ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു മാധവന്‍, ആവേശം എന്ന ഫഹദ് ഫാസില്‍ നായകനായ തന്റെ ചിത്രത്തിലൂടെയാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം ഏതായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാലോകം ഒന്നടങ്കം.

സീന്‍. Photo: X.com

തമിഴിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയായിരിക്കും ജിത്തുവിന്റെ അടുത്ത ചിത്രം എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആവേശത്തിലായിരുന്നു തമിഴ്‌നാട്ടിലെയും കേരളത്തിലെയും സിനിമാപ്രേമികള്‍. പ്രതീക്ഷകളെയെല്ലാം സഫലമാക്കുന്നതായിരുന്നു ആദ്യഷോയ്ക്ക് പിന്നാലെ സീനിന് ലഭിച്ച പ്രതികരണങ്ങള്‍. സൂര്യയുടെ കരിയറിലെ തന്നെ മികച്ച പടങ്ങിലൊന്ന് എന്ന് നിസംശയും ആരാധകര്‍ ചിത്രത്തെ വിലയിരുത്തുകയാണിപ്പോള്‍. സൂര്യയ്ക്ക് പുറമെ നസ് ലെന്‍, നസ്രിയ നസീം, ലാല്‍ തുടങ്ങിയ അഭിനേതാക്കളും മറ്റുള്ളവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയപ്പോള്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലര്‍ കോമഡി എന്റര്‍ടെയിനറായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

ഇതോടെ തന്റെ ഫിലിമോഗ്രാഫിയില്‍ മറ്റൊരു വിജയ ചിത്രം കൂടെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. സൗത്ത് ഇന്ത്യയില്‍ തന്നെ തന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്താനും ജിത്തുവിന് സാധിച്ചിരിക്കുകയാണ്. അതേസമയം കറുപ്പിലൂടെ വര്‍ഷങ്ങള്‍ നീണ്ട തന്റെ പരാജയത്തുടര്‍ച്ച അവസാനിപ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യയ്ക്ക് ഹാട്രിക്ക് വിജയമാണ് സീന്‍ സമ്മാനിച്ചിരിക്കുന്നത്. കറുപ്പിന്റെയും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിന്റെയും കളക്ഷന്‍ ചിത്രം വെട്ടിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം ഇപ്പോള്‍.

സീന്‍. Photo: X.com

ഇപ്പോഴിതാ സീനിന്റെ കേരള ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വൈകീട്ട് വരെയുള്ള കണക്കുകളനുസരിച്ച് ചിത്രം അഞ്ച് കോടിയിലധികം നേടിയിട്ടുണ്ടെന്നും ആദ്യദിനത്തിലെ കളക്ഷന്‍ ആറ് കോടി പിന്നിട്ടേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Jithu Madhavan and Suriya gets hat trick win after scene gets positive response