ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇനി സഞ്ജു സാംസണും ഇഷാന് കിഷനും തമ്മില്‍ മത്സരിക്കേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. വൈഭവ് സൂര്യവംശിയെ ഇനി ടീമിന് പുറത്തിരുത്താനാകില്ലെന്നും സഞ്ജു, ഇഷാന് എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുമെന്ന് അദ്ദേഹം നിരീക്ഷണം. ലോകകപ്പിന് രണ്ട് വര്‍ഷം ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ടീമിനെ അന്തിമമായി തീരുമാനിക്കേണ്ടതില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും
‘വൈഭവ് സൂര്യവംശി ഓപ്പണറായി തുടരും. അഭിഷേക് ശര്‍മയും ഓപ്പണറായി കളിക്കും. ലോകകപ്പിന് ഇനി രണ്ട് വര്‍ഷം സമയമുണ്ട്. അതിനാല്‍, ഇപ്പോള്‍ തന്നെ ടീമിനെ അന്തിമമായി തീരുമാനിക്കേണ്ട സാഹചര്യമില്ല. ഇനിയും നിരവധി ടി-20 മത്സരങ്ങള്‍ കളിക്കാനുണ്ട്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, വൈഭവ് സൂര്യവംശി, ഇഷാന് കിഷന് എന്നിവരോട് ഒരു കാര്യം വ്യക്തമാക്കണം. ടീമില്‍ നിങ്ങള്‍ക്കായി മൂന്ന് സ്ഥാനങ്ങള്‍ മാത്രമേയുള്ളൂ. അതിനാല്‍, ഫോമില്‍ മാറ്റമുണ്ടായാലും എല്ലാവരെയും മാറിമാറി കളിപ്പിച്ചുകൊണ്ടിരിക്കും.
വൈഭവിനെ ഇനി ടീമിന് പുറത്തിരുത്താനാകില്ലെന്നാണ് എന്റെ അഭിപ്രായം. ഇനി ഇഷാന് കിഷനും സഞ്ജു സാംസണും തമ്മിലായിരിക്കും മത്സരം. ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും കളിക്കണം. രണ്ടുപേര്‍ക്കും കളിക്കാന്‍ സാധിക്കുമെങ്കിലും, ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കണമെന്നാണ് ഞാന്‍ പറയുന്നത്.

ഇഷാന് കിഷനും അഭിഷേക് ശര്‍മയും
കളിക്കുന്ന താരം വിക്കറ്റ് കീപ്പറുടെ ചുമതലയും ഏറ്റെടുക്കണം. സത്യസന്ധമായി പറഞ്ഞാല്‍, ഇതില്‍ ശരിയായ തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയില്ല,’ ന്യൂസിലാന്‍ഡിനെതിരായ നാലാം ടി-20 മത്സരത്തിന് മുന്നോടിയായി ആകാശ് ചോപ്ര ക്രിക്ഇന്‍ഫോയില്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പയിലെ മൂന്നാം മത്സരത്തില്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇഷാന് കിഷന് പകരം ഓപ്പണറായ സഞ്ജുവിനെ മൂന്നാമനായി ഇറക്കിയായിരുന്നു ഇന്ത്യ ഇന്ത്യയുടെ പരീക്ഷണം.
എന്നാല്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന സഞ്ജു, അഭിഷേക്, വൈഭവ്, ഇഷാന് എന്നിവര്‍ മികച്ച ഫോമിലാണെങ്കിലും മൂന്ന് പേര്‍ക്ക് മാത്രമെ ഇലവനില്‍ ഇടം പിടിക്കാനാകൂ എന്നത് മാനേജ്മെന്റിനും വലിയ തലവേദനയാണ്.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബര്‍ 30നാണ് നടക്കുക. കിഷന് തിരിച്ചെത്തുന്നത് വരെ വൈഭവ് ഓപ്പണിങ് പൊസിഷനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content highlight: Aakash Chopra Talking About Indian Top Order Batters Sanju Samson, Abhishek Sharma, Vaibhav Sooryavanshi And Ishan Kishan
