പതിനഞ്ചാം വയസില്‍ അത്ഭുതങ്ങളാണ് വൈഭവ് സൂര്യവംശി ക്രിക്കറ്റില്‍ സൃഷ്ട്രിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 24ന് നടന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇയ്ക്കെതിരെ ഇന്ത്യ എയ്ക്ക വേണ്ടി ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 200 കടക്കുന്ന ഏറ്റവു പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കിയിരുന്നു.
പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്നിങ്സില്‍ ഒരു താരം 28 സിക്സുകള്‍ അടിച്ചുകൂട്ടുന്നത്. വെറും 28 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് സ്ഥാപിച്ച അതിവേഗ ലിസ്റ്റ് എ സെഞ്ചുറിയുടെ റെക്കോര്‍ഡും മറികടന്നു
വെറും 14.2 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യം കടന്നതോടെ ഏഴ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ സെമി ഫൈനലിലും പ്രവേശിച്ചു. സെമിഫൈനലില്‍ 27 പന്തില്‍ 40 റണ്‍സാണ് വൈഭവ് നേടിയത്.

Bവൈഭവ് സൂര്യവംശി: Photo: BCCI
ഇപ്പോഴിതാ വൈഭവിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലെ വലിയ പ്രതീക്ഷയായാണ് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ കഴിവിലും ഭാവിയിലും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അവന് മികച്ച കളിക്കാരനാണ്. ഈ പ്രായത്തില്‍ ഐ.പി.എല്ലിലും അവന് വളരെ നന്നായി കളിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയുള്ള താരമാണ്. ഇന്ത്യക്കായി ലഭിച്ച അവസരങ്ങളിലും അവന് മികച്ച പ്രകടനം നടത്തി. അവനാണ് ഭാവി,’ ഗാംഗുലി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ താരത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സമ്മര്ദത്തിലാക്കരുതെന്നാണ് ഗാംഗുലിയുടെ നിലപാട്.
‘താരതമ്യങ്ങളൊന്നും നടത്തേണ്ട. അവനെ കളിക്കാന്‍ അനുവദിക്കൂ. അവന് ഇടംകൈയന്‍ ബാറ്ററാണ്. വെറും 15-16 വയസ് മാത്രമാണ് പ്രായം. അവനെ കളിക്കാന്‍ അനുവദിക്കൂ,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ 16 മത്സരങ്ങളില്‍നിന്നായി 805 റണ്‍സാണ് സൂര്യവംശി നേടിയിട്ടുള്ളത്. 50.31 ആണ് ബാറ്റിങ് ശരാശരി. രണ്ട് സെഞ്ചുറികളും 63 സിക്സറുകളും ഇതില്‍ ഉള്‍പ്പെടുന്നു. 193 റണ്‍സാണ് ഇതിന് മുമ്പുള്ള ഉയര്‍ന്ന സ്കോര്‍.
ഇന്ത്യക്കായി 10 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ കളിച്ച താരം 29.50 ശരാശരിയില്‍ 295 റണ്‍സ് നേടിയിട്ടുണ്ട്. 185 ആണ് സ്െ്രെടക്ക് റേറ്റ്. രണ്ട് അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 81 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
Content Highlight: Sourav Ganguly asks to let Vaibhav Suryavanshi play without any comparison.
