‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇമ്പരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മായയായി നസ്രിയയും ഈശ്വറായി നസ്ലനും എത്തുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിൽ തിരിച്ചെത്തുന്നത്. നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
ഇപ്പോഴിതാ ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ നസ്രിയയെക്കുറിച്ചും സംവിധായകൻ ജിത്തു മാധവനെക്കുറിച്ചും സംസാരിരിക്കുകയാണ് നടൻ കാർത്തി. വടിവേലുവിന്റെ സ്റ്റെപ്പുകൾ അതേ മികവോടെ അവതരിപ്പിച്ച നായികയാണ് നസ്രിയയെന്നും പ്രേക്ഷകരെ പലപ്പോഴും കൺഫ്യൂസ് ചെയ്യിച്ചിട്ടുള്ള ആ കഥാപാത്രത്തിലൂടെ താരം ശ്രദ്ധ നേടിയിട്ടുണ്ടെന്നും കാർത്തി പറഞ്ഞു.

സീൻ. Phot. Screen Grab/ Youtube
‘വടിവേലുവിന്റെ സ്റ്റെപ്പ് ബാക്കിലൂടെ വന്ന് അതിന് കൈയടി നേടിയ ആളാണ് നസ്രിയ. പ്രണയിക്കുന്ന ആളെ ‘ബ്രദർ’ എന്ന് വിളിക്കുന്നതടക്കമുള്ള താരത്തിന്റെ ഡയലോഗുകൾ ഇന്നും ട്രെൻഡാണ്. നസ്രിയയുടെ തിരിച്ചുവരവിൽ താൻ ഏറെ സന്തോഷവാനാണെന്നും ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.
നസ്രിയ, നിങ്ങളുടെ തിരിച്ചുവരവിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്. സിനിമയിൽ മികച്ച പ്രകടനമാണ് നിങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്. അതിനെക്കുറിച്ച് പ്രേക്ഷകർ തന്നെ പറയട്ടെ, ഞാനല്ല അത് പറയേണ്ടത്. വീണ്ടും ഇവിടെ വന്ന് സിനിമ ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,’ കാർത്തി പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനെക്കുറിച്ചും കാർത്തി സംസാരിച്ചു. പൊതുവെ അധികം സംസാരിക്കാത്ത, ശാന്തനായ ഒരാളാണ് ജിത്തു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോഴാണ് ഉള്ളിൽ ഇത്രയും വ്യത്യസ്തമായൊരു ഭാവനയുണ്ടെന്ന് മനസിലാകുന്നതെന്നും കാർത്തി പറഞ്ഞു.
‘ജിത്തുവിനെ ഒരു ഇൻട്രോവേർട്ട് എന്ന് വേണമെങ്കിൽ വിളിക്കാം. വളരെ സൈലന്റായിട്ടുള്ള ആളാണ്. എന്നാൽ ‘ആവേശം’ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ഇത്രയും ക്രൂരതയുണ്ടെന്ന് നമ്മൾ അറിയുന്നത്. ഈ സിനിമ കണ്ടപ്പോഴും എനിക്ക് അത്ഭുതം തോന്നി. പുറത്തുനിന്ന് നോക്കുമ്പോൾ ഒന്നും അറിയാത്തതുപോലെ ഇരിക്കുന്ന ഒരാൾ എങ്ങനെയാണ് ഇത്തരമൊരു കഥ പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല,’ കാർത്തി പറഞ്ഞു.

സീൻ. Phot. Screen Grab/ Youtube
‘സീൻ’ തിയേറ്ററിൽ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കാർത്തി കൂട്ടിച്ചേർത്തു.
Content Highlight: Actor Karthi speaks about Nazriya and director Jithu Madhavan at the film’s trailer launch event held in Chennai
