2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 എന്ന ചിത്രത്തിന് ശേഷം 2026 വരെ ഏറ്റവും സങ്കടത്തോടെ കഴിഞ്ഞവരായിരുന്നു തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ആരാധകര്‍. മറ്റുള്ള താരങ്ങളുടെ ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ കൊണ്ടാടിയപ്പോള്‍ സൂര്യയുടെ വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങളെല്ലാം നിരാശ പകരുകയായിരുന്നു. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ പലതും മികച്ച പ്രശംസ സ്വന്തമാക്കിയപ്പോള്‍ സൂര്യ എന്ന താരത്തെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള അവസരം ലഭിക്കാതെ നിരാശയിലായിരുന്നു ആരാധകര്‍.

Photo: IMDB

കറുപ്പ് എന്ന ചിത്രത്തിലൂടെ തന്റെ തിയേറ്റര്‍ ശാപം അവസാനിപ്പിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തിയോടെയാണ് ബോക്സ് ഓഫീസിലേക്ക് നടിപ്പിന്‍ നായകന്‍ സൂര്യ തിരിച്ചെത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ 300 കോടി മാര്‍ക്ക് പിന്നിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റോം-കോം ഴോണറിലൊരുക്കിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും വിജയം ആവര്‍ത്തിച്ചതോടെ ഏവരും കാത്തിരുന്നത് ജിത്തു മാധവന്‍ ചിത്രം സീനിനായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്നതിലുപരി ആവേശത്തിന്റെ സംവിധായകനായ ജിത്തുവിനൊപ്പം സൂര്യ കൈ കോര്‍ക്കുന്നു എന്നതായിരുന്നു ഏവരെയും ആവേശത്തിലാക്കിയത്. ഒപ്പം നസ്ലെന്‍, ലാല്‍, നസ്രിയ തുടങ്ങി മികച്ച കാസ്റ്റിങ്ങും ചിത്രത്തില്‍ എത്തിയതോടെ പ്രേക്ഷക പ്രതീക്ഷ വലുതായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിറവേറ്റുന്നതായിരുന്നു ആദ്യഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ച പ്രതികരണം.

സീന്‍. Photo: X.com

ഇപ്പോഴിതാ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം മറ്റൊരു നൂറ് കോടി ചിത്രവുമായി സീനിലൂടെ കളം പിടിക്കുകയാണ് സൂര്യ. തമിഴിലെന്നല്ല, ഇന്ത്യയില്‍ തന്നെ മറ്റൊരു നടനും ഇല്ലാത്ത നേട്ടമാണ് സീനിലൂടെ സൂര്യ സ്വന്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങളോളം നിരാശരായിരുന്ന ആരാധകര്‍ക്ക് തിമിര്‍ത്ത് ആഘോഷിക്കാനുള്ള അവസരമാണ് സീന്‍ നല്‍കിയിരിക്കുന്നത്. ലോകത്ത് മറ്റൊരു ആരാധകനും ഇത്രയും സന്തോഷമുണ്ടാകില്ല എന്ന കാര്യത്തിലും തര്‍ക്കമില്ല.

Content Highlight: Suriya fans celebrates three back to back 200 crore films of their favorite stars