750 കോടിയും കടന്ന് മുന്നേറുകയാണ് രജിനികാന്ത് നായകനായ ജയിലർ 2. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ഇതിനോടകം മാറിയ ജയിലർ 2 ഒപ്പം ഒട്ടനവധി റെക്കോഡുകളും തങ്ങളുടെ പേരിലാക്കിയിരുന്നു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും നെൽസൺ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയിരുന്നു.

സൂപ്പർതാരം മോഹൻലാലിനൊപ്പം ഹക്കീം ഷാ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രാജൻ, സുനിൽ സുഖദ, മിർണ തുടങ്ങി ഒരുപിടി മലയാളി അഭിനേതാക്കളായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. ജയിലർ 2 ന്റെ റിലീസിന് മുമ്പ് തന്നെ ശ്രദ്ധേയായ മറ്റൊരു മലയാളി താരം ഷംന കാസിമായിരുന്നു. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ അല്ല ബോലെലോ എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ചുകൊണ്ടായിരുന്നു ഷംന സിനിമാ ലോകത്ത് ട്രെൻഡ് സൃഷ്ടിച്ചത്.

ഷംന കാസിം. Photo. Facebook.com

 

വിവാഹം കഴിക്കണം, സ്നേഹമുള്ള ഭർത്താവ് വേണം, കുട്ടികൾ വേണം എന്നൊക്കെയായിരുന്നു തന്റെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതെന്ന് നടി ഷംന കാസിം. എന്നാൽ ഇപ്പോൾ കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ ഉത്തരവാദിത്തങ്ങളുമെല്ലാം സ്വയം ചെയ്തുതീർക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു. വിവാഹശേഷം ദുബായിൽ താമസമാക്കിയെങ്കിലും കണ്ണൂരിനോടും അവിടത്തെ ഓർമകളോടുമുള്ള അടുപ്പം ഇപ്പോഴും അതേപോലെയുണ്ടെന്നും ഷംന പറഞ്ഞു.

‘പ്രോഗ്രാമുകൾക്കൊക്കെ പോകുമ്പോൾ പലരും ‘ഷംന നമ്മുടെ കണ്ണൂർക്കാരിയാണ്’ എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ. അതിലും വലുതല്ല മറ്റൊന്നും. മനസിൽ മടുപ്പ് കൂടുകെട്ടുമ്പോൾ ഇക്കയോട് പറയും, ഞാൻ കണ്ണൂരിൽ പോയി കുറച്ചുദിവസം നിൽക്കട്ടെയെന്ന്.

കുട്ടിക്കാലത്ത് ഞാൻ നൃത്തം ചെയ്യാത്ത ഒരു ഉത്സവപ്പറമ്പോ പള്ളിമുറ്റമോ കണ്ണൂരിലില്ല. ഇഷ്ടപ്പെട്ട ഫലൂദയും കഴിക്കും. ചുറ്റിക്കറങ്ങാത്ത ഒരു വഴിയുമില്ല. സന്തോഷവും കണ്ണീരുമൊക്കെ തന്ന ആ വഴികളിലൂടെ ഒന്ന് ചുറ്റിവന്നാൽ ഞാൻ വേറൊരു ആളാകും,’ ഷംന പറഞ്ഞു.

വിവാഹശേഷം ദുബായിലാണ് താമസിക്കുന്നതെന്നും രണ്ട് വർഷം മുൻപാണ് അവിടെ ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’ ആരംഭിച്ചതെന്നും ഷംന പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുന്നതും അവരെ നൃത്തം പഠിപ്പിക്കുന്നതുമെല്ലാം ആസ്വദിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. വിദ്യാർഥികളുമായുള്ള കൊച്ചുകൊച്ചു തർക്കങ്ങൾ പോലും ഈ അനുഭവത്തിന്റെ ഭാഗമാണ്. ഗർഭകാലത്ത് ഏഴാം മാസത്തിൽ വിദ്യാർഥികൾ തനിക്കായി ബേബി ഷവർ ഒരുക്കിയതും അവർക്കൊപ്പം ഒപ്പന കളിച്ചതുമെല്ലാം നല്ല ഓര്മകളാണെന്നും താരം പറഞ്ഞു.

വിവാഹം, സ്നേഹമുള്ള ഭർത്താവ്, കുട്ടികൾ എന്നിങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു ഒരുകാലത്ത് തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നതെന്ന് ഷംന പറയുന്നു. എന്നാൽ ഇപ്പോൾ മക്കളുടെ കാര്യങ്ങൾ സ്വന്തമായി ചെയ്തുനോക്കുന്നതിലാണ് സന്തോഷമെന്നും നടി പറഞ്ഞു.

ഷംന കാസിം. Photo. Facebook.com

 

‘വിവാഹം, സ്നേഹമുള്ള ഭർത്താവ്, കുട്ടികൾ എന്നിങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു ഒരുകാലത്ത് തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നത്. ഇപ്പോൾ ഹഫാൻ സ്കൂളിൽ പോയിത്തുടങ്ങി. ബാഗ് എടുത്തുവയ്ക്കുക, ലഞ്ച് റെഡിയാക്കുക, അവനെ ഒരുക്കുക… ഇതെല്ലാം എനിക്ക് തനിയെ ചെയ്യാനാണ് ഇഷ്ടം,’ ഷംന പറഞ്ഞു.

Content Highlight: Actress Shamna Kasim revealed that her bucket list included getting married, having a loving husband, and having children