ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സീഡന് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.
New Zealand win the 5️⃣th and final T20I by seven wickets. #TeamIndia clinch the series by a 3️⃣-2️⃣ margin Scorecard ▶️ https://t.co/B5TqF9MWu4 #NZvIND https://t.co/mf9XPPv15m
— BCCI (@BCCI) November 1, 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 23 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കളം വിട്ടത്. ഇതോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ സേനാ രാജ്യത്ത് ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ശ്രേയസിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്മയ്ക്കൊപ്പമാണ് അയ്യര്‍.
അന്താരാഷ്ട്ര ടി-20യില്‍ സേനാ രാജ്യത്ത് ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്
ശ്രേയസ് അയ്യര്‍ – 3 (10ഇന്നിങ്സ്)
രോഹിത് ശര്‍മ 3 (14)
സൂര്യകുമാര്‍ യാദവ് – 2 (9)
വിരാട് കോഹ്ലി – 2 (14)
മത്സരത്തില്‍ ഇഷാന് 32 പന്തുകളില്‍ നിന്നും 61 റണ്‍സ് നേടിയാണ് തിളങ്ങിയത്. അഞ്ച് വീതം ഫോറുകളും സികസുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ ടിം സീഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്സിന്റെയും കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന് അലനെ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഓവറില്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടിം സീഫര്‍ട്ടും ഡാരില്‍ മിച്ചലും ചേര്‍ന്ന് ന്യൂസിലാന്‍ഡിന്റെ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒമ്പതാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്താകുമ്പോഴേക്കും സ്കോര്‍ 93ല്‍ എത്തിയിരുന്നു.
പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്സിനെ കൂട്ടുപിടിച്ച് സീഫര്‍ട്ട് ന്യൂസിലാന്‍ഡിന്റെ സ്കോര്‍ ഉയര്‍ത്തി. 50 പന്തില്‍ നിന്നും 93 റണ്‍സെടുത്ത ടിം സീഫര്‍ട്ടിനെ നിതീഷ് കുമാര്‍ റെഡ്ഡി 16ാം ഓവറില്‍ പുറത്താക്കി. 11 ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സീഫര്‍ട്ടിന്റെ ഇന്നിങ്സ്.
18ാം ഓവറിന്റെ അവസാനപന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറി കടത്തി ഗ്ലെന്‍ ഫിലിപ്സ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്കെത്തിച്ചു. 38 പന്തില്‍ എട്ട് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 65 റണ്‍സ് നേടി ഗ്ലെന്‍ ഫിലിപ്സ് പുറത്താവാതെ നിന്നു.
Content Highlight: Shreyas Iyer In Great Record Achievement As Indian Captain
