മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും.
ഇപ്പോഴിതാ കേരള ബോക്സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് തുടരും. കേരളത്തില്‍ ഏറ്റവുമധികം ഷോസ് കളിച്ച ചിത്രമെന്ന നേട്ടമാണ് തുടരും സ്വന്തമാക്കിയത്. 45000 ഷോകളാണ് ചിത്രം നടത്തിയത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ തകര്‍ത്താണ് തുടരും ഒന്നാം സ്ഥാനം നേടിയത്.

2016ല്‍ പുറത്തിറങ്ങി ചരിത്രവിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു പുലിമുരുകന്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ പുലിമുരുകന് 41000 ഷോകളാണ് നടത്തിയത്. ഈ നേട്ടമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ട് വെറുമൊരു ഫാമിലി ഡ്രാമ കൊണ്ട് തകര്‍ത്തത്. ഇതോടെ മലയാളസിനിമയിലെ പല ബോക്സ് ഓഫീസ് നേട്ടങ്ങളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
ബോക്സ് ഓഫീസ് കളക്ഷനിലെ പല റെക്കോഡുകളും തുടരും സിനിമ തകര്‍ത്തിരുന്നു. റിലീസ് ചെയ്ത് തുടര്‍ച്ചയായി 15 ദിവസം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രം, 20 ദിവസം തുടര്‍ച്ചയായി ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ തുടരും സ്വന്തമാക്കി.

ഏറ്റവുമധികം ഫുട്ഫാള്‍സ് നേടിയ മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനവും തുടരും സ്വന്തമാക്കി. 66 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റഴിക്കപ്പെട്ടത്. ആദ്യ രണ്ട് സ്ഥാനങ്ങളും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തന്നെയാണ്. 2000ല്‍ പുറത്തിറങ്ങിയ നരസിംഹം, 2016ല്‍ റിലീസായ പുലിമുരുകന് എന്നിവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍.
History Has Been Made…..🔥🔥🔥#Thudarum Highest Ever Show Count At Kerala Boxoffice Surpassing #Pulimurugan 41.1K
Towards 45,000+ Shows In Modern OTT Era 🙏 🥹
Box-Office Milestones Without @Mohanlal Is Never A Choice To Malayalam Cinema😎
5th Week 205 Cinemas – STORM… pic.twitter.com/Ny19TWay07
— Jaseel Muhammed (@JaseelMhd_GOAT) May 24, 2025
തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ നേടിയ മലയാളത്തിലെ ഒരേയൊരു നടന് കൂടിയാണ് മോഹന്‍ലാല്‍. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ എമ്പുരാന് 270 കോടി നേടി ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ രണ്ടും തന്റെ പേരിലാക്കി മോഹന്‍ലാല്‍ തന്റെ സിംഹാസനം വീണ്ടെടുത്തിരിക്കുകയാണ്.
Content Highlight: Thudarum movie created a new record that highest show count in Kerala by beating Pulimurugan
