സൂര്യയെ നായകനാക്കി ആദി നാരായണ തിരക്കഥയെഴുതി ശിവകുമാർ ജയകുമാർ സംവിധാനം ചെയ്യുന്ന കങ്കുവ പ്രോമോ ജൂലൈ 23ന്.
#Kanguva Promo July 23rd 🔥 pic.twitter.com/4J0ZknNhY6
— Karthik Ravivarma (@Karthikravivarm) July 13, 2023
സൂര്യ ആരാധകർ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ദിഷാ പഠാനി നായികയാകുന്ന ചിത്രത്തിൽ യോഗി ബാബു, റീഡിങ് കിങ്സ്ലി, കോവൈ സരള, ആനന്ദ്രാജ്, രവി രാഘവേന്ദ്ര, കെ.എസ്. രവികുമാർ, ബി.എസ് അവിനാഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂര്യയുടെ 42ാം ചിത്രമായ കങ്കുവ പോസ്റ്റർ കൊണ്ടും ചിത്രത്തിൻറെ പേരുകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കെ.ഇ. ജ്ഞാനവേൽ രാജ, വി. വംശി കൃഷ്ണ റെഡ്ഡി എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവിശ്രീ പ്രസാദും, വെട്രി പളനി സാമി ഛായാഗ്രഹണവും നിർവഹിക്കും.
പത്ത് ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 2 ഡിയിലും 3 ഡിയിലും പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Kanguva movie promo release date
