അഫ്ഗാനിസ്ഥാന്‍ – സിംബാബ്‌വേ ടി-20 പരമ്പരയില രണ്ടാം മത്സരത്തില്‍ ഐതിഹാസിക നേട്ടവുമായി സൂപ്പര്‍ താരം അസ്മത്തുള്ള ഒമര്‍സായ്. കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഒമര്‍സായ് തിളങ്ങിയത്.
താരത്തിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവും നേടി.
𝟐-𝐍𝐢𝐥𝐥 𝐔𝐩 𝐢𝐧 𝐭𝐡𝐞 𝐒𝐞𝐫𝐢𝐞𝐬! 🙌 Abdullah Ahmadzai (2/34), Rashid Khan (1/29), Azmatullah Omarzai (1/17), and Fareed Ahmad Malik (1/51) chipped in with the wickets as they helped #AfghanAtalan defend their total by 19 runs to go 2-nill up in the three-match series. 👏 #AfghanAtalan | #AFGvZIM | #GloriousNationVictoriousTeam
— Afghanistan Cricket Board (@ACBofficials) October 29, 2026
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറില്‍ വീണ രണ്ട് വിക്കറ്റുകളടക്കം അഞ്ച് റണ്‍സിനിടെ അഫ്ഗാനിസ്ഥാന്‍ ടോപ്പ് ഓര്‍ഡര്‍ ഒലിച്ചുപോയി.
ഈ സാഹചര്യത്തില്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ ഒമര്‍സായ് അവസരത്തിനൊത്ത് ഉയര്‍ന്നു. 12 സിക്‌സറും അഞ്ച് ഫോറും അടക്കം 232.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 116 റണ്‍സടിച്ചാണ് താരം പുറത്തായത്.
6️⃣.6️⃣.4️⃣.6️⃣.4️⃣ and a magnificent HUNDRED! 💯💯 Sensational Stuff from @AzmatOmarzay! 👏👏 #AfghanAtalan | #AFGvZIM | #GloriousNationVictoriousTeam https://t.co/OJ96kXWZwp
— Afghanistan Cricket Board (@ACBofficials) October 29, 2026
ആറാം വിക്കറ്റില്‍ ഇജാസ് അഹമ്മദ്‌സായ്‌ക്കൊപ്പം പടുത്തുയര്‍ത്തിയ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഏഷ്യന്‍ സിംഹങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ഒമര്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന (ഫുള്‍മെമ്പര്‍ നേഷന്‍) എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
𝐌𝐀𝐈𝐃𝐄𝐍 𝐓𝟐𝟎𝐈 𝐇𝐔𝐍𝐃𝐑𝐄𝐃 𝐅𝐎𝐑 𝐀𝐙𝐌𝐀𝐓𝐔𝐋𝐋𝐀𝐇 𝐎𝐌𝐀𝐑𝐙𝐀𝐈! ⚡ @AzmatOmarzay sets the Sharjah Cricket Stadium on fire as he brings up a magnificent hundred in the 2nd T20I against Zimbabwe. 👏👏 A fantastic performance from the all-rounder to reach his maiden T20I hundred! 🤩 #AfghanAtalan | #AFGvZIM | #GloriousNationVictoriousTeam
— Afghanistan Cricket Board (@ACBofficials) October 29, 2026
അന്താരാഷ്ട്ര ടി-20യില്‍ ആറാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ്
(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – സിംബാബ് വേ – 116 – 2026*
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – അയര്‍ലാന്‍ഡ് – 89 – 2017
സാം ബില്ലിങ്‌സ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 87 – 2019
കാമറൂണ്‍ വൈറ്റ് – ഓസ്‌ട്രേലിയ – ശ്രീലങ്ക – 85* – 2018
ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – പാകിസ്ഥാന്‍ – 85* – 2021
അതേസമയം, മത്സരത്തില്‍ അഹമ്മദ്‌സായ് 27 പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു. ഒടുവില്‍ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221ലെത്തി.
BACK-TO-BACK FIFTIES FOR IJAZ! Ijaz Ahmadzai brings up his second successive half-century against Zimbabwe. ⚡ Brilliant batting from the youngster! #AfghanAtalan | #AFGvZIM | #GloriousNationVictoriousTeam https://t.co/ogBJ1gyYrO
— Afghanistan Cricket Board (@ACBofficials) October 29, 2026
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്‌റോണ്‍സ് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി കരുത്തില്‍ (56 പന്തില്‍ പുറത്താകാതെ 106) തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യത്തിന് 19 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
A resilient Sikandar Raza digs deep to bring up a hundred in Sharjah 👏 📝: https://t.co/mK7zh05lWQ https://t.co/UjoOkILS1u
— ICC (@ICC) October 29, 2026
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചു.
നവംബര്‍ ഒന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷാര്‍ജ തന്നെയാണ് വേദി.
Content Highlight: Azmatullah Omarzai hits a century against Zimbabwe
