മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രിമാരില്‍ ഒരാളാണ് മല്ലിക സുകുമാരന്‍. കഴിഞ്ഞ ദിവസം തിരുവന്തപുരം മേയറായ വി.വി രാജേഷിന്റെ ഓഫീസിലെത്തി കാര്‍ത്തിക ദീപം തെളിയിക്കലില്‍ താരം പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള കോര്പ്പറേഷന് പരിഹരിച്ചെന്ന് പറഞ്ഞുകൊണ്ട് മല്ലിക സുകുമാരന്‍ മേയറെ അഭിനന്ദിച്ചിരുന്നു.

മല്ലിക സുകുമാരന്‍. Photo: X.com
മാധ്യമങ്ങളടക്കം തമ്പാനൂരിലെ വെള്ളം കുറയുന്നില്ലെന്ന് പറഞ്ഞിരുന്നുവെന്നും എന്തിനാണ് ഇത്തരത്തില്‍ നുണ പറയുന്നതെന്നും മല്ലിക ചോദിച്ചിരുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് എത്രയോ തവണ അതിലെ സാരിയും പൊക്കി നടന്നിട്ടുണ്ടായിരുന്നുവെന്നും ഇപ്പോഴാണ് ആ വെള്ളം പോകാനുള്ള സൗകര്യമുണ്ടായതെന്നും ജനം എല്ലാം മനസിലാക്കുന്നുണ്ടെന്നും താരം പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ ഇന്നലെയോടെ സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ തമ്പാനൂരടക്കമുള്ള തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായതോടെയാണ് മല്ലിക സുകുമാരന്‍ വെട്ടിലായിരിക്കുന്നത്. തമ്പാനൂരില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡുകള്‍ മുങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ദുരിതത്തിലായത്. ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡിലേക്കൊഴുകിയതോടെ മുട്ടോളം നിറഞ്ഞ മാലിന്യത്തിലൂടെയായിരുന്നു ആളുകള്‍ക്ക് നടക്കേണ്ടി വന്നത്.

വി.വി രാജേഷ്. Photo: The Federal
വി.വി രാജേഷിനെ പുകഴ്ത്തി രണ്ട് ദിവസം തികയുന്നതിന് മുമ്പ് പറഞ്ഞതിന് വിപരീതമായി കാര്യങ്ങള്‍ സംഭവിച്ചതോടെ വലിയ ട്രോളുകളാണ് മല്ലിക സുകുമാരനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതേ പത്രസമ്മേളനത്തില്‍ വി.വി രാജേഷ് കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും വരെ ആയേക്കാം എന്ന് പറഞ്ഞതിനെതിരയെയും പരിഹാസമുയരുന്നുണ്ട്. ഒരു നാട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സാധിക്കാത്ത ആളാേണാ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നത് എന്നാണ് പലരുടെയും ചോദ്യം.
Content Highlight: Mallika Sukumaran being trolled on social media for her comments about Trivandrum Mayor V.V Rajesh
