ടെല്‍അവീവ്: ഇറാനെതിരെ യുദ്ധം ആരംഭിച്ചത് അമേരിക്കയുടെ സ്വന്തം തീരുമാനമാണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇസ്രഈല്‍. ഐക്യരാഷ്ട്ര സഭയിലെ ഇസ്രഈല്‍ അംബാസഡര്‍ ഡാനി ഡാനി ഡാനന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ഇറാന് യുദ്ധവും ഇസ്രഈലിന് നല്കിയ പിന്തുണയാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രഈല്‍ അംബാസഡറുടെ പരാമര്‍ശം.
‘എല്ലാ പ്രശ്നങ്ങള്‍ക്കും ഇസ്രഈലിനെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ യാഥാര്‍ഥ്യം അതല്ല. എണ്ണവില വര്‍ധനവിനെ ഇസ്രഈലിലെ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇറാനെ ആക്രമിക്കാനുള്ള തീരുമാനം അമേരിക്കയുടേതായിരുന്നു, ഇസ്രഈലിന്റേതല്ല. യു.എസിന്റെ ആ തീരുമാനത്തെ ഞങ്ങള്‍ പിന്തുണച്ചു എന്നത് ശരിയാണ്,’ ഐ24 ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡാനന്‍ പറഞ്ഞു.
യു.എസ് കോണ്‍ഗ്രസിലെ ഇരു സഭകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയതിന് പിന്നാലെ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ജെ.ഡി വാന്‍സ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ഥ കാരണം തുറന്നുപറഞ്ഞിരുന്നു.
2024ല്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിച്ചത് ഇറാന് യുദ്ധം അവസാനിപ്പിക്കുക, ഇസ്രഈലുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക എന്നിവയാണെന്ന് വാന്‍സ് വ്യക്തമാക്കിയിരുന്നു.
യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് അമേരിക്കയില്‍ ഇസ്രഈലിന് ചില നയതന്ത്ര വെല്ലുവിളികള്‍ ഉണ്ടാക്കുമെന്ന് ഡാനോണ്‍ തുറന്നുസമ്മതിച്ചു. എന്നാലും യു.എന്‍ രക്ഷാസമിതിയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക വീറ്റോ അധികാരം തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
Content Highlight: The war with Iran was America’s decision alone; we merely supported it: Israel washes its hands of the matter.
