തിയേറ്ററുകളില്‍ ചരിത്രവിജയം നേടി മുന്നേറുകയാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ അണിയിച്ചൊരുക്കിയ ചിത്രം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. തമിഴിലെ ആദ്യത്തെ 700, 800 കോടി ഓപ്പണ്‍ ചെയ്ത് ജയിലര്‍ 2 ചരിത്രമെഴുതി. തമിഴിലെ ആദ്യ ആയിരം കോടി എന്ന നേട്ടം ചിത്രത്തിന് സ്വന്തമാക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ആദ്യഭാഗം നിര്‍ത്തിയ പോയിന്റില്‍ നിന്നാണ് രണ്ടാം ഭാഗത്തിന്റെ കഥ ആരംഭിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ ഒരിക്കല്‍കൂടി ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായപ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം ഒഴിവാക്കപ്പെട്ട സീനുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി. മോഹന്‍ലാലിന്റേതടക്കം ഒരുപാട് താരങ്ങളുടെ സീനുകള്‍ പൂര്‍ണമായും ഭാഗികമായും നീക്കം ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒ.ടി.ടിയിലെത്തുമ്പോള്‍ അണ്‍കട്ട് വേര്‍ഷനായിരിക്കും സ്ട്രീം ചെയ്യുകയെന്ന് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരമണിക്കൂറോളമുള്ള എക്‌സ്ട്രാ സീനുകളാകും ഒ.ടി.ടിയിലുണ്ടാവുക.
ട്രെയ്‌ലറില്‍ കാണിക്കുകയും സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത മോഹന്‍ലാലിന്റെ സീനുകള്‍ ഒ.ടി.ടിയിലുണ്ടാകുമെന്ന് കരുതുന്നു. ഇതിന് പുറമെ സന്താനത്തിന്റെ കാമിയോയും ഒ.ടി.ടി വേര്‍ഷനിലുണ്ടാകുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയേറ്ററിക്കല്‍ വേര്‍ഷനില്‍ രണ്ടേ മുക്കാല്‍ മണിക്കൂറുള്ള ജയിലര്‍ 2 ഒ.ടി.ടിയിലെത്തുമ്പോള്‍ മൂന്നേകാല്‍ മണിക്കൂറായേക്കുമെന്നാണ് കരുതുന്നത്.

മോഹന്‍ലാലിന്റെ കുറച്ച് പോര്‍ഷന്‍സ് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ സന്താനത്തിന്റെ എല്ലാ സീനുകളും നീക്കം ചെയ്തിരുന്നു. മിഥുന്‍ ചക്രവര്‍ത്തി അവതരിപ്പിച്ച ചക്രി കല്‍പകിന്റെ ബര്‍ത്ത്‌ഡേ ഫങ്ഷന്‍ നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഹെഡ്ഡായാണ് സന്താനം വേഷമിട്ടത്. പത്ത് മിനിറ്റോളം വരുന്ന താരത്തിന്റെ സീനുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ജയിലര്‍ 2ന് മുമ്പ് വേറെയും സിനിമകള്‍ ഇത്തരത്തില്‍ അണ്‍കട്ട് വേര്‍ഷന്‍ ഒ.ടി.ടിയില്‍ പുറത്തുവിട്ടിരുന്നു. പുഷ്പ 2, വിടുതലൈ പാര്‍ട്ട് വണ്‍ തുടങ്ങിയവയാണ് ലിസ്റ്റിലെ മറ്റ് ചിത്രങ്ങള്‍. അണ്‍കട്ട് വേര്‍ഷന്‍ പുറത്തുവിടുന്നത് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും ഗുണം ചെയ്‌തേക്കുമെന്നാണ് സിനിമാപേജുകളുടെ കണക്കുകൂട്ടല്‍. നവംബര്‍ പകുതിയോടെയാകും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ്.
Exclusive 🚨 Talks are currently going on for an uncut version of #Jailer2 on OTT. One version is already ready with nearly 30 minutes of additional footage. The added scenes reportedly include Mohanlal’s portions, Hrithik Roshan’s portions and Santhanam’s portions, with around 30 minutes of extra footage included. An announcement regarding the OTT release date is expected soon! 🔥
— Gokul Cine Update 🗿 (@2024Gokul) October 31, 2026
Content Highlight: Rumors that uncut version of Jailer 2 will release on OTT platforms
