എഡിറ്റര്‍
എഡിറ്റര്‍
റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ
എഡിറ്റര്‍
Tuesday 14th November 2017 6:42pm


ചെന്നൈ: ഐ.പി.എല്‍ ചരിത്രത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മഹേന്ദ്ര സിങ് ധോണിയെന്ന ഇന്ത്യന്‍ നായകന്റെ ചിറകിലേറി നേട്ടങ്ങള്‍ കൊയ്ത ടീം അതുപോലെതന്നെ വിവാദങ്ങള്‍ക്കൊപ്പവുമായിരുന്നു സഞ്ചരിച്ചിരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിട്ട ടീം വിലക്ക് കാലാവധി കഴിഞ്ഞ് 2018 ലെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്.


Also Read:  കോഴിയെ പീഡിപ്പിച്ചു കൊന്നു; പാകിസ്താനില്‍ പതിനാലുകാരന്‍ അറസ്റ്റില്‍


ചെന്നൈയ്‌ക്കൊപ്പം വിലക്ക് പരിധി മറികടന്ന് രാജസ്ഥാന്‍ റോയല്‍സും ടൂര്‍ണ്ണമെന്റിലെത്തുകയാണ്. ചെന്നൈയുടെ മടങ്ങിവരവിനെ ധോണിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ധോണിയും റെയ്‌നയും അശ്വിനും ജഡേജയും ഒരുമിക്കുന്ന സംഘം തന്നെയാകുമോ കളത്തിലിറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ടു സീസണില്‍ പലയിടത്തായി ചിതറികിടന്ന ടീം അംഗങ്ങള്‍ ഇത്തവണയും ഏറെക്കുറെ അങ്ങിനെ തന്നെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചെന്നൈ സീസണില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത് തങ്ങളുടെ പഴയ ടീമിലെ മൂന്നു പേരെ മാത്രമാണെന്നാണ് തമിഴ് ദിന പത്രമായ ‘ദിനതന്തി’ പറയുന്നത്.

ടീം മാനേജ്‌മെന്റ് ഇതു സംബന്ധിച്ച തീരുമാനത്തിലെത്തിയതായും പത്രം പറയുന്നു. ഐ.പി.എല്‍ നിയമമുസരിച്ച് ഒരു വിദേശ താരമുള്‍പ്പെടെ മൂന്നു താരങ്ങളെ മാത്രമേ ടീമുകള്‍ക്ക് നിലനിര്‍ത്താനാകു. ഇതനുസരിച്ച് ചെന്നൈ തീരുമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.


Dont Miss: തോമസ് ചാണ്ടി ചെയ്തത് തെറ്റ്; മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍


ചെന്നൈ മാനേജ്‌മെന്റ് ടീമിലുള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് തങ്ങളുടെ നായകന്‍ എം.എസ് ധോണിയെയും തമിഴ്‌നാട്ടുകാരനായ ആര്‍ അശ്വിനെയുമാണ്.  മൂന്നാമനായി ഫാഫ് ഡൂപ്ലെസിയും ടീമിലുണ്ടാകും. ചെന്നൈയുടെയും ടി-ട്വന്റിയിലെയും മികച്ച റണ്‍വേട്ടക്കാരിലൊരാളായ റെയ്‌നയെ ടീമിലുണ്ടാകില്ലെന്നതും ശ്രദ്ധേയമാണ്.

Advertisement