ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുമ്പിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും അന്താരാഷ്ട്ര ടി-20യില്‍ 2,000 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടത്തിലെത്താന്‍ കരീബിയന്‍സിന് സാധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നേടിയ മൂന്നാം സിക്‌സറാണ് വിന്‍ഡീസിനെ ഈ നേട്ടത്തിലെത്തിച്ചത്.

ഈ റെക്കോഡില്‍ രണ്ടാമതുള്ളത് ഇന്ത്യയാണ്. കഴിഞ്ഞ ദിവസം നേടിയ എട്ട് സിക്‌സറുകളടക്കം 1997 തവണയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അന്താരാഷ്ട്ര ടി-20യില്‍ പന്ത് ഗ്യാലറിയിലെത്തിച്ചത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ടീം

(ടീം – മത്സരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – 258 – 2010

ഇന്ത്യ – 296 – 1997

ന്യൂസിലാന്‍ഡ് – 267 – 1585

പാകിസ്ഥാന്‍ – 303 – 1500

സൗത്ത് ആഫ്രിക്ക – 235 – 1407

ഇംഗ്ലണ്ട് – 233 – 1406

ഓസ്‌ട്രേലിയ – 229 – 1400

ശ്രീലങ്ക – 242 – 1045

അഫ്ഗാനിസ്ഥാന്‍ – 168 -1014

ബംഗ്ലാദേശ് – 222 – 986

സിംബാബ്‌വേ – 203 – 931

യു.എ.ഇ – 152 – 843

അതേസമയം, വിന്‍ഡീസിന്റെ 2000 സിക്‌സറെന്ന നേട്ടത്തില്‍ ഉടന്‍ തന്നെ ഇന്ത്യയെത്തും. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സത്തില്‍ മൂന്ന് സിക്‌സറുകള്‍ കൂടി നേടിയാല്‍ ഈ റെക്കോഡിലെത്താം.

ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

Content highlight: India needs three more sixes to reach the milestone of 2,000 sixes in T20s.