പ്രേതത്തെ കണ്ടു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്ന് പറയുകയാണ് നടന്‍ സത്യരാജ്. രാത്രിയില്‍ ഒരു വെളുത്ത രൂപത്തെ കണ്ടു എന്ന് പറഞ്ഞാല്‍ എല്ലാവരും ആ സംഭവത്തെ പറ്റി കേള്‍ക്കാനായി വരുമെന്നും എന്നാല്‍ നാല് ദൈവത്തെ കണ്ടു എന്ന് പറഞ്ഞാല്‍ വിവരക്കേടാണെന്ന് പറയുമെന്നും സത്യരാജ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.ആര്‍. രാഘവ് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് വലിയ താത്പര്യം തോന്നിയ വിഷയമാണ്. പ്രേതത്തെ കണ്ടു എന്ന് പറയെടാ, എല്ലാവരും വിശ്വസിക്കും, ദൈവത്തെ കണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാന്‍ രണ്ട് മണിക്ക് ഷൂട്ട് കഴിഞ്ഞ് വരികയായിരുന്നു, കോടമ്പാക്കം പാലത്തില്‍ വെച്ച് ഒരു വെളുത്ത രൂപത്തെ കണ്ടു എന്ന് പറഞ്ഞാല്‍ എല്ലാവരും അതിനെ പറ്റി കേള്‍ക്കാനായി വരും. രണ്ട് മണിക്ക് ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ കോടമ്പാക്കത്ത് വെച്ച് നാല് ദൈവത്തെ കണ്ടു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്ത് വിവരക്കേടാണ് പറയുന്നതെന്ന് ചോദിക്കും.

സെക്കന്റ് ഷോക്ക് ശേഷം വരുമ്പോള്‍ ഒരു രൂപത്തെ കണ്ടു, ഭയാനകമായ ശബ്ദം കേട്ടു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കും. സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ എല്ലാം ദൈവങ്ങളും ഇരുന്ന് സംസാരിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്തുവാടാ ഇത് എന്ന് ചോദിക്കും,’ സത്യരാജ് പറഞ്ഞു.

അന്നപൂരണിയാണ് ഒടുവില്‍ തിയേറ്ററിലെത്തിയ സത്യരാജ് ചിത്രം. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. സീ സ്റ്റുഡിയോസ് ട്രൈഡന്റ് ആര്‍ട്‌സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍മിക്കുന്നത്.

ജയ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, അച്യുത് കുമാര്‍, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Sathyaraj about ghost and god