എ.സി.സി 2026 ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ദോഹയില്‍ നടന്ന മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 86 പന്തിലാണ് ജയം സ്വന്തമാക്കിയത്.
യുവതാരം വൈഭവ് സൂര്യവംശിയുടെ ഡബിള്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം. 53 പന്തുകളില്‍ നിന്നും 204 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്.
യു.എ.ഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വൈഭവ് മൂന്ന് സിക്സറുകള്‍ പറത്തി. അത് വെറും തുടക്കം മാത്രമായിരുന്നു. സുര്യവംശിയുടെ ബാറ്റില്‍ നിന്നും 28 സിക്സറുകളാണ് ഇന്നിങ്സില്‍ പിറന്നത്.
A Star i̶s̶ ̶b̶o̶r̶n̶ that 𝗸𝗲𝗲𝗽𝘀 𝘀𝗵𝗶𝗻𝗶𝗻𝗴 🌟 Vaibhav Sooryavanshi never ceases to amaze! 👏 #TeamIndia | #RisingStarsAsiaCup | #INDAvUAE https://t.co/aXWuDVnmsx
— BCCI (@BCCI) November 24, 2026
16 പന്തില്‍ അമ്പതും 28 പന്തില്‍ നൂറും കടന്ന വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചു. പത്താം ഓവറില്‍ വൈഭവ് 150 കടന്നു. 13ാം ഓവറിന്റെ അഞ്ചാം പന്തില്‍ പുറത്താവുമ്പോഴേക്കും വൈഭവ് റെക്കോഡുകള്‍ ഒരുപാട് സ്വന്തമാക്കിയിരുന്നു.
വൈഭവ് സൂര്യവംശിയുടെ റെക്കോര്‍ഡ് പ്രകടനത്തോട് ചിരിയടക്കാനാകാതെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.
മത്സരത്തിന്റെ സ്കോര്‍കാര്‍ഡ് കണ്ട് അമ്പരന്ന കാര്‍ത്തിക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് പ്രതികരിച്ചത്.
Most Honest Reaction by @DineshKarthik on #vaibhavsuryavanshi heroics. https://t.co/gTVIXIPXrZ
— Tushar Srrivastava (@itstusharsri) November 24, 2026
‘എന്റെ ദൈവമേ, നിങ്ങള്‍ സ്കോര്‍കാര്‍ഡ് കണ്ടോ? ഇന്ത്യ എയും യു.എ.ഇയും തമ്മിലുള്ള മത്സരം. 248 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 14 ഓവറും കുറച്ച് പന്തുകളും കൊണ്ട് 253 റണ്‍സെടുത്തു,
53 പന്തില്‍ വൈഭവ് സൂര്യവംശി ഇരട്ട സെഞ്ചുറി നേടിയിരിക്കുന്നു. ഇതുപോലൊരു പ്രകടനം ഞാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ക്രിക്കറ്റ് എപ്പോഴും നമ്മളെ അമ്പരപ്പിക്കുമെന്ന് പറയാറില്ലേ,’ കാര്‍ത്തിക് പ്രതികരിച്ചു.
ഏഴ് ഫോറുകളും പ്രൊഫഷണല്‍ ക്രിക്കറ്റിലെ റെക്കോര്‍ഡായ 28 സിക്സുകളുമാണ് സൂര്യവംശി നേടിയത്. നേരിട്ട 53 പന്തുകളില്‍ 35 എണ്ണവും അതിര്‍ത്തി കടന്നു.
‘യു.എ.ഇ താരങ്ങളോട് എനിക്ക് സഹതാപമുണ്ട്. ഇത്തരമൊരു പ്രകടനം കേട്ടുകേള്‍വിയില്ലാത്തതാണ്, മുമ്പ് സംഭവിച്ചിട്ടില്ലാത്തതും,’ കാര്‍ത്തിക് പറഞ്ഞു.

Photo-x.com/ BCCI
സ്കോര്‍കാര്‍ഡ് കണ്ട് തനിക്ക് ചിരിയടക്കാനായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇതുപോലൊരു സ്കോര്‍കാര്‍ഡ് കണ്ട് ഞാന്‍ ഇതുവരെ ഇത്രയധികം ചിരിച്ചിട്ടില്ല. കൂടുതലൊന്നും പറയാനില്ല,’ കാര്‍ത്തിത് പ്രതികരിച്ചു.
Content Highlight: Dinesh Karthik can’t control laughter while reacting to Vaibhav Suryavanshi’s 204 off 53 in Rising Stars Asia Cup
