സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെ വീഴ്ത്തി കേരളം സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 268 റണ്‍സാണ് എതിരാളികള്‍ക്ക് നേരെ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനേ സാധിച്ചുള്ളു.
മത്സരത്തില്‍ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റന്‍ സ്കോറിലെത്തിയത്. 57 പന്തില്‍ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
A spectacular all-round team effort from Kerala! Mohammed Azharuddeen stole the show with a brilliant century (101 off 57), while Sanju Samson added a quick 44 off 21 balls. Vaisakh Chandran made his mark with two wickets as Kerala cruised to a 67-run win over Himachal Pradesh https://t.co/E4LhQditP0
— KCA (@KCAcricket) November 26, 2026
മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റുമായാണ് അസറുദ്ദീന് കളത്തിലിറങ്ങിയത്. അസറുദ്ദീന് സെഞ്ച്വറി നേടിയതിന് പിന്നാലെ ബാറ്റ് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ‘സാംസണ്’ എന്ന് എഴുതിയത് ചൂണ്ടിക്കാണിച്ച് സെലിബ്രേറ്റ് ചെയ്തത് സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.
ഇപ്പോള്‍ തന്റെ സെലിബ്രേഷന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് നേടിക്കൊടുത്ത ഒരാള്‍ തന്നെ ഓപ്പണിങ് ആക്കാന്‍ വേണ്ടി താഴെ ഇറങ്ങി ബാറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും സാധിക്കുന്നത് ചെയ്യണമെന്ന് ആലോചിച്ചിരുന്നെന്ന് അസര്‍ പറഞ്ഞു.
‘അണ്ടര്‍ 19 മുതല്‍ സഞ്ജു ഭായിയുടെ ബാറ്റ് വെച്ചാണ് കളിക്കുന്നത്. ബാറ്റ് സഞ്ജു ഭായിയുടേത് ആയതുകൊണ്ടല്ല ഞാന്‍ സെലിബ്രേറ്റ് ചെയ്തത്. ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് നേടിക്കൊടുത്ത ഒരാള്‍ എന്നെ ഓപ്പണിങ് ആക്കാന്‍ വേണ്ടി താഴെ ഇറങ്ങി ബാറ്റ് ചെയ്യുമ്പോള്‍ നമ്മള് തീര്‍ച്ചയായും പുള്ളിക്ക് എന്തൊക്കെ ചെയ്തുകൊടുക്കാന്‍ സാധിക്കുമോ എന്ന് ഞാന്‍ ആലോചിച്ചു.
Mohammed Azharuddeen scoring century with Sanju Samson bat 💙😅 Not the first guy to it with Sanju’s bat IYKYK😉 https://t.co/9sAm7K3hrA
— Sanju Samson Fans Page (@SanjuSamsonFP) November 26, 2026
ആദ്യത്തെ രണ്ട് മത്സരത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാലും ഞാന്‍ സന്തോഷത്തോടെ വെളിയില്‍ ഇരുന്നു. അവസാനം എനിക്ക് അവസരം ലഭിച്ചപ്പോള്‍ ഞാന്‍ റണ്‍സ് അടിച്ചുതുടങ്ങി. തീര്‍ച്ചയായും ഞാന്‍ ഒരു 100 റണ്‍സ് അടിക്കുന്നുണ്ടെങ്കില്‍ അത് സഞ്ജു ഭായിക്ക് ഡെഡിക്കേറ്റ് ചെയ്യുമെന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു.
ഈ മത്സരത്തിലാണ് അതിന് സാധിച്ചത്. ഇതൊരു ചെറിയ കാര്യമായിട്ട് എനിക്ക് തോന്നിയില്ല. ‘അസര്‍ തന്നെ ബാറ്റ് ചെയ്യട്ടെ എന്ന് ഞാന്‍ വണ്‍ ഡൗണ്‍ ബാറ്റ് ചെയ്തോളാം, അല്ലെങ്കില്‍ ഞാന്‍ ഫൈവ്-ഫോര്‍ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്തോളാം’ എന്ന് പുള്ളി പറയുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യണം,’ സോഷ്യല്‍ മീഡിയയില്‍ അസറുദ്ദീന് പറഞ്ഞു.
Content Highlight: Mohammed Azharuddeen has revealed why he held up his bat to highlight Sanju’s name after scoring a century for Kerala
