം പറഞ്ഞു.

Content Highlight: Arjun Ashokan recalled that his father had kissed him for the first time after watching the film and told him to collect the money properly.