ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ നേട്ടവുമായി പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫിഫ്പ്രോ (FIFPRO) മെന്‍സ് വേള്‍ഡ് ഇലവന് 2026ന്റെ നോമിനേഷന് പട്ടികയില്‍ ഇടം നേടിയ ആദ്യ താരമായി മാറാനാണ് റൊണാള്‍ഡോയ്ക്ക് സാധിച്ചത്. 2026ലെ മികച്ച 11 താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള 26 അംഗങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് അല്‍ നസര്‍ സൂപ്പര്‍ താരവും ഇടംപിടിച്ചത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ലോകമെമ്പാടുമുള്ള 73 രാജ്യങ്ങളില്‍ നിന്നുള്ള 19,806ലധികം പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ വോട്ട് ചെയ്താണ് നോമിനികളെ തെരഞ്ഞെടുത്തത്. 2025 ഓഗസ്റ്റ് നാല് മുതല്‍ 2026 ജൂലൈ 19 വരെയുള്ള കാലയളവിലെ പ്രകടനമാണ് വിലയിരുത്തിയത്. ഈ കാലയളവില്‍ കുറഞ്ഞത് 30 ഔദ്യോഗിക മത്സരങ്ങളില്‍ കളിച്ച താരങ്ങള്‍ക്കാണ് നോമിനേഷന് ലഭിക്കാന്‍ അര്‍ഹതയുള്ളത്.
ഇംഗ്ലണ്ട് സൂപ്പര്‍ താരവും 2026ലെ ബാലന് ഡി ഓര് പുരസ്കാര ജേതാവുമായ ഹാരി കെയ്ന്‍ ഉള്‍പ്പെടെ പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. റൊണാള്‍ഡോയ്ക്കൊപ്പം ഇതിഹാസ താരം ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട്, ലാമിന് യമാല്‍ തുടങ്ങിയവരും ഇലവനിലേക്കുള്ള നോമിനേഷന് ലിസ്റ്റിലുണ്ട്. റൊണാള്ഡേയ്ക്കൊപ്പം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫിഫ്പ്രോ വേള്‍ഡ് ഇലവനില്‍ സ്ഥാനം നേടുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വക്കുന്നുണ്ട്.
പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ മാത്രം വോട്ട് ചെയ്ത് വിജയികളെ തീരുമാനിക്കുന്ന ഏക ആഗോള ഫുട്ബോള്‍ പുരസ്കാരമാണ് ഫിഫ്പ്രോ വേള്‍ഡ് ഇലവന്. 2026ലെ അന്തിമ ടീമിനെ നവംബര്‍ ഒമ്പതിന് പ്രഖ്യാപിക്കും.
ലയണല്‍ മെസി
അതേസമയം 2023ന് ശേഷം ഇതാദ്യമായാണ് മെസി ഫിഫ്പ്രോ ഇലവനിലേക്കുള്ള പട്ടികയില്‍ നേമിനേറ്റ് ചെയ്യപ്പെടുന്നത്. മാത്രമല്ല ഏറ്റവും കൂടുതല്‍ തവണ ഫിഫ്പ്രോ ഇലവനില്‍ ഇടം നേടിയ താരം എന്ന നേട്ടം ഇതിഹാസം ലയണല്‍ മെസിയുടെ പേരിലാണ്. 2003 മുതല്‍ 2023 വരെ തുടര്‍ച്ചയായി ലോക ഇലവനിലേക്കുള്ള പട്ടികയില്‍ എത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 17 തവണയാണ് മെസി പട്ടികയിലെത്തിയത്. 15 തവണ നോമിനേറ്റ് ചെയ്യപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനാണ്.
Content Highlight: Ronaldo becomes the oldest player to be nominated for the FIFPro World XI at age 41; Messi also boasts an impressive record
