ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നല്ല മ്യൂസിക് ഫീല്‍ഡുള്ളത് തമിഴ് ഇന്‍ഡസ്ട്രിയിലാണ്. മാസ് മുതല്‍ ഇമോഷണല്‍ വരെയുള്ള എല്ലാതരം ബി.ജി.എമ്മുകളും നായകന് വേണ്ടിയുള്ള എലവേഷന്‍ ട്രാക്കുകളും ഒരുക്കുന്നതില്‍ കോളിവുഡ് ഒരുപടി മുന്നിലാണ്. ഓരോ ജനറേഷനിലും സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാന്‍ കഴിയുന്ന മ്യൂസിക് ഡയറക്ടര്‍മാര്‍ രംഗപ്രവേശം ചെയ്യുകയും ഇന്‍ഡസ്ട്രി ഭരിക്കുകയും ചെയ്യാറുണ്ട്.

ഈ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് സായ് അഭ്യങ്കര്‍. ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധ നേടിയ സായ്‌യാണ് ഇന്ന് തമിഴ് സിനിമാലോകം ഭരിക്കുന്നത്. ഓരോ പാട്ടുകളും ചാര്‍ട്ട്ബസ്റ്ററുകളാക്കാനുള്ള സായ്‌യുടെ കഴിവ് എല്ലാവരും എടുത്തുപറയുന്നുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്ന ഓം സിനിമയുടെ ഗ്ലിംപ്‌സ് ബി.ജി.എമ്മും ഇതിനോടകം ചര്‍ച്ചയായി.

സായ് പല്ലവി അവതരിപ്പിക്കുന്ന നിത്യ റെഡ്ഡി എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടീസറില്‍ സായ് പല്ലവിക്ക് വേണ്ടി സായ് അഭ്യങ്കര്‍ ഒരുക്കിയ ബി.ജി.എം ഗംഭീരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ത്രില്ലിങ് മോഡിലൂടെ ആരംഭിച്ച് ഇടയ്ക്ക് ഫീല്‍ ഗുഡ് മോഡിലൂടെ സഞ്ചരിക്കുന്ന ബി.ജി.എം പിന്നീട് മാസിലേക്കും അവിടുന്ന് ഇമോഷനിലേക്കും പോവുകയാണ്.

കരിയറിലെ ആദ്യത്തെ പൊലീസ് വേഷം സായ് പല്ലവി മോശമാക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്യാമറക്ക് മുന്നില്‍ ആര് നിന്നാലും മ്യൂസിക് കൊണ്ട് താന്‍ സ്‌കോര്‍ ചെയ്യുമെന്ന് സായ് അഭ്യങ്കറും തെളിയിച്ചെന്ന് കമന്റുകളുണ്ട്. ഈ വര്‍ഷം കൈവെച്ച പാട്ടുകളെല്ലാം ഒന്നിനൊന്ന് ഗംഭീരമാക്കാന്‍ സായ്ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

സൂര്യയുടെ കംബാക്കിന് വഴിവെച്ച കറുപ്പിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് സായ്‌യുടെ സംഗീതമായിരുന്നു. ‘പവഴ മല്ലി’, ‘രധിമ’ എന്നീ മ്യൂസിക് വീഡിയോകളും ട്രെന്‍ഡായി മാറി. വിജയ് സേതുപതി നായകനായ ബത്തയില്‍ ഇതുവരെ പരീക്ഷിക്കാത്ത പലതും സായ് പരീക്ഷിച്ചു. ചിത്രത്തിലെ ‘മകളേ’ എന്ന ഗാനം പ്ലേലിസ്റ്റ് ഭരിക്കുകയാണ്.

ഓമിലും സായ്‌യുടെ വര്‍ക്ക് ഗംഭീരമാണ്. ടൈറ്റില്‍ ടീസറിലെ ബി.ജി.എം, ‘വീഴാ വീരാ’, ‘സിയാ എന്‍ട്രി’ തുടങ്ങിയ ട്രാക്കുകള്‍ ചാര്‍ട്ട്ബസ്റ്ററായി മാറിക്കഴിഞ്ഞു. സായ്ക്ക് മുമ്പ് കോളിവുഡ് സെന്‍സേഷനായിരുന്ന അനിരുദ്ധിന് പകരം ഇനി ഇന്‍ഡസ്ട്രി ഭരിക്കാന്‍ പോകുന്നത് ‘ISai’ ആയിരിക്കുമെന്നും സിനിമാപേജുകള്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

Content Highlight: Sai Abhyankar’s BGM for Sai Pallavi in Om getting appreciations