750 കോടിയും കടന്ന് മുന്നേറുകയാണ് രജിനികാന്ത് നായകനായ ജയിലര്‍ 2. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ഇതിനോടകം മാറിയ ജയിലര്‍ 2 ഒപ്പം ഒട്ടനവധി റെക്കോഡുകളും തങ്ങളുടെ പേരിലാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയിരുന്നു. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സാക്ഷാല്‍ ബാഹുബലി 2നെ കടത്തിവെട്ടിയായിരുന്നു ചിത്രം നേട്ടം സ്വന്തമാക്കിയത്.

ജയിലര്‍ 2. Photo: X.com
സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ഹക്കീം ഷാ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രാജന്‍, സുനില്‍ സുഖദ, മിര്‍ണ തുടങ്ങി ഒരുപിടി മലയാളി അഭിനേതാക്കളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്. ജയിലര്‍ 2 ന്റെ റിലീസിന് മുമ്പ് തന്നെ ശ്രദ്ധേയായ മറ്റൊരു മലയാളി താരം ഷംന കാസിമായിരുന്നു. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അല്ല ബോലെലോ എന്ന ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ചുകൊണ്ടായിരുന്നു ഷംന സിനിമാ ലോകത്ത് ട്രെന്‍ഡ് സൃഷ്ടിച്ചത്.
സാരിയുടുത്ത് അതിവേഗ കൊറിയോഗ്രാഫിക്കൊപ്പം ചുവടുവെക്കുന്ന ഷംനയുടെ പ്രകടനം വൈറലായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാതെയാണ് ആറുദിവസം നീണ്ടുനിന്ന ഗാനചിത്രീകരണത്തില്‍ പങ്കെടുത്തതെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഷംന കാസിം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതതികരണം.
‘അല്ല ബോലേലോ, ജില്ല ബോെലലോ സോങ് ആണ് സിനിമയുടെ ഫസ്റ്റ് ട്രാക്ക് ആയി വരാന്‍ പോകുന്നത് എന്നു കേട്ടപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. അനിരുദ്ധിന്റെ എല്ലാ പാട്ടുകളും വലിയ ഹിറ്റ് ആണ്. ഇതും ടോപ്പില്‍ വരുമെന്ന് ഉറപ്പാണ്. അതിനെല്ലാം മുകളിലാണ് രജനിസാറിന്റെ സിനിമയുടെ ഫസ്റ്റ് ട്രാക്ക് എന്ന ഹൈപ്പ്.

അല്ല ബോലേലോ. Photo: X.com
സണ്‍ പിക്‌ചേഴ്‌സസില്‍ നിന്ന് ആദ്യം ഈ സോങ്ങില്‍ ഡാന്‍സ് ചെയ്യാന്‍ വിളിച്ചപ്പോള്‍ അക്കാര്യം എന്റെ ഇക്ക ഷാനിദിനോടോ മമ്മിയോടോ പോലും പറഞ്ഞില്ല. എന്നെപ്പോലെ പലരെയും ഓപ്ഷന്‍ വെച്ചിട്ടാകുമല്ലോ അവര്‍ വിളിക്കുന്നത്. അപ്പൊ അതെല്ലാം മനസിലെടുത്ത് പിന്നെ നടന്നില്ലെങ്കില്‍ സങ്കടത്തിലേക്ക് പോയാലോ എന്ന് പേടിച്ചു. വിളിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഷൂട്ട് ഉറപ്പിച്ചു. സെറ്റില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് തുടക്കം മുതല്‍ ഈ സോങ് ഷംനയാണ് പെര്‍ഫോം ചെയ്യുന്നത് എന്ന് ഡയറക്ടര്‍ നെല്‍സണ്‍ സാര്‍ പറയുന്നുണ്ടായിരുന്നെന്ന്,’താരം പറയുന്നു.
Content Highlight: Shamna Kasim talks about Alla Bolelo song in Jailer 2 starring Rajinikanth
