ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ടി-20 പരമ്പര 3-2ന് ഇന്ത്യ വിജയിച്ചാണ് ഏകദിനത്തില്‍ കിവീസിനെതിരെ കളത്തിലിറങ്ങുന്നത്. നവംബര്‍ നാലിനാണ് (ബുധന്‍) പരമ്പരയിലെ ആദ്യ മത്സരം. സീഡന്‍ പാര്‍ക്കാണ് വേദി.
പരമ്പരയില്‍ ഇടംപിടിച്ച ഇഷാന്‍ കിഷനെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസം ആര്‍. അശ്വിന്‍. കഴിഞ്ഞ 18 മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്ററെന്ന് വിശേഷിപ്പിക്കുമ്പോഴും ടീമിലെ സ്ഥാനത്തെച്ചൊല്ലി ആശങ്ക പങ്കുവെക്കുകയാണ് അശ്വിന്‍. ടീമില്‍ ഒരുപാട് കളിക്കാരുള്ളതിനാല്‍ ഇഷാന് അവസരം ലഭിക്കുക എളുപ്പമല്ലെന്നാണ് അശ്വിന്റെ വിലയിരുത്തല്‍.
‘അവന്‍ എവിടെയാണ് കളിക്കുക? ഇടംകൈ ബാറ്ററെ ആവശ്യമുണ്ടെങ്കില്‍ മാത്രമേ അവന് അവസരം ലഭിക്കൂ. അങ്ങനെയാണെങ്കിലും ടോപ് ത്രീ സ്ഥാനങ്ങള്‍ ഉറപ്പായിക്കഴിഞ്ഞു. നാലാം നമ്പറില്‍ ശ്രേയസോ ഗെയ്ക്വാദോ കളിക്കും, ശ്രേയസിനാണ് കൂടുതല്‍ സാധ്യത. പിന്നെ കെ.എല്‍. രാഹുലുണ്ട്. അതിനുശേഷം ഒരു ഓള്‍റൗണ്ടറെയും വേണ്ടിവരും. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ കിഷന് ടീമില്‍ ഇടമില്ല.

ഇഷാൻ കിഷൻ. Photo: BCCI/x.com
കഴിഞ്ഞ 18 മാസത്തെ പ്രകടനം നോക്കിയാല്‍ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ അവനാണ്. അതില്‍ സംശയമില്ല. പക്ഷേ, ആരുടെ സ്ഥാനത്താണ് അവന്‍ കളിക്കുക? ടീമില്‍ മികച്ച താരങ്ങള്‍ ഏറെയുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം,’ ആഷ് കി ബാത്തില്‍ അശ്വിന്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.
ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
