ഒരേ രീതിയിലുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് തമിഴ് താരം സായ് പല്ലവി. റൊമാന്‍സ് മാത്രം ചെയ്യുന്ന നായികാ കഥാപാത്രങ്ങള്‍ക്ക് പകരം തന്നിലെ ആക്ടര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങളാണ് സായ് തെരഞ്ഞെടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായ രാമായണയില്‍ സീതയായി വേഷമിടുന്നതാണ് സായ് പല്ലവിയാണ്.
രാമായണക്ക് ശേഷം താരം വ്യത്യസ്തത തേടിപ്പിടിക്കുകയാണ്. റിലീസിന് തയാറെടുക്കുന്ന ഓമിലും ശക്തമായ കഥാപാത്രമാണ് സായ്‌യുടേത്. നിത്യ റെഡ്ഡി എന്ന പൊലീസ് ഓഫീസറായാണ് താരം ഓമില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം സായ്‌യുടെ ക്യാരക്ടര്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കരിയറിലെ ആദ്യ പൊലീസ് വേഷം തന്നെ താരം ഗംഭീരമാക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ടീസറിനൊപ്പം തന്നെ സായ് പല്ലവിയുടെ ലുക്കും ചര്‍ച്ചയാകുന്നുണ്ട്. മുടി ഷോര്‍ട്ട് ചെയ്ത ലുക്കിലാണ് താരം ഓമില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാരിക്കുകയാണ്. മലയാളി താരം അനാര്‍ക്കലി മരക്കാറിനെയാണ് സായ്‌യുടെ ലുക്കുമായി പലരും താരതമ്യം ചെയ്യുന്നത്.
അനാര്‍ക്കലിയുടെ ബോയ് കട്ട് ലുക്കും സായ് പല്ലവിയുടെ പുതിയ ലുക്കും ഒന്നിച്ച് വെച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. പെട്ടെന്ന് നോക്കിയാല്‍ രണ്ടും ഒരാളാണെന്ന് തോന്നുമെന്നാണ് ചില പോസ്റ്റുകള്‍ പറയുന്നത്. ചില ഷോട്ടുകളില്‍ സായ് പല്ലവിയാണോ അനാര്‍ക്കലിയാണോ എന്ന് സംശയമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

‘അനാര്‍ക്കലി എന്താ പൊലീസ് യൂണിഫോമില്‍’, ‘തമിഴില്‍ അനാര്‍ക്കലി വീണ്ടും ഞെട്ടിക്കാന്‍ ചാന്‍സുണ്ട്’, ‘ഇതിപ്പോള്‍ സായ്‌യാണോ അനാര്‍ക്കലിയാണോ എന്ന് ഡൗട്ടുണ്ട്’, ‘സായ്ക്ക് ഡേറ്റില്ലാത്തപ്പോള്‍ അനാര്‍ക്കലി വന്ന് അഭിനയിച്ചതായിരിക്കും’ എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ സായ് പല്ലവി ഈ കഥാപാത്രത്തിന് മിസ്‌കാസ്റ്റാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അമരന് ശേഷം രാജ്കുമാര്‍ പെരിയസാമിയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രമാണ് ഓം. തമിഴ്‌നാട്- ആന്ധ്ര ബോര്‍ഡറിലെ രക്തചന്ദനക്കടത്ത് അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നിത്യ റെഡ്ഡി. മമ്മൂട്ടി അവതരിപ്പിക്കുന്ന കാര്‍ത്തികേയന്‍ (സിയ) എന്ന കഥാപാത്രവും നിത്യ റെഡ്ഡിയും തമ്മിലുള്ള പോരാട്ടമാകും ചിത്രത്തിന്റെ ഹൈലൈറ്റ്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Sai Pallavi’s look in Om movie comparing with Anarkali Marikkar’s look
