ഈ വര്‍ഷത്തെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായെത്തിയ ജയിലര്‍ 2. ആദ്യ ഭാഗം പുറത്തിറങ്ങിയത് മുതല്‍ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്താത്ത വിധത്തില്‍ രജിനികാന്തിന്റെ സ്വാഗും ഓറയും പരമാവധി പ്രയോജനപ്പെടുത്തി ഒരു പക്കാ മാസ് ആക്ഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയത്.

ജയിലര്‍ 2. Photo: X.com
അതേസമയം ജയിലറിലെ പോലെ ജയിലര്‍ 2 കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് രജിനികാന്തിന്റെ സ്റ്റാര്‍ഡത്തെയായിരുന്നു. ചിത്രത്തില്‍ പല ലോജിക്കില്ലാത്ത സീനുകളുണ്ടെങ്കിലും അതെല്ലാം തന്നെ സംവിധായകന്‍ എന്റര്‍ടെയിനറായി അവതരിപ്പിക്കുകയായിരുന്നു. ആദ്യഭാഗത്തില്‍ അതിഥിവേഷത്തിലെത്തിയ മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തിലുണ്ടായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ ഇവര്‍ക്ക് ആദ്യ ഭാഗത്തിലെ പോലെ സ്‌പേസ് ലഭിച്ചിരുന്നില്ല. ഇന്റര്‍വെല്‍ സീനില്‍ ഒന്നിച്ചെത്തുന്ന മൂന്ന് പേരും ക്ലൈമാക്‌സ് പോര്‍ഷനിലും രജിനിക്കൊപ്പം ചേരുന്നുണ്ട്.
😂👌🏻 https://t.co/5YmZyZuHoz
— AB George (@AbGeorge_) November 1, 2026
ഇപ്പോഴിതാ ചിത്രത്തിലെ ലോജിക്കില്ലായ്മയെ ട്രോളിക്കൊണ്ടുള്ള ഒരു സ്പൂഫ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ പ്രസിദ്ധ യൂട്യൂബറായ ശ്രീകാന്ത് വെട്ടിയാറാണ് ജയിലര്‍ 2ലെ ജാക്കി ഷ്‌റോഫ് അവതരിപ്പിച്ച കാമദേവ് എന്ന കഥാപാത്രത്തിന്റെ സ്പൂഫാണ് ശ്രീകാന്ത് ഒരുക്കിയിരിക്കുന്നത്. ബോംബ് ഉണ്ടാക്കുന്ന അധോലോക നേതാവായ കാമദേവാണ് രജിനി അവതരിപ്പിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ എല്ലാ എക്‌സപ്ലോഷനുകള്‍ക്കും സഹായിക്കുന്നത്.

ജയിലര്‍. Photo: IMDB
ഇത്തരത്തില്‍ മുത്തുവേലിന് ഒരു ആവശ്യം വരുമ്പോള്‍ കാമദേവ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന രംഗമാണ് ശ്രീകാന്ത് വെട്ടിയാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ജയിലര്‍ക്ക് ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിന്റെ ബില്‍ഡിങ് തകര്‍ക്കാന്‍ ബോംബ് വേണമെന്നും എന്നാല്‍ താനും തന്റെ ആള്‍ക്കാരും എത്ര വര്‍ഷം കാത്തിരുന്നാലാണ് അത്രയും ബോംബ് ഉണ്ടാക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇത് കഴിഞ്ഞ് താനും മോഹന്‍ലാലും ശിവരാജ്കുമാറും മുത്തുവേലിന്റെ വീട്ടില്‍ പോയി കഞ്ഞി കുടിക്കണമെന്ന് പറയുന്ന ആവശ്യവും മനസില്ലാ മനസോടെ കാമദേവ് സമ്മതിച്ച് നല്‍കുന്നുണ്ട്.
Content Highlight: Spoof video of Jailer 2 by sreekanth vettiyar goes viral
