രജിനികാന്തിന്റെ സ്വാഗും ഓറയും പരമാവധി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍. ചിത്രത്തിന് ഒരു രണ്ടാം ഭാഗം പുറത്തിറക്കിയപ്പോള്‍ തമിഴ് സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച വിജയമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ജയിലര്‍ 2ന് വമ്പന്‍ വരവേല്പായിരുന്നു സൗത്തിലെ സകല ഇന്‍ഡസ്ട്രികളില്‍ നിന്നും ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷനും നേടിയ ചിത്രം എണ്ണൂറ് കോടിയ്ക്കടുത്താണ് തിയേറ്ററുകളില്‍ നിന്നും ഇതിനോടകം സ്വന്തമാക്കിയത്.

ജയിലര്‍ 2ന്റെ റിലീസ് മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യു ആയിരുന്നു. ആദ്യഭാഗത്തില്‍ ചെറുതെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കിയ താരത്തിന് രണ്ടാം ഭാഗത്തില്‍ ഒരു മിനിട്ട് മാത്രമായിരുന്നു ജയിലര്‍ 2ല്‍ സ്പേസ് ഉണ്ടായിരുന്നത്.

ജയിലര്‍ 2. Photo: X.com

റിലീസിന് മുമ്പ് പുറത്തുവിട്ട ട്രെയ്‌ലറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കായിരുന്നു. ഇതോടെ കമന്റ് ബോക്‌സ് മുഴുവന്‍ താരത്തിന്റെ ആരാധകര്‍ കൈയടക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ ഈ രംഗങ്ങളൊന്നും തന്നെ ജയിലര്‍ 2ല്‍ ഉണ്ടായിരുന്നില്ല. ഇതോടെ മലയാളി സിനിമാപ്രേക്ഷകര്‍ വലിയ നിരാശയിലായിരുന്നു.

ആദ്യഷോയ്ക്ക് പിന്നാലെ താരത്തിന് ചിത്രത്തില്‍ അഞ്ച് ലുക്ക് ഉണ്ടായിരുന്നുവെന്നും രംഗങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞതാണെന്നും വെളിപ്പെടുത്തിക്കൊണ്ട് താരത്തിന്റെ പേഴ്‌സണല്‍ സ്റ്റൈലിസ്റ്റ് രംഗത്തെത്തിയിരുന്നു. ഇതോടെ സംവിധായകന്‍ നെല്‍സന്റെ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സില്‍ ലാല്‍ ആരാധകരെ കൊണ്ട് നിറയുകയും ചെയ്തിരുന്നു.

ജയിലര്‍ 2. Photo: X.com

ഇപ്പോഴിതാ താരത്തിന്റെ രംഗം കട്ട് ചെയ്തതിനെ കുറിച്ച് മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാല്‍-അനൂപ് സത്യന്‍ ചിത്രം L368ന്റെ പൂജയുടെ വേളയില്‍ ഓണ്‍ലെന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. രംഗങ്ങള്‍ കട്ട് ചെയ്തത് നമ്മള്‍ മലയാളകള്‍ക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ എന്നും അതുപോലെ സന്തോഷമില്ലായ്മ തങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Antony Perumbavoor talks about Jailer 2 issue regarding Mohanlal