പ്രേക്ഷകന്റെ കണ്ണും മനസും ഒരു പോലെ നിറച്ച സിനിമയാണ് ബാലാജി തരണീധരൻ സംവിധാനം ചെയ്ത ബത്ത. ഡൊറോത്തിക്ക് ശേഷം പ്രേക്ഷകർക്ക് ഹൃദ്യമായൊരു അനുഭവം തരാൻ ബത്തയ്ക്ക് കഴിഞ്ഞിരുന്നു. വിജയ് സേതുപതിയുടെയും ലിജോ മോളിന്റെയും ബേബി സഹസ്ര ശ്രീയുടെയും മാസ്റ്റർ സായി പൃഥ്വിരാജിന്റെയും ആഴത്തിലുള്ള അഭിനയത്തിനൊപ്പം സായി അഭ്യങ്കറിന്റെ സംഗീതം കൂടെ ചേർന്നപ്പോൾ മനോഹരമായൊരു അനുഭവം തരാൻ ചിത്രത്തിന് കഴിയുകയായിരുന്നു.
ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായ കന്നിമ ആയിട്ടാണ് ലിജോമോൾ വേഷമിട്ടത്. എപ്പോഴത്തെയും പോലെ തന്റെ വേഷം ഗംഭീരമാക്കാൻ ലിജോ മോൾക്ക് ബത്തയിലും കഴിഞ്ഞിരുന്നു. ബത്ത തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് ദി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു നടി.
‘ഞാൻ ഒരു വലിയവനാണെന്ന് വിചാരിച്ചിരിക്കുന്ന ഒരു വ്യക്തി. ആ വ്യക്തി ഒരു ചെറിയൊരു മോന്റെ മുമ്പിൽ മുട്ടു മടക്കേണ്ടി വരുകയാണ്. അവൻ കാരണം അയാളുടെ ലൈഫിൽ അല്ലെങ്കിൽ അയാൾക്ക് കുറെ റിയലൈസേഷൻസ് വരുകയാണ്. അപ്പോൾ അത് എനിക്ക് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ട് തോന്നി. നമ്മൾ ആരും അങ്ങനെ ചിന്തിക്കില്ല.

ലിജോമോൾ ജോസ്.Photo. Screen Grab/ Youtube.com
അത്രയും വലിയ ഒരാൾക്ക് അതുപോലെ ഒരു എതിരാളിയെയാണ് നമ്മളൊക്കെ പ്രതീക്ഷിക്കുക. അത് എനിക്ക് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ട് തോന്നി. കഥ കേട്ട സമയത്ത് എനിക്ക് ഇത് ചെയ്താൽ കൊള്ളാം, ഈ ഒരു സിനിമയുടെ പാർട്ട് ആയാൽ കൊള്ളാമെന്ന് തോന്നി’, താരം പറഞ്ഞു.
ബത്തയിൽ താനാണ് അവസാനം ജോയിൻ ചെയ്തതെന്നും അതുകൊണ്ട് പ്രിപ്പയർ ചെയ്യാനുള്ള സമയം കിട്ടിയില്ലെന്നും സിനിമയുടെ ഒരു ഷെഡ്യൂൾ വരെ കഴിഞ്ഞിട്ടാണ് കന്നിമയുടെ റോളിലേക്ക് തന്നെ തീരുമാനിച്ചതെന്നും ലിജോ മോൾ പറഞ്ഞു.
‘ഷൂട്ട് ഓൾറെഡി സ്റ്റാർട്ട് ചെയ്തിരുന്നു. ഒരു ഷെഡ്യൂൾ കഴിഞ്ഞിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് ഈ പറയുന്ന ഫാമിലി സീക്വൻസുകൾ സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ് അഥവാ ഹോസ്പിറ്റൽ സീക്വൻസ് സ്റ്റാർട്ട് ചെയ്യുന്നത്, അതാണ് നെക്സ്റ്റ് ഷെഡ്യൂളിൽ പോകേണ്ടത്. ആ സമയമായപ്പോഴും ഈ വൈഫ് ക്യാരക്ടർ ആരായിരിക്കണം എന്നുള്ളതിൽ അവർക്ക് കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. അങ്ങനെ ലാസ്റ്റ് മിനിട്ടാണ് എന്നെ വിളിക്കുന്നത്.
ബാലാജി സർ എനിക്ക് കഥ നറേറ്റ് ചെയ്തു തന്നു. അത് മാത്രം കേട്ടിട്ടാണ് ഞാൻ ചെന്നൈക്ക് പോകുന്നത്. ലുക്ക് ടെസ്റ്റ് അതിന് നെക്സ്റ്റ് ഡേ ഷൂട്ട് അങ്ങനെയാണ് പറയുന്നത്. അപ്പോൾ എനിക്ക് സ്ക്രിപ്റ്റ് വായിക്കാനുള്ള സമയം പോലും ഇല്ല. ഈ കഥ കേട്ടത്, കഥ എനിക്ക് ഇഷ്ടപ്പെട്ടു എന്നുള്ളത്, മുമ്പത്തെ സിനിമകൾ വെച്ച് ഡയറക്ടറിനോട് നമുക്കെല്ലാവർക്കും ഉള്ള ഒരു വിശ്വാസം, ആ ഒരു ഇഷ്ടം ആ ഒരു വിശ്വാസം അങ്ങനെയാണ് ഞാൻ പോകുന്നത്,’ ലിജോ മോൾ പറഞ്ഞു.
Content Highlight: The character of the wife was decided only after the first schedule of Baththa; I agreed to it because it was him: Lijomol Jose
