ഇന്ത്യയിലെ തന്നെ വലിയ രണ്ട് ഇന്ഡസ്ട്രികളില് രണ്ടെണ്ണമാണ് മോളിവുഡും കോളിവുഡും. ബോക്സ് ഓഫീസ് വലിപ്പത്തിന്റെ കാര്യത്തില്‍ കോളിവുഡിനൊപ്പം നില്ക്കാന് മലയാളത്തിനായിട്ടില്ലെങ്കിലും അന്താരാഷ്ട്ര നിലവാരമുള്ള ചിത്രങ്ങളാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്തിറങ്ങാറുള്ളത്. സമീപകാലത്തായി മലയാളത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും തമിഴിലും പ്രവര്‍ത്തിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

സീന്‍. Photo: X.com
തമിഴില്‍ ഈ വര്‍ഷം പുറത്തിറങ്ങി വലിയ ഹിറ്റായ ടി.ടി.ടി സംവിധാനം ചെയ്തത് മലയാളി സംവിധായകനായ നിതിഷ് സഹദേവായിരുന്നു. ഇതിന് പുറമെ കഴിഞ്ഞ മാസം പുറത്തിറങ്ങി വലിയ വിജയമായ ജയിലര്‍ 2വില്‍ മോഹന്‍ലാലടക്കം പത്തോളം മലയാളി അഭിനേതാക്കളായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ഈ കൂട്ടത്തില്‍ ഏറ്റവും പുതിയ എന്‍ട്രിയായിരുന്നു ഇന്ന് (വെള്ളി) തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം സീന്‍.
മലയാളത്തിലെ പ്രമുഖ സംവിധായകന് ജിത്തു മാധവന് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരുടെ കൂട്ടത്തില്‍ നസ് ലെന് നസ്രിയ നസീം, ലാല്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ഇതിന് പുറമെ സംഗീത സംവിധായകന്, എഡിറ്റര്‍ തുടങ്ങി ചിത്രത്തിന്റെ പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ മലയാളികളായിരുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Siyaa is here with his magnificent presence 💥 Megastar @mammukka is here at the #OMPreReleaseEvent. #OM Worldwide in theatres from November 20. A @Rajkumar_KP Film. @dhanushkraja @Sai_Pallavi92 @SaiAbhyankkar #NaseeruddinShah @sreeleela14 #Indrans @RTakeStudios @wunderbarfilms @Shra2309 @azy905 @theSreyas @sandy_sashr @vishurams @Ezhil_DOP @kalaivananoffl @iamSandy_Off @kavya_sriram @kabilanchelliah @rajeevan69 @JamRokr @kuchirayar73 @HariSounddesign @Synccinema @agscinemas @archanakalpathi @aishkalpathi @PharsFilm @SitharaEnts @WarnerMusicIN #BinuGeorgeAlexander @DreamBig_film_s @jsujithnair @divomusicindia @ManojMaddyMM @RIAZtheboss @parasriazahmed1 @teamaimpr
— Wunderbar Films (@wunderbarfilms) November 6, 2026
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലെ സീനിന്റെ ചര്‍ച്ചകള്‍ സജീവമാകുന്നതോടൊപ്പം തന്നെ മറ്റൊരു തമിഴ് ചിത്രമായ ഓമിലൂടെ സൂപ്പര്‍താരം മമ്മൂട്ടിയെ കുറിച്ചുള്ള പോസ്റ്റുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ധനുഷിനെ നായകനാക്കി രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമായ ഓമില്‍ കാര്ത്തികേയന് എന്ന കഥാപാത്രമായി മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സ്റ്റൈലിഷ് എന്‍ട്രി നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞു.

ഓo. Photo: X.com
ഇതോടെ മലയാളമേത് തമിഴേത് എന്ന് തിരിച്ചറിയാത്ത വിധത്തില്‍ ഇരു ഫിലിം ഇന്‍ഡസ്ട്രിയിലെയും ആരാധകര്‍ ദിവസം ആഘോഷമാക്കുന്ന കാഴ്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. നവംബര്‍ 20നാണ് ധനുഷ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ ഗാനങ്ങളും അപ്ഡേറ്റുകളും ഇതിനോടകം വൈറലായിരുന്നു.
Content Highlight: Mamootty steals limelight in OM movie audio launch amid scene getting massive response
