നിലവില്‍ മലയാളത്തിലെ ടോപ് താരങ്ങളെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന താരങ്ങളാണ് മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി എന്നിവര്‍. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ ഇന്‍ഡസ്ട്രിയുടെ പീക്ക് ഫോം വെളിപ്പെടുത്താന്‍ ശേഷിയുള്ള മോഹന്‍ലാലും നഷ്ടപ്പെട്ട പഴയ സിംഹാസനം തിരിച്ചുപിടിച്ച നിവിനും, പരീക്ഷണ സിനിമകളും കൊമേഷ്‌സ്യല്‍ സിനിമകളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി മിനിമം ഗ്യാരണ്ടി നല്‍കുന്ന മമ്മൂട്ടിയും പ്രേക്ഷകരുടെ ആദ്യ ചോയ്‌സാണ്.
മൂവരും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ക്ലാഷാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. 2027ല്‍ മൂന്ന് താരങ്ങളുടെയും വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയേക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈദ് റിലീസ് മമ്മൂട്ടി സ്വന്തമാക്കിയപ്പോള്‍ വിഷു റിലീസില്‍ നിവിനും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരിടവേളക്ക് ശേഷം കംപ്ലീറ്റ് കൊമേഷ്‌സ്യല്‍ സോണിലേക്ക് മമ്മൂട്ടി തിരിച്ചുപോകുന്ന ചിത്രമാണ് മേള. ഫാലിമി, തലൈവര്‍ തമ്പി തലൈമയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം 2027 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. പെരുന്നാള്‍ അവധിയോട് അടുപ്പിച്ച് റിലീസ് ചെയ്യാനും അതിലൂടെ ആദ്യദിനം ഗംഭീര കളക്ഷന്‍ നേടാനുമാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാം ഒത്തുവന്നാല്‍ മമ്മൂട്ടിയുടെ ആദ്യ 100 കോടി മേളയിലൂടെ പിറവിയെടുക്കും.
വിഷു റിലീസാണ് അടുത്ത മേജര്‍ ഇവന്റ്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന NP 51, മോഹന്‍ലാല്‍- അനൂപ് സത്യന്‍ കോമ്പോയിലൊരുങ്ങുന്ന L 368 എന്നീ ചിത്രങ്ങള്‍ വിഷു റിലീസായി എത്താനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലും നിവിന്‍ പോളിയും അവരുടെ സ്‌ട്രോങ് സോണിലെത്തുന്ന ചിത്രങ്ങളാണ് ഇത് രണ്ടും.

വരനെ ആവശ്യമുണ്ട് എന്ന ഹിറ്റിന് ശേഷം അനൂപ് സത്യന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിലും പ്രതീക്ഷകളേറെയാണ്. തന്റെ സേഫ് സ്റ്റൈലില്‍ നിന്ന് മാറി ഒരുക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, മുകേഷ് എന്നിവരും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൊച്ചി, മംഗലാപുരം, മുംബൈ എന്നിവിടങ്ങളാണ് L368ന്റെ പ്രധാന ലൊക്കേഷനുകള്‍.

നവാഗതനായ നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് NP 51. കന്നഡ താരം രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. റോം കോം ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍- രുക്മിണി കോമ്പോയാണ് പ്രധാന ഹൈലൈറ്റ്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വന്‍ വിജയത്തിന് ശേഷം നിവിന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്.
Content Highlight: Mela L368 and NP 51 aiming for 2027 summer release
