ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് നിരയില്‍ മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന് അജിന്‍ക്യ രഹാനെ.
ഓപ്പണര്‍മാരായ ഫിന് അലനും ടിം സീഫെര്ട്ടിനുമൊപ്പം കിവികളുടെ ഫാസ്റ്റ് ബൗളിങ് നിരയും ഫോമിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സോണി ലിവ്-ലെ മാച്ച് അനാലിസിസില്‍ രഹാനെ പറഞ്ഞത്.

അജിന്‍ക്യ രഹാനെ
ടിം സീഫെര്‍ട്ടും ഫിന് അലനും ഫോമിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതായും രഹാനെ പറഞ്ഞു.
‘ആ രണ്ട് ഓപ്പണര്‍മാരെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്, കാരണം ഞാന്‍ അവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. അവര്‍ കെ.കെ.ആറില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരും മികച്ച കളിക്കാരാണെന്ന് മാത്രമല്ല, മികച്ച മനുഷ്യരുമാണ്.
പൊതുവെ എല്ലാ ന്യൂസിലാന്‍ഡ് കളിക്കാരും മികച്ച മനുഷ്യരാണ്. അതുകൊണ്ട് ഒരു നല്ല മത്സരം കാണാന്‍ അവരുടെ ആ വെടിക്കെട്ട് ബാറ്റിങ് തിരിച്ചുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ രണ്ടുപേരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ ന്യൂസിലാന്‍ഡ് വന്‍ സ്കോര്‍ നേടുമെന്ന് നമുക്കറിയാം,’ രഹാനെ പറഞ്ഞു.

ടിം സീഫെര്‍ട്ടും ഫിന് അലനും
പരമ്പരയില്‍ ജീവന് നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ന്യൂസിലാന്‍ഡിന് അവരുടെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായിരിക്കും എന്ന് രഹാനെ ചൂണ്ടിക്കാട്ടി.
‘ഇരുവര്‍ക്കും പുറമെ, ന്യൂസിലാന്‍ഡിന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി പന്തെറിയുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ കുറച്ച് ബുദ്ധിമുട്ടുന്നുണ്ട്.
ന്യൂസിലാന്‍ഡ് സ്പിന്നര്‍മാര്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതിനാല്‍ ന്യൂസിലാന്‍ഡിന്റെ ഫാസ്റ്റ് ബൗളിങ് യൂണിറ്റും രണ്ട് ഓപ്പണര്‍മാരും നന്നായി തിളങ്ങുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതൊരു നല്ല മത്സരമായിരിക്കണം,’ മുന്‍ നായകന് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ടി-20യില്‍ ന്യൂസിലാന്‍ഡ് സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നര്‍ നാല് ഓവറില്‍ 21 റണ്‍സിന് നാല് വിക്കറ്റും, മൈക്കല്‍ ബ്രേസ്വെല് നാല് ഓവറില്‍ 35 റണ്‍സും വിട്ടുകൊടുത്ത് മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍, പേസര്‍മാര്‍ 11.5 ഓവറില്‍ 123 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്.
അതേസമയം, നാളെയാണ് (ഒക്ടോബര്‍ 27) പരമ്പരയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയ്ക്ക് വെല്ലിങ്ടണില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാം. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
Content Highlight: Ajinkya Rahane on the players looking to shine for New Zealand in the third T20.
