ടെല്‍അവീവ്: ഇസ്രഈലിന്റെ ഫലസ്തീന് അധിനിവേശത്തനെതിരെ പരാമര്‍ശവുമായി ഇസ്രഈലി നടി ചെല്ലി ഗോള്‍ഡന്‍ബെര്‍ഗ്. തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു താന്‍ ഇസ്രഈലിയായതില് അഭിമാനിക്കുന്നില്ലെന്ന് നടി പറഞ്ഞത്.
ടെലിവിഷന്‍ കാമറ ഓഫാണെന്നും പരസ്യത്തിനുള്ള ഇടവേളയാണെന്നും തെറ്റിദ്ധരിച്ചാണ് നടി ഇസ്രഈലിന്റെ ഫലസ്തീന് അധിനിവേശത്തിനെതിരെ സംസാരിച്ചത്.
‘ഒരു ഇസ്രഈലി ആണെന്നതില്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നില്ല. അധിനിവേശം കൊണ്ടുവന്ന വിനയാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇസ്രഈലിന്റെ മതപരമായ അടിച്ചമര്‍ത്തലുകളും ജൂത ഭീകരതയുമാണ് രാജ്യത്തിന്റെ സമാധാനം കെടുത്തുന്നത്,’ നടി പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഏതൊരു ന്യൂനപക്ഷത്തിനും അവകാശമുണ്ടെന്നും ചെല്ലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ലൈവില്‍ പറയുന്നത് അപകടമാണെന്ന് അവതാരകന് മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ക്ക് മനസിലായിരുന്നില്ല.
താന്‍ ഇത് ലൈവില്‍ പറയുന്നതല്ലെന്നും രഹസ്യമായി പറയുന്നതാണെന്നുമായിരുന്നു നടിയുടെ പ്രതികരണം. എന്നാല്‍ തത്സമയ സംപ്രേഷണമാണെന്ന് മനസിലായതോടെ അവര്‍ പരിഭ്രാന്തയാവുകയും പരസ്യ ഇടവേളയാണെന്ന് കരുതിയാണ് താന്‍ സംസാരിച്ചതെന്ന് പറഞ്ഞ് പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയായിരുന്നു.
നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അവരുടെ നിലപാട് ദേശവിരുദ്ധതയാണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം മറ്റു ചിലര്‍ തുറന്നുപറച്ചിലിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.
മോഡലിങ്ങിലുടെ അഭിനയ രംഗത്തെത്തിയ ചെല്ലി ‘ ഹാലഹാക’ എന്ന ഇസ്രഈല്‍ ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധ നേടിയത്.
Content Highlight: “I take no pride in being Israeli; the occupation has been a curse to the country”—actress Chelli Goldenberg speaks out candidly during a live interview, believing the camera was off.
