സിനിമ റിലീസ് ചെയ്ത് രണ്ടാം വാരം കഴിയുമ്പോൾ തലൈവർ ആട്ടത്തിലൂടെ 800 കോടിയോടടുക്കുകയാണ് ജയിലർ 2. മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന ഇതരഭാഷാ ചിത്രമെന്ന റെക്കോഡ് കൂടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ആക്ടേഴ്സിന്റെ മികച്ച പ്രകടനം പോലെ തന്നെ സിനിമയിലെ ഗാനങ്ങളും ഡാൻസ് പെർഫോമൻസുകളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ജയിലറിൽ നടി തമന്നയുടെ ‘കാവാലാ’ ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിൽ ഷംന കാസിമിന്റെ ‘അല ബോലേലോ’ ആയിരുന്നു തരംഗം സൃഷ്ടിച്ചത്. ജാനി മാസ്റ്റർ കൊറിയോഗ്രാഫി ചെയ്ത ഗാനത്തിൽ ഷംന കാസിമിന്റെ നൃത്തചുവടുകളായിരുന്നു പ്രധാന ആകർഷണം. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജയിലർ 2ലേക്ക് എത്തിപ്പെട്ടതിനെ പറ്റിയുള്ള അനുഭവങ്ങൾ നടിയും നർത്തകിയുമായ ഷംന കാസിം പങ്കു വെച്ചത്.
‘ഈ സോങ് ചെയ്തിട്ട് ഓൾമോസ്റ്റ് ഒരു വർഷമായ്. അതിനിടയിൽ എനിക്കൊരു കുഞ്ഞുവാവയടക്കം വന്നു. അപ്പോഴൊക്കെ ഞാൻ അന്വേഷിച്ചിരുന്നു ഇത് എപ്പോഴാ റിലീസാവുക എന്ന്. അവരെല്ലാവരും പറഞ്ഞിരുന്നു, ജയിലറിന്റെ ഫസ്റ്റ് ട്രാക്ക് വരാൻ പോകുന്നത് ഈ സോങ്ങാണെന്ന്. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു,’ ഷംന പറഞ്ഞു.

ജയിലറിലെ പാട്ട് രംഗം.Photo.Screen Grab/Youtube.com
അനിരുദ്ധിന്റെ പാട്ടുകളെല്ലാം തന്നെ ഹ്യൂജ് ഹിറ്റായതുകൊണ്ട് ഇതും ഹിറ്റാവുമെന്ന് അറിയാമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. തന്നെ ആദ്യം സിനിമയിലേക്ക് വേണ്ടി വിളിച്ചത് സൺ പിക്ചേഴ്സാണെന്നും അവർ വിളിച്ചത് താൻ ആരോടും അപ്പോൾ പറഞ്ഞില്ലെന്നും നടി പറഞ്ഞു.
‘ഞാൻ ആദ്യം ആരോടും പറഞ്ഞിരുന്നില്ല. എന്നെ ഇങ്ങനെ സൺ പിക്ചേഴ്സിൽ നിന്ന് ജയിലർ 2 ൽ രജനി സാറിന്റെ കൂടെ സോങ്ങിന് വിളിച്ചിട്ടുണ്ടെന്ന് എന്റെ ഹസ്ബന്റിനോടും മമ്മിയോടും ഒരു മനുഷ്യരോടും ഈ കാര്യം ഞാൻ പറഞ്ഞില്ല. ചില ആൾക്കാർ കുറെ ഓപ്ഷൻസ് വെച്ചായിരിക്കും വിളിക്കുക. അതുകൊണ്ട് ഞാൻ ഓവർ എക്സൈറ്റ്മെന്റാക്കി അത് മനസിലെടുത്ത് പിന്നെയൊരു വിഷമത്തിലേക്ക് പോവണ്ടെന്ന് വെച്ചിട്ടാണ് ആരോടും പറയാതിരുന്നത്.
നാളെയും കൂടി നോക്കട്ടേന്ന് ഞാൻ വിചാരിച്ചു. പിന്നെ പിറ്റേന്ന് തന്നെ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് എനിക്കറിയാവുന്ന സുനിൽ എന്നൊരാളുണ്ട്. പുള്ളിക്കാരൻ എന്നെ വിളിച്ചു. അങ്ങനെ ഒരാഴ്ചക്കുള്ളിൽ എല്ലാം ഫിക്സ്ഡായി. അവിടെ പോയതിന് ശേഷമാണ് എല്ലാവരും എന്നോട് പറഞ്ഞത് ഈ സോങ് ഫസ്റ്റ് മുതൽ നെൽസൺ സാർ ഇത് പൂർണയാണ്(ഷംന) ചെയ്യുന്നതെന്ന് പറഞ്ഞിരുന്നുവെന്ന്. അത്രയും ഫിക്സഡായിരുന്നുവത്രേ പുള്ളിക്കാരൻ,’ താരം പറഞ്ഞു.
Content Highlight: I hadn’t told anyone that they had called; I only found out about it after reaching there said Shamna Kasim.
