എഡിറ്റര്‍
എഡിറ്റര്‍
അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു; ക്രിസ്റ്റ്യാനോ ചതിച്ചെന്ന് മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Tuesday 14th November 2017 11:18pm


ലിസ്ബണ്‍: റയല്‍ മാഡ്രിഡ് മിന്നും താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാമതും അച്ഛനായതിന് പിന്നാലെ താരത്തിനെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരം രംഗത്ത്. നാലാമത്തെ കുഞ്ഞിന്റെ ജനന വാര്‍ത്ത പങ്കുവെച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിവി ഷോ താരമായ നടാഷ റോഡ്രിഗസിന്റെ വെളിപ്പെടുത്തല്‍. ‘ദ സണ്ണി’ ന് നല്‍കിയ അഭിമുഖത്തിലാണ് നടാഷയുടെ വെളിപ്പെടുത്തലുകള്‍.


Also Read: സഞ്ജു തന്റെ കരിയറിന് ഭീഷണിയാണ്; മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും ദിനേഷ് കാര്‍ത്തിക്


‘ആദ്യ കാമുകിയും 31 വയസ്സുകാരിയുമായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി പിരിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റ്യാനോ നടാഷയുമായി ബന്ധം തുടങ്ങുന്നത്. അദ്ദേഹത്തിന് കാമുകിയുണ്ടായിരുന്നെന്നും ആ ബന്ധം വേര്‍പിരിഞ്ഞെന്നും തനിക്ക് അറിയാമായിരുന്നു. അന്ന് സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നെയാണ് പ്രണയത്തിലായത്.’

‘അദ്ദേഹം നല്ല വ്യക്തത്വത്തിന് ഉടമയാണ് . അദ്ദേഹത്തോടൊപ്പൊമുള്ള യാത്രകള്‍ ആസ്വദിച്ചിരുന്നു.ഞങ്ങളുടെ ബന്ധം ഏറെ കാലം തുടര്‍ന്നു. ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹം എന്നെ തടഞ്ഞു. എങ്കിലും ഞാന്‍ അതില്‍ പങ്കെടുത്തു. അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.’

‘ഇപ്പോള്‍ ഞാന്‍ കരുതുന്നത് അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു എന്നാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല. കാരണം അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും സ്വപ്ന തുല്ല്യമാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ വഞ്ചിക്കപ്പെട്ടതായിതോനുന്നു.’


Dont Miss: റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ


‘സെപ്തംബറില്‍ ഇന്‍സ്റ്റെഗ്രാം വഴി രാത്രി ഒരു മണിക്ക് അദ്ദേഹത്തിന് ഒരു ചിത്രം അയച്ചു. ഞാന്‍ തമാശയായാണ് കരുതിയത്. അദ്ദേഹം തിരിച്ച് മെസ്സേജ് അയക്കുമെന്നും കരുതിയിരുന്നില്ല. പക്ഷേ തിരികെ മെസ്സേജ് വന്നു. ആവശ്യപ്പെട്ടതുപ്രകാരം നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തു. അതില്‍ നിന്നും റൊണാള്‍ഡോ തന്റെ ശരീരത്തെയാണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി.’

റൊണാള്‍ഡോ ആവശ്യപ്പെട്ടതുപ്രകാരം ലിസ്ബണിലെ അപാര്‍ട്‌മെന്റില്‍ പോയിരുന്നുവെന്നും അവിടെ വെച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും നടാഷ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ഒരു തൊപ്പിയും 300 യൂറോയും തനിക്കുതന്നതായും നിലവിലെ കാമുകി ജോര്‍ജിനയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടെന്നുാണ് കരുതുന്നതെന്നും നടാഷ പറയുന്നു.

ക്രിസ്റ്റിയാനോയുടെ നാലാമത്തെ കുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. മൂത്തമകനും താരത്തിനൊപ്പമുണ്ടായിരുന്നു. മാഡ്രിഡിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. തന്റെ കുടുംബത്തിലെ പുതിയ അംഗത്തിന് ക്രിസ്റ്റിയാനോയും ഭാര്യയും നല്‍കിയിരിക്കുന്ന പേര് അലാന മാര്‍ട്ടീന എന്നാണ്. താരം തന്നെയാണ് പേരും പുറത്തു വിട്ടത്.’ അലാന മാര്‍ട്ടീന ജനിച്ചിരിക്കുന്നു. ജിയോയും അലാനയും സുരക്ഷിതര്‍, ഞങ്ങളെല്ലാവരും ഹാപ്പിയാണ്.’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

Advertisement