“ഞാന്‍ മരിക്കുകയാണ്. നിന്റെ പാലില്‍ സ്‌നേഹമില്ല. നിന്റെ പാലെന്നെ കൊല്ലുകയാണ്.” കുട്ടി അവളുടെ കയ്യിലിരുന്നു വിറങ്ങലിച്ചു. അതു വിണ്ടുകീറി ധൂളികളായി ബട്ടര്‍കപ്പിന്റെ വിരല്‍ത്തുമ്പുകളിലൂടെ കൊഴിഞ്ഞുകൊണ്ടിരുന്നു. ബട്ടര്‍കപ്പ് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഉണര്‍ന്നുകഴിഞ്ഞിട്ടും, വിവാഹത്തിന് അന്‍പത്തിയൊമ്പത് ദിവസം ബാക്കിയിരിക്കെ, അവള്‍ അലറിക്കരയാന്‍ തുടങ്ങി.![]()

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം നാല്‍പ്പത്തിയൊന്ന്
നോവല്‍ / ബാബു ഭരദ്വാജ്
വര/ മജ്‌നി തിരുവങ്ങൂര്‍
[]ആദ്യത്തേത് ഒരു പെണ്‍കുട്ടിയായിരുന്നു. മണിമുത്തുപോലൊരു കൊച്ചുസുന്ദരി. “എനിക്ക് സങ്കടമുണ്ട്, ഇതൊരാണ്‍കുട്ടിയാവാഞ്ഞതില്‍. “എനിക്കറിയാം. നിങ്ങള്‍ക്കൊരനന്തരാവകാശി വേണമെന്ന്”. ബട്ടര്‍കപ്പ് ഹംപര്‍ഡിന്‍കിനോട് സങ്കടത്തോടെ പറഞ്ഞു.
“പ്രിയേ, അതോര്‍ത്തു വിഷാദിക്കേണ്ട. ദൈവം നമുക്കു നല്‍കിയ ഈ മണിമുത്തിനെ നീയൊന്നു നോക്കൂ.” ഹംപര്‍ഡിന്‍ക് ആഹ്ലാദത്തോടെ പറഞ്ഞു. എന്നിട്ടയാള്‍ മുറി വിട്ട് പുറത്തേക്ക് പോയി. ബട്ടര്‍കപ്പ് കുഞ്ഞിനെ മാറോടണച്ചുപിടിച്ചു. എന്നിട്ട് മുലക്കണ്ണവളുടെ വായില്‍ തിരുകി.
കുട്ടി പറയാന്‍ തുടങ്ങി “പാല് കയ്ക്കുന്നു.” ബട്ടര്‍കപ്പ് കുട്ടിയെ അടുത്ത മുലയിലേക്ക് മാറ്റി. “ഇതും കയ്ക്കുന്നു”. കുട്ടി പറഞ്ഞു. “ഈശ്വരാ, ഞാനിനി എന്തു ചെയ്യും?” -ബട്ടര്‍കപ്പ്.
കുട്ടി കയ്ക്കുന്ന സ്വരത്തില്‍ പറയാന്‍ തുടങ്ങി. “എന്താണ് ചെയ്യേണ്ടതെന്ന് നിനക്കെപ്പോഴും, അറിയാം. കൃത്യമായി എന്തുചെയ്യണമെന്ന് നിനക്കെപ്പോഴും അറിയാം. ലോകം മുഴുവന്‍ നശിച്ചാലും നിനക്ക് വേണ്ടതെന്തെന്ന് കൃത്യമായി നിനക്കറിയാം.”
“വെസ്റ്റ്‌ലിയെപ്പറ്റിയാണോ നീ ചോദിക്കുന്നത്” -ബട്ടര്‍കപ്പ് ആരാഞ്ഞു.
“അതേ വെസ്റ്റ്‌ലി തന്നെ” -കുട്ടി.
“അയാള്‍ മരിച്ചെന്നു ഞാന്‍ കരുതി, ഞാന്‍ നിന്റെ അച്ഛനു വാക്കുകൊടുത്തുപോയി” -ബട്ടര്‍കപ്പ്.
“ഞാന്‍ മരിക്കുകയാണ്. നിന്റെ പാലില്‍ സ്‌നേഹമില്ല. നിന്റെ പാലെന്നെ കൊല്ലുകയാണ്.” കുട്ടി അവളുടെ കയ്യിലിരുന്നു വിറങ്ങലിച്ചു. അതു വിണ്ടുകീറി ധൂളികളായി ബട്ടര്‍കപ്പിന്റെ വിരല്‍ത്തുമ്പുകളിലൂടെ കൊഴിഞ്ഞുകൊണ്ടിരുന്നു.
ബട്ടര്‍കപ്പ് ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഉണര്‍ന്നുകഴിഞ്ഞിട്ടും, വിവാഹത്തിന് അന്‍പത്തിയൊമ്പത് ദിവസം ബാക്കിയിരിക്കെ, അവള്‍ അലറിക്കരയാന്‍ തുടങ്ങി. അടുത്ത ദുഃസ്വപ്‌നം അടുത്ത രാത്രി നേരത്തേതന്നെ എത്തി. അവളൊന്നുകൂടി പ്രസവിച്ചു. ഇത്തവണ ഒരു ചൊങ്കന്‍ ആണ്‍കുട്ടി. “പ്രിയേ, ഇതൊരാണ്‍കുഞ്ഞാണ്” –
ഹംപര്‍ഡിന്‍ക് പറഞ്ഞു.
ഞാനവന്റെ അമ്മയാണെന്നവനോടു പറയൂ. ഞാന്‍ രാജ്ഞിയാണെന്നും അവനിവിടെ വരാന്‍ ഞാന്‍ ആജ്ഞാപിക്കുന്നെന്നും അവനോടു പറയൂ. അവനെത്തി. ആരും ആഗ്രഹിച്ചുപോവുന്ന ഒരു സുന്ദരക്കുട്ടന്‍.
“ദാ, ഞാന്‍ നിങ്ങളുടെ ആശ നിറവേറ്റി. ദൈവമേ, നന്ദി.”
ഹംപര്‍ഡിന്‍ക് പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ ഡോക്ടര്‍മാരോട് പറഞ്ഞു: “എനിക്കെന്റെ കുട്ടിയെ കാണണം.” ഡോക്ടര്‍മാര്‍ അവളുടെ രാജകീയ പ്രസവമുറിക്കു പുറത്ത് കൂട്ടംകൂടിനിന്നു. കുട്ടി മാത്രം മുറിയിലെത്തിയില്ല.
“എന്താണ് കുഴപ്പം?” ബട്ടര്‍കപ്പ് വിളിച്ചുചോദിച്ചു.
“എനിക്ക് മനസ്സിലാവുന്നില്ല. അവന് നിങ്ങളെ കാണണ്ടത്രെ!” പ്രധാന ഡോക്ടര്‍ വിഷമത്തോടെ പറഞ്ഞു.
“ഞാനവന്റെ അമ്മയാണെന്നവനോടു പറയൂ. ഞാന്‍ രാജ്ഞിയാണെന്നും അവനിവിടെ വരാന്‍ ഞാന്‍ ആജ്ഞാപിക്കുന്നെന്നും അവനോടു പറയൂ.” അവനെത്തി. ആരും ആഗ്രഹിച്ചുപോവുന്ന ഒരു സുന്ദരക്കുട്ടന്‍.
“കതകടയ്ക്കൂ”. ബട്ടര്‍കപ്പ് ആജ്ഞാപിച്ചു. ഡോക്ടര്‍മാര്‍ കതകടച്ചു. അവന്‍ മുറിയുടെ ഒരു മൂലയില്‍ അവളുടെ കിടക്കയില്‍നിന്നും ഏറ്റവുമകലെയായി നിന്നു.
“കുട്ടാ, അടുത്തുവരൂ” -ബട്ടര്‍കപ്പ് കെഞ്ചി.
“എന്തിന്, എന്നേയും നീ കൊല്ലാന്‍ പോവുകയാണോ?”
“ഞാന്‍ നിന്റെ അമ്മയാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കുട്ടാ, അടുത്തു വരൂ. ഞാനാരേയും ഇന്നേവരെ കൊന്നിട്ടില്ല.”
അടുത്ത പേജില്‍ തുടരുന്നു
“ഇതിനിത്രയും സൗന്ദര്യം കൊടുത്തതെന്തിനാണെന്നറിയുമോ? കാരണം അവള്‍ക്ക് ഹൃദയമില്ല. കുട്ടിക്ക് ജീവനുണ്ട്. പക്ഷേ, നോക്കൂ, ഹൃദയം മിടിക്കുന്നില്ല.”-വയറ്റാട്ടി കുട്ടിയുടെ നെഞ്ച് അച്ഛന്റെ കാതിനു നേരെ ചേര്‍ത്തുവെച്ചു. “നമുക്കൊരു മന്ത്രവാദിയെ കണ്ടുപിടിക്കണം. ഇവളുടെ നെഞ്ചിനുള്ളില്‍ ഒരു ഹൃദയം ഉണ്ടാക്കിവെക്കാന്‍” -അച്ഛന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു.

“നീ വെസ്റ്റ്‌ലിയെ കൊന്നു. തീ ചതുപ്പില്‍വെച്ച് നീ അവന്റെ മുഖം കണ്ടിരുന്നോ? നീ അവനെ ഉപേക്ഷിച്ച് നടന്നകന്നപ്പോള്‍ നീ അവന്റെ മുഖം കണ്ടിരുന്നോ? അതാണ് കൊലപാതകം.”
“നിനക്ക് പ്രായമാവുമ്പോള്‍ എല്ലാം മനസ്സിലാവും. ഞാനിപ്പോള്‍ ഒന്നും പറയില്ല. അടുത്തു വരൂ.”
“കൊലയാളി….!” കുട്ടി പൊട്ടിത്തെറിച്ചു. “കൊലയാളി!” അപ്പോഴേക്കും അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു കഴിഞ്ഞിരുന്നു. അവനവളുടെ കൈകള്‍ക്കുള്ളില്‍ പെട്ടുകഴിഞ്ഞിരുന്നു.
“നിര്‍ത്തൂ. ഉടന്‍ നിര്‍ത്തൂ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.”
“നിന്റെ സ്‌നേഹം വിഷമാണ്. അത് മനുഷ്യരെ കൊല്ലും.”
അവന്‍ അവളുടെ കൈകളിലിരുന്ന് വിറങ്ങലിച്ചു. അവള്‍ കരയാന്‍ തുടങ്ങി. ഉണര്‍ന്നു കഴിഞ്ഞിട്ടും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. വിവാഹത്തിന് ഇനിയും അന്‍പത്തിയെട്ടുനാള്‍ ബാക്കിയിരിക്കെ അവള്‍ കരഞ്ഞുകൊണ്ടിരുന്നു.
അടുത്ത ദിവസം അവള്‍ ഉറങ്ങേണ്ടെന്നുതന്നെ ഉറച്ചു. അവള്‍ മുറിക്കുള്ളില്‍ ഉലാത്തിയും വായിച്ചും തുന്നിയും ഇടയ്ക്കിടെ ചൂടുള്ള കാപ്പി കുടിച്ചും സമയം കൊല്ലാന്‍ തുടങ്ങി. തീര്‍ച്ചയായും അവള്‍ തളര്‍ന്നു, എങ്കിലും നടന്നുകൊണ്ടിരുന്നു. ഉറക്കത്തിലെ ദുഃസ്വപ്‌നങ്ങളേക്കാള്‍ നല്ലത് ഉണര്‍ന്നിരിക്കുമ്പോഴുള്ള തളര്‍ച്ചയല്ലേ?
അടുത്ത ദിവസം അവള്‍ ഉറങ്ങേണ്ടെന്നുതന്നെ ഉറച്ചു. ഉറക്കത്തിലെ ദുഃസ്വപ്‌നങ്ങളേക്കാള്‍ നല്ലത് ഉണര്‍ന്നിരിക്കുമ്പോഴുള്ള തളര്‍ച്ചയല്ലേ? അവള്‍ മുറിക്കുള്ളില്‍ ഉലാത്തിയും വായിച്ചും തുന്നിയും ഇടയ്ക്കിടെ ചൂടുള്ള കാപ്പി കുടിച്ചും സമയം കൊല്ലാന്‍ തുടങ്ങി.
പ്രഭാതമായപ്പോഴേക്കും അവളുടെ അമ്മ ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്നു. ഗര്‍ഭിണിയായെന്നു മാത്രമല്ല, അവരൊരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മുറിയുടെ ഒരു മൂലയില്‍ നിന്നുകൊണ്ട് ബട്ടര്‍കപ്പ് അമ്മ തന്നെ പ്രസവിക്കുന്നത് കണ്ടുകൊണ്ടിരുന്നു.
കുട്ടിയുടെ സൗന്ദര്യം കണ്ട് അച്ഛന്‍ അന്തംവിട്ടുപോയി. അമ്മയും. വയറ്റാട്ടി മാത്രം അതിശയിച്ചില്ല. വയറ്റാട്ടി ഒരു നല്ല സ്ത്രീയായിരുന്നു. ഗ്രാമത്തിലെ എല്ലാവരും അവളെ ഇഷ്ടപ്പെട്ടു. അവര്‍ക്ക് കുട്ടികളെ എന്തിഷ്ടമായിരുന്നെന്നോ!
“നോക്കൂ. കുഴപ്പമായി” -അവള്‍ പറഞ്ഞു.
“എന്ത് കുഴപ്പം? ഇത്രയും സൗന്ദര്യം മുമ്പെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” -അച്ഛന്‍.
“ഇതിനിത്രയും സൗന്ദര്യം കൊടുത്തതെന്തിനാണെന്നറിയുമോ? കാരണം അവള്‍ക്ക് ഹൃദയമില്ല. കുട്ടിക്ക് ജീവനുണ്ട്. പക്ഷേ, നോക്കൂ, ഹൃദയം മിടിക്കുന്നില്ല.”-വയറ്റാട്ടി കുട്ടിയുടെ നെഞ്ച് അച്ഛന്റെ കാതിനു നേരെ ചേര്‍ത്തുവെച്ചു.
“നമുക്കൊരു മന്ത്രവാദിയെ കണ്ടുപിടിക്കണം. ഇവളുടെ നെഞ്ചിനുള്ളില്‍ ഒരു ഹൃദയം ഉണ്ടാക്കിവെക്കാന്‍” -അച്ഛന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു.
“അതു ശരിയാവില്ല. ഇത്തരം ജന്തുക്കളെപ്പറ്റി ഞാന്‍ നേരത്തെ കേട്ടിരുന്നു. ഹൃദയമില്ലാത്തവര്‍. അവര്‍ വലുതാവുംതോറും സൗന്ദര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അവരുടെ പിന്നില്‍ തകര്‍ന്ന ശരീരങ്ങളും പൊട്ടിയ ആത്മാവുകളും മാത്രമേ കാണൂ.
ഹൃദയമില്ലാത്തവര്‍ ദുരന്തം വഹിക്കുന്നവരാണ്. എന്റെ അഭിപ്രായത്തില്‍ നിങ്ങളിവളെ ഉപേക്ഷിക്കുന്നതാണ് നല്ലത്. നിങ്ങള്‍ രണ്ടുപേരും ചെറുപ്പമാണ്. നിങ്ങള്‍ക്ക് ഇനിയും കുട്ടികളുണ്ടാവും. എന്താണെന്നു വെച്ചാല്‍ നിങ്ങള്‍ തീരുമാനിച്ചോളൂ.”
അച്ഛന്‍ അമ്മയുടെ നേരെ നോക്കി. അമ്മ പറഞ്ഞു: “ഗ്രാമത്തിലെ ഏറ്റവും നല്ല സ്ത്രീയാണ് വയറ്റാട്ടി. ഒരു രാക്ഷസിയെ കണ്ടാല്‍ ആ നിമിഷത്തില്‍ അവരത് അറിയും. നമുക്കിതിനെ നശിപ്പിക്കാം.”
ബട്ടര്‍കപ്പിന്റെ അച്ഛനും അമ്മയും കുട്ടിയുടെ കഴുത്തില്‍ കൈകള്‍ അമര്‍ത്തി. കുട്ടിക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. ഉണര്‍ന്നുകഴിഞ്ഞിട്ടും ബട്ടര്‍കപ്പിന് ശ്വാസം മുട്ടുന്നതുപോലെ തോന്നി. വിവാഹത്തിന് അന്‍പത്തിയേഴ് ദിവസം ബാക്കിയിരിക്കെ അവള്‍ക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി.
![]()
ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.
കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.
വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President”s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ബട്ടര്‍കപ്പ്: ആമുഖം
കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : നാലാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ് : ആറാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഏഴാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: എട്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പത്താം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്
കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്
കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്
കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്
കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയേഴ്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്
കുട്ടികള്‍ക്കുള്ള നോവല്, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയൊമ്പത്
