ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയില നാലാം മത്സരം നാളെയാണ് നടക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇറങ്ങുന്നത്. മറുഭാഗത്ത് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ആശ്വാസ വിജയം നേടി പരമ്പര അവസാനിപ്പിക്കാനാവും കിവീസ് ലക്ഷ്യം വെക്കുക.
ഈ മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി കളിയിലെ താരമായ സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.
നാലാം മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മത്സരത്തിൽ വെടിക്കെട്ട് പ്രകടനം ആവർത്തിക്കുകയാണെങ്കിൽ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും സാധിക്കും. ഇന്റർനാഷണൽ ടി-20യിൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ 100 സിക്സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമാവാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്.

ഇതുവരെ 92 സിക്സുകളാണ് സഞ്ജു വിക്കറ്റ് കീപ്പറായി ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളത്. എട്ട് സിക്സുകൾ കൂടി സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നാൾ പുതിയ ചരിത്ര നിമിഷത്തിനും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിക്കും.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. നാലാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ഓപ്പണിങ് പൊസിഷൻ യുവതാരം വൈഭവ് സൂര്യവംശിക്ക് കൈമാറിയിരുന്നു. സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ടീമിന് വേണ്ടി ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാവുന്ന സഞ്ജുവിന്റെ ഈ പ്രവർത്തിക്ക് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.
വെല്ലിങ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് അടിച്ചെടുത്തത്. നിലവിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി അതിവേഗം വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Sanju Samson need 8 six to create a new history in T20I
