ഇ.എഫ്.എല്‍ കപ്പില്‍ നിന്നും ചെല്‍സി പുറത്ത്. ഇന്ന് നടന്ന നാലാം റൗണ്ട് മത്സരത്തില്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ടാണ് ചെല്‍സിയുടെ മടക്കം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പെന്‍ഷനേഴ്‌സ് പരാജയം രുചിച്ചത്.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില്‍ 6-5നായിരുന്നു ചെല്‍സിയുടെ തോല്‍വി. And it’s @LFC who go through after a THRILLING penalty shootout! 😮💨 #EFL | #CarabaoCup https://t.co/nUIcVoCIjY
— Carabao Cup (@Carabao_Cup) October 28, 2026
മത്സരത്തിന്റെ 40ാം മിനിട്ടില്‍ ചെല്‍സിയാണ് ലീഡ് നേടിയത്. പെനാല്‍ട്ടിയിലൂടെ മോര്‍ഗന്‍ റോജേഴ്‌സാണ് നീലപ്പടയ്ക്ക് ലീഡ് സമ്മാനിച്ചത്.
ലീഡ് വഴങ്ങി കൃത്യം മൂന്നാം മിനിട്ടില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ഈ ഗോളും പെനാല്‍ട്ടിയിലൂടെയാണ് പിറവിയെടുത്തത്. 43ാം മിനിട്ടില്‍ ലഭിച്ച അവസരം കോഡി ഗാക്‌പോ പിഴവേതും കൂടാതെ വലയിലെത്തിച്ചതോടെ റെഡ്‌സ് ഒപ്പമെത്തി.
ആദ്യ പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ സ്‌കോര്‍ ചെയ്യാന്‍ ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും ആക്രമണങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ നീലപ്പടയ്‌ക്കോ ചെമ്പടയ്‌ക്കോ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും 1-1 എന്ന നിലയില്‍ തുല്യത പാലിച്ചു. തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.
INTO THE QUARTER-FINALS!! 💪 https://t.co/Lkb4kcP6i9
— Liverpool FC (@LFC) October 28, 2026
ഇരു ടീമിന്റെയും ആദ്യ മൂന്ന് കിക്കുകളും കൃത്യമായി വലയിലെത്തി. ലിവര്‍പൂളിനായി അലക്‌സിസ് മാക് അലിസ്റ്റര്‍, അലക്‌സാണ്ടര്‍ ഐസാക്, കോഡി ഗാക്‌പോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പെഡ്രോ നെറ്റോ, മോര്‍ഗന്‍ റോജേഴ്‌സ്, റോമിയോ ലാവിയ എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്.
ഫ്‌ളോറിയാന്‍ വിര്‍ട്‌സിലൂടെ ലിവര്‍പൂള്‍ നാലാം കിക്കും വലയിലെത്തിച്ചപ്പോള്‍ ചെല്‍സിക്കായി കിക്കെടുത്ത വാലന്റൈന്‍ ബാര്‍കോയ്ക്ക് പിഴച്ചു. അഞ്ചാം കിക്ക് വലയിലെത്തിച്ചാല്‍ ലിവര്‍പൂളിന് വിജയിക്കാമെന്നിരിക്കെ കോണ്‍സ്റ്റാന്റിനോസ് സിമികാസ് കിക്ക് പാഴാക്കുകയും ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണ്‍ ലക്ഷ്യം കാണുകയും ചെയ്തതോടെ അഞ്ച് കിക്കുകള്‍ക്ക് അവസാനം ഇരുവരും 4-4 എന്ന നിലയില്‍ തുല്യത പാലിച്ചു.
ആറാം കിക്ക് ഇരുവരും വലിയിലെത്തിക്കുകയും ഏഴാം കിക്ക് പാഴാക്കുകയും ചെയ്തതോടെ സഡന്‍ ഡെത്ത് കൂടുതല്‍ ആവേശകരമായി. എട്ടാം കിക്കെടുത്ത ജോ ഗോമസ് റെഡ്‌സിനായി പന്ത് വലയിലെത്തിച്ചപ്പോള്‍ ചെല്‍സിക്കായി ഷോട്ടുതിര്‍ത്ത വെസ്‌ലി ഫൊഫാനയ്ക്ക് അതിന് സാധിക്കാതെ പോയി. ഇതോടെ 6-5ന് ലിവര്‍പൂള്‍ വിജയിക്കുകയും ചെയ്തു.
The full shootout 🍿 https://t.co/YJUPCTOTOy
— Liverpool FC (@LFC) October 28, 2026
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ട് പ്രീമിയര്‍ ലീഗ് ടീമുകള്‍ കരബാവോ കപ്പില്‍ നിന്നും പുറത്താകുന്നത്. കഴിഞ്ഞ ദിവസം ആഴ്‌സണല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോളിലെ ഫോര്‍ത്ത് ഡിവിഷന്‍ ടീം ഫ്‌ളീറ്റ്‌വുഡിനോടായിരുന്നു ഗണ്ണേഴ്‌സിന്റെ തോല്‍വി.
ഡിസംബര്‍ 15നാണ് (ഇന്ത്യൻ സമയം) ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിന്റെ അടുത്ത മത്സരം. ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ബോണ്‍മൗത്താണ് എതിരാളികള്‍.
We’ll take on Bournemouth at Anfield in the quarter-final of the Carabao Cup 👊 https://t.co/fK8Idp3C27
— Liverpool FC (@LFC) October 28, 2026
നാളെ നടക്കുന്ന എവര്‍ട്ടണ്‍ – ന്യൂകാസില്‍ മത്സരത്തിലെ ജേതാക്കളെയാണ് ഫ്‌ളീറ്റ്‌വുഡിന് ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്. ഇ.എഫ്.എല്‍ കപ്പില്‍ ഫ്‌ളീറ്റ്‌വുഡിന്റെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടമാണിത്.
Content Highlight: Chelsea knocked out of EFL Cup after defeat to Arsenal
