എഡിറ്റര്‍
എഡിറ്റര്‍
കോഴിയെ പീഡിപ്പിച്ചു കൊന്നു; പാകിസ്താനില്‍ പതിനാലുകാരന്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 14th November 2017 6:09pm

ഹഫീസാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കോഴിയെ പീഡിപ്പിച്ചു കൊന്നതിന് 14 കാരന്‍ അറസ്റ്റില്‍. അന്‍സാര്‍ ഹുസ്സൈന്‍ എന്ന ബാലനാണ് വിചിത്രമായ ഈ കേസില്‍ അറസ്റ്റിലായത്. ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഹഫീസാബാദിലെ ജലാപൂര്‍ ബതിയാന്‍ പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം.


Also Read: ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് 90 ലക്ഷം പേര്‍ക്ക്


അയല്‍വാസിയായ മന്‍സാബ് അലിയാണ് അന്‍സാര്‍ കോഴിയെ പീഡിപ്പിച്ച് കൊന്ന വിവരം പൊലീസില്‍ അറിയിച്ചത്. നവംബര്‍ പതിനൊന്നിന് നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറംലോകം അറിഞ്ഞത്.

കോഴിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ സര്‍ഫറാസ് അന്‍ജൂം പറഞ്ഞു. ഹുസ്സൈന്റെ പീഡനം മൂലമാണ് കോഴി ചത്തതെന്നും കൃത്യം നടന്നതിന് നസറുള്ള, തുഫൈല്‍ എന്നിവര്‍ സാക്ഷികളാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


Dont Miss: തോമസ് ചാണ്ടി ചെയ്തത് തെറ്റ്; മന്ത്രിമാര്‍ പാര്‍ട്ടിയെ നിയന്ത്രിച്ചാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍


പൊലീസ് അറസ്റ്റ് ചെയ്ത ഹുസ്സൈന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്റെ ലൈംഗിക ആസക്തി തീര്‍ക്കുന്നതിനാണ് കൃത്യം ചെയ്തതെന്നും പ്രതി പറഞ്ഞു. തുടര്‍ നടപടികളെടുക്കാന്‍ വിശദമായ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.

Advertisement