സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഖുലൂദിനെതിരെ വമ്പൻ വിജയമാണ് അൽ നസർ സ്വന്തമാക്കിയത്. റിയാദിലെ അൽ അവാൽ പാർക്കിൽ നടന്ന പോരാട്ടത്തിൽ 5-3നാണ് സൗദി വമ്പന്മാരുടെ വിജയം. ഹാട്രിക് നേടി തിളങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിലാണ് അൽ നസർ തകർപ്പൻ വിജയം കൈപ്പിടിയിലാക്കിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗീസ് ഇതിഹാസത്തിന്റെ ഹാട്രിക് നേട്ടം. 66, 72, 81 എന്നീ മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. തന്റെ കരിയറിലെ 67ാം ഹാട്രിക്കാണ് റൊണാൾഡോ അടിച്ചെടുത്തത്.
41ാം വയസിലും റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നും ഹാട്രിക് നേട്ടം അവർത്തിച്ചതോടെ 27 വയസ് മുതൽ 41 വയസ് വരെയുള്ള പ്രായങ്ങളിൽ ഹാട്രിക് സ്വന്തമാക്കുന്ന ആദ്യ താരമായും മാറി.
جماهير #النصر العظيمة ليست في حاجة إشادةٍ ممّن يُلقّن كلامه سيظل هذا المدرج عظيمًا، وشامخًا، و سفيرًا لوطنه لكل العالم 💛 https://t.co/17d9iZUmsE
— نادي النصر السعودي (@AlNassrFC) October 29, 2026
67 ഹാട്രിക് നേട്ടത്തിൽ അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ പത്താം ഹാട്രിക്കായിരുന്നു ഇത്. റൊണാൾഡോ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയാണ്. 44 തവണയാണ് താരം ഈ നേട്ടത്തിലെത്തിയത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 10 ഹാട്രിക്കുകൾ നേടിയ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകൾക്ക് വേണ്ടി മൂന്ന് വീതം ഹാട്രിക്കുകളും സ്വന്തമാക്കി.
മത്സരത്തിലെ മൂന്ന് ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 985 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. 15 ഗോളുകൾ കൂടി എതിർ ടീമുകളുടെ വലയിലെത്തിച്ചാൽ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാൾഡോക്ക് നടന്നുകയറാൻ സാധിക്കും.
അതേസമയം മത്സരത്തിൽ പോർച്ചുഗൽ താരം ജാവോ ഫെലിക്സ് നാല് അസിസ്റ്റുകൾ നേടി അൽ നസറിന്റെ വമ്പൻ വിജയത്തിൽ പങ്കാളിയായി. എയ്ഞ്ചലോ ഗബ്രിയേൽ, സാദിയോ മാനെ എന്നിവരാണ് ടീമിന്റെ മറ്റ് ഗോൾ സ്കോറർമാർ.
അൽ ഖുലൂദിന് വേണ്ടി ജൂലിയൻ ഡൊമിങ്സ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ആന്റോയിൻ എസ്സോംബ ഒരു ഗോളും സ്വന്തമാക്കി.
جماهير #النصر العظيمة ليست في حاجة إشادةٍ ممّن يُلقّن كلامه سيظل هذا المدرج عظيمًا، وشامخًا، و سفيرًا لوطنه لكل العالم 💛 https://t.co/17d9iZUmsE
— نادي النصر السعودي (@AlNassrFC) October 29, 2026
സൗദി ലീഗിൽ നിലവിൽ 11 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയവും ഓരോ വീതം സമനിലയും തോൽവിയുമായി 28 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ. നവംബർ രണ്ടിനാണ് റൊണാൾഡോയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ്ബായ പഖ്തകോർ എഫ്.സിയാണ് ടീമിന്റെ എതിരാളികൾ.
Content Highlight: Cristiano Ronaldo create a historical record in football
